കൊച്ചിയില്‍ സ്വവര്‍ഗാനുരാഗികളായ കോളേജ് വിദ്യാര്‍ത്ഥിനികള്‍ ഒളിച്ചോടി;കണ്ടെത്തിയത്....
കളമശേരിയിലെ പ്രമുഖ കോളേജിലെ വിദ്യാര്‍ത്ഥിനികളായ രണ്ട് പെണ്‍കുട്ടികളും സ്കൂള്‍ തലം മുതല്‍ ഒരുമിച്ച് പഠിച്ചവരാണ്.
കൊച്ചി: വീട്ടില്‍ നിന്നും കാണാതായ കോളേജ് വിദ്യാര്‍ത്ഥിനികളെ ആലുവ റെയില്‍വേ സ്റ്റേഷനില്‍ നിന്നും കണ്ടെത്തി. എറണാകുളം വൈപ്പിന്‍, വടുതല എന്നിവടങ്ങളില്‍ താമസിക്കുന്ന കൂട്ടുകാരികളാണ് കഴിഞ്ഞ ദിവസം വീടുവിട്ടിറങ്ങിയത്. സ്വവര്‍ഗാനുരാഗികളായ പെണ്‍കുട്ടികള്‍ വീട്ടുകാരുടെ ശാസനയില്‍ മനംനൊന്താണ് ഒളിച്ചോടിയതെന്നാണ് രാഷ്ട്രദീപിക ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കളമശേരിയിലെ പ്രമുഖ കോളേജിലെ വിദ്യാര്‍ത്ഥിനികളായ രണ്ട് പെണ്‍കുട്ടികളും സ്കൂള്‍ തലം മുതല്‍ ഒരുമിച്ച് പഠിച്ചവരാണ്. വൈപ്പിന്‍,വടുതല സ്വദേശിനികളായ പെണ്‍കുട്ടികള്‍ സ്കൂള്‍ തലം മുതലേ അടുപ്പത്തിലായിരുന്നുവെന്നും സംശയമുണ്ട്. ഇവരുടെ ബന്ധത്തില്‍ സംശയം തോന്നിയ ഒരു കുട്ടിയുടെ സഹോദരന് ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു. ഇരുവരും സ്വവര്ഗാനുരാഗികളാണെന്നറിഞ്ഞ സഹോദരന് ഇവരെ ശാസിച്ചിരുന്നു. ഈ വിഷമത്തിലാണ് പെണ്‍കുട്ടികള്‍ ഒളിച്ചോടാന്‍ തീരുമാനിച്ചത്.

സ്കൂള്‍തലം മുതല്‍ അടുപ്പം...
വൈപ്പിന്‍,വടുതല സ്വദേശിനികളായ പെണ്‍കുട്ടികള്‍ തമ്മില്‍ സ്കൂള്‍ തലം മുതല്‍ അടുപ്പത്തിലായിരുന്നുവെന്നാണ് സൂചന. സ്കൂള്‍ തലം മുതല്‍ ഒരുമിച്ച് പഠിക്കുന്ന ഇരുവരും നിലവില്‍ കളമശേരിയിലെ പ്രമുഖ കോളേജിലെ വിദ്യാര്‍ത്ഥിനികളാണ്.

സഹോദരന്റെ നിരീക്ഷണം...
ഇരുവരുടെയും പെരുമാറ്റത്തില്‍ സംശയം തോന്നിയ ഒരു കുട്ടിയുടെ സഹോദരന് ഇവരെ നിരീക്ഷുന്നുണ്ടായിരുന്നു. പിന്നീടാണ് ഇരുവരും സ്വവര്‍ഗാനുരാഗികളാണെന്ന് സഹോദരന് മനസിലായത്. രണ്ട് പേരെയും ഇയാള്‍ ശാസിക്കുകയും ചെയ്തിരുന്നുവെന്നും രാഷ്ട്രദീപിക പത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

വ്യാഴാഴ്ച രാവിലെ വീട്ടില്‍ നിന്നിറങ്ങി...
സഹോദരനും വീട്ടുകാരും ശാസിച്ചതിനെ തുടര്‍ന്നാണ് ഇരുവരും നാടുവിടാന്‍ തീരുമാനിച്ചത്. വ്യാഴാഴ്ച രാവിലെ കോളേജിലേക്കെന്ന് പറഞ്ഞിറങ്ങിയ ഇരുവരും വൈകീട്ട് തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ അന്വേഷണം ആരംഭിച്ചത്. തങ്ങളെ തിരയേണ്ടെന്നും, തങ്ങള്‍ എവിടെയെങ്കിലും പോയി മരിക്കുമെന്നും പെണ്‍കുട്ടികള്‍ പറഞ്ഞിരുന്നതായും റിപ്പോര്‍ട്ടുണ്ട്.

പോലീസില്‍ പരാതി...
സമയം ഏറെ വൈകിയിട്ടും രണ്ട് വിദ്യാര്‍ത്ഥിനികളും വീടുകളില്‍ തിരിച്ചെത്താതിരുന്നപ്പോഴാണ് ഇരുവരും ഒളിച്ചോടിയതാണെന്ന് സ്ഥിരീകരിച്ചത്. തുടര്‍ന്നാണ് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയത്.

സിസിടിവി ദൃശ്യങ്ങള്‍...
ചില സുഹൃത്തുക്കളോട് ഇടുക്കിയിലേക്കാണ് തങ്ങള്‍ പോകുന്നതെന്ന് ഇരുവരും പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഇടുക്കിയിലും അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെ കളമശേരി കോളേജിന് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസിന്, പെണ്‍കുട്ടികള്‍ യൂണിഫോം മാറി ബസില്‍ കയറിപോയതായി വ്യക്തമായി.

ഒരു രാത്രിയും പകലും...
കാണാതായ പെണ്‍കുട്ടികള്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇരുവരെയും ആലുവ റെയില്‍വേ സ്റ്റേഷനില്‍ നിന്നും കണ്ടെത്തുന്നത്. ഒരു രാത്രിയും പകലും തങ്ങള്‍ റെയില്‍വേ സ്റ്റേഷനില്‍ കഴിഞ്ഞുവെന്നാണ് പെണ്‍കുട്ടികള്‍ മൊഴി നല്‍കിയത്. എന്നാല്‍ പോലീസ് ഇക്കാര്യം വിശ്വസിച്ചിട്ടില്ല.

കൗണ്‍സിലിങ് നല്‍കും...
ആലുവ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പെണ്‍കുട്ടികളെ കണ്ടെത്തിയെന്ന് അറിഞ്ഞതോടെയാണ് വീട്ടുകാര്‍ക്ക് ശ്വാസം നേരെവീണത്. തുടര്‍ന്ന് പെണ്‍കുട്ടികളെ വീട്ടുകാര്‍ക്കൊപ്പം വിട്ടു. ഇരുവരെയും ഉടന്‍തന്നെ വിദഗ്ദ കൗണ്‍സിലിങ്ങിന് വിധേയമാക്കും.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications