പാനൂരിൽ നിന്ന് കാണാതായ പെൺകുട്ടികളെ കണ്ടെത്തി; 'ഉറ്റ സുഹൃത്തുക്കൾ.... പിരിയാൻ കഴിഞ്ഞില്ല...'
മലപ്പുറം: പാനൂരിൽ നിന്ന് കാണാതായ പെൺകുട്ടികളെ കണ്ടെത്തി. തിരൂരിൽ നിന്നാണ് കണ്ടെത്തിയത്. അഞ്ച് ദിവസം മുമ്പാണ് രണ്ട് പെൺകുട്ടികളെ പാനൂരിൽ നിന്ന് കാണാതായത്. സയന,ദൃശ്യ എന്നീ പെൺകുട്ടികളെ ഉടൻ നാട്ടിലെത്തിക്കും. അഞ്ച് ദിവസങ്ങളിലായി നാട്ടുകാരെ പാടെ ആശങ്കയിലാഴ്ത്തിയിരുന്നു. ലോഡ്ജിൽ താമസിച്ചുവരികയായിരുന്നു ഇരുവരും. ലോഡ്ജിൽ വെച്ചു ജീവനക്കാർ ഇവരെ തിരിച്ചറിഞ്ഞതാണ് ഇരുവരെയും കണ്ടെത്താൻ സഹായകമായത്.
നാടുവിട്ട ഉടൻ തിരൂരിൽ എത്തി മുറിയെടുത്തു താമസിക്കുകയായിരുന്നു. മാധ്യമങ്ങളിലെ വാർത്തകൾക്ക് പിന്നാലെ ആളുകൾ തിരിച്ചറിയുകയും, പോലീസ് തിരചിൽ ശക്തമാക്കുകയും ചെയ്തതോടെ ഈ മുറി ഉപേക്ഷിച്ചു ഇന്ന് രാവിലെ ഒരു ഹോം സ്റ്റയിലേക്ക് മാറി. അപ്പോഴേക്കും പോലീസ് അവിടെ എത്തി. വീട്ടിലേക്ക് തിരികെ വരാൻ കുട്ടികൾ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

പത്താം ക്ലാസ് മുതൽ ഒരുമിച്ചു പഠിക്കുന്ന ഇരുവരും നിലവിൽ പാനൂരിൽ ലാബ് ടെക്‌നീഷ്യൻ കോഴ്‌സ് പഠിക്കുകയാണ്. ഉറ്റ സുഹൃത്തുക്കളാണ് ഇരുവരും. ആ സമയത്താണ് ദൃശ്യയുടെ വിവാഹം ഉറപ്പിച്ചത്. തമ്മിൽ പിരിയാത്ത വിധം ഉറ്റ സുഹൃത്തുക്കളായ ഇവർക്ക് ഇത് അംഗീകരിക്കാൻ കഴിഞ്ഞില്ല. ഇതോടെയാണ് ഇരുവരും നാടുവിടാൻ തീരുമാനിച്ചത്.












Click it and Unblock the Notifications