കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഴിക്കോട് മുനയ്ക്കല്‍ ബീച്ചില്‍ കാണാതായ വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തി

  • By Desk
Google Oneindia Malayalam News

തൃശുര്‍: അഴിക്കോട് മുനയ്ക്കല്‍ ബീച്ചില്‍ കഴിഞ്ഞദിവസം കാണാതായ വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തി. മാള പഴുക്കര ഗുരുതിപ്പാല തോപ്പില്‍ വിജയകുമാറിന്റെ മകള്‍ മാള മെറ്റ്‌സ് എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ഥിനി അശ്വിനി(20)യെയാണ് ഒഴുക്കില്‍പെട്ട് കാണാതായത്. ഞായറാഴ്ച്ച ഉച്ചയ്ക്ക് ഒന്നരയോടെ കൊടുങ്ങല്ലൂര്‍ ക്ഷേത്രദര്‍ശനം നടത്തിയശേഷം അമ്മയ് ഷീലയ്ക്കും സഹോദരി ദൃശ്യ(24)യ്ക്കുമൊപ്പം ബന്ധുവായ അതുല്യ(19)യുമൊത്താണ് അശ്വിനി മുനയ്ക്കല്‍ ബീച്ചിലെത്തിയത്. കടല്‍തീരത്തു നിന്ന ഇവര്‍ അതിശക്തമായ കാറ്റില്‍പെട്ട് തിരയില്‍ കാല്‍തെറ്റി വീണു മുങ്ങുകയായിരുന്നു. കരച്ചില്‍കേട്ട് മറ്റു മൂന്നുപേരെയും ഉടനെ ബിച്ചീലുണ്ടായിരുന്നവര്‍ രക്ഷിച്ചെങ്കിലും അശ്വിനിയെ കണ്ടെത്താനായിരുന്നില്ല. ഞായറാഴ്ച്ച രാത്രി ഏറെനേരം തെരച്ചിലും നടത്തി.

ഇന്നലെ രാവിലെ ആറരയോടെ അപകടമുണ്ടായ സ്ഥലത്തുനിന്ന് 300 മീറ്ററോളം അകലെ മത്സ്യതൊഴിലാളികളാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടത്. അഴിക്കോട് തീരദേശ പോലീസിനെ വിവരമറിയിച്ചു. മൃതദേഹം കരയ്ക്കുകയറ്റിയശേഷം കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. ഇന്നലെ രാവിലെ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം മോര്‍ച്ചറിയില്‍ സുക്ഷിച്ചിരിക്കുകയാണ്. ഇന്നു രാവിലെ ഒമ്പതിന് സംസ്‌കാരം നടത്തും. പിതാവ് വിജയകുമാര്‍ വിദേശത്തുനിന്ന് ഇന്നലെ എത്തി.

 aswani

അപകടത്തില്‍ പെട്ടു തിരയില്‍ വീണതോടെ മറ്റു മൂന്നുപേരുടെയും മൂക്കിലും ശ്വാസനാളത്തിലും മണല്‍ കയറി ശ്വാസതടസമുണ്ടായെങ്കിലും അവിടെ സന്ദര്‍ശനത്തിനു വന്നിരുന്ന തൃശൂര്‍ മദര്‍ ആശുപത്രിയിലെ ഡോ.നാസര്‍ ഉടനെ പ്രാഥമിക ചികിത്സ നല്‍കിയതിനാല്‍ രക്ഷപ്പെട്ടു. പീന്നീടു രണ്ടുപേരെ കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയിലാക്കി. മുനയ്ക്കല്‍ ബീച്ചില്‍ ആവശ്യത്തിനു സുരക്ഷാബോര്‍ഡുകള്‍ സ്ഥാപിക്കാനായിട്ടില്ലെന്നു നാട്ടുകാര്‍ പറയുന്നു. ഇതുമൂലം പരിധിവിട്ടു പലരും കടലിലേക്കു നീങ്ങുന്നതു പതിവാണ്. ലൈഫ് ഗാര്‍ഡുകളുടെ സേവനവും വേണ്ടത്രയില്ല.

English summary
missing girls body found from azheekal munaykal beach
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X