Get Updates
Get notified of breaking news, exclusive insights, and must-see stories!

പെണ്‍കുട്ടികള്‍ മലപ്പുറത്ത് മാറി മാറി തങ്ങിയത് മൂന്ന് ടൂറിസ്റ്റ് ഹോമുകളില്‍! ചുരുളഴിച്ച് ഇങ്ങനെ

Recommended Video

cmsvideo
    പാനൂരിലെ പെൺകുട്ടികളെ കണ്ടെത്തിയത് ഇങ്ങനെ | Oneindia Malayalam

    കണ്ണൂരിലെ പാനൂരില്‍ നിന്ന് ആറ് ദിവസം മുന്‍പ് കാണാതായ 20 കാരികളായ വിദ്യാര്‍ത്ഥിനികളെ പോലീസ് മലപ്പുറത്ത് നിന്ന് കണ്ടെത്തി. ദൃശ്യ (20), സയന (20) എന്നിവരെയാണ് മലപ്പുറത്തെ ഒരു ടൂറിസ്റ്റ് ഹോമില്‍ നിന്ന് പോലീസ് കണ്ടെത്തിയത്. ഇരുവരേയും ഇന്നലെ വൈകീട്ടോടെ കോടതിയില്‍ ഹാജരാക്കി. ഇരുവരേയും രക്ഷിതാക്കള്‍ക്കൊപ്പം പോകാന്‍ കോടതി അനുവദിച്ചു. തലശ്ശേരി കോടതിയാണ് ഇരുവരേയും മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ അനുവദിച്ചത്.

    കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ടോടെയാണ് നാട്ടുകാരേയും വീട്ടുകാരേയും ഒരുപോലെ മുള്‍മുനയിലാക്കി പെണ്‍കുട്ടികളെ കാണാതായത്. ഒടുവില്‍ ആറ് ദിവസങ്ങള്‍ക്ക് ശേഷം തിരൂരിലെ ലോഡ്ജില്‍ വെച്ചാണ് ഇരുവരേയും പോലീസ് കണ്ടെത്തിയത്. വിവരങ്ങള്‍ ഇങ്ങനെ

     വീട്ടില്‍ തിരിച്ചെത്തിയില്ല

    വീട്ടില്‍ തിരിച്ചെത്തിയില്ല

    കുന്നോത്ത് പറമ്പിലെ സയന (19) പൊയിലൂരിലെ ദൃശ്യ (19) എന്നിവരെയാണ് തിങ്കളാഴ്ച വൈകീട്ടോടെ പാനൂരില്‍ നിന്ന് കാണാതായത്.പാനൂരിലെ റസിഡന്‍സി കോളേജിലെ രണ്ടാംവര്‍ഷ ലാബ് ടെക്നീഷ്യന്‍ ഡിഗ്രീ കോഴ്സ് വിദ്യാര്‍ത്ഥിനികളാണ് ഇരുവരും .പതിവ് പോലെയാണ് തിങ്കളാഴ്ചയും ഇരുവരും കോളേജിലേക്ക് പോയത്.

     പാര്‍ക്ക് ചെയ്തു

    പാര്‍ക്ക് ചെയ്തു

    എന്നാല്‍ വൈകീട്ട് ഏറെ വൈകിയിട്ടും പെണ്‍കുട്ടികള്‍ വീട്ടില്‍ തിരിച്ചെത്താഞ്ഞതോടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പാനൂരിലെ ബസ്റ്റോപ്പില്‍ സയനയുടെ സ്കൂട്ടറിലായിരുന്നു ഇരുവരും എത്തിയത്. ബസ് സ്റ്റോപ്പില്‍ സ്കൂട്ടര്‍ പാര്‍ക്ക് ചെയ്ത നിലയിലായിരുന്നു.

     അന്വേഷണം

    അന്വേഷണം

    തുടര്‍ന്ന് പോലീസ് ഇരുവരുടേയും മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. എന്നാല്‍ ഫോണുകള്‍ അവസാനമായി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് സ്വീച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. പിന്നീട് ഇരുവരുടേയും ഫോണുകള്‍ ഓണായിട്ടില്ല.

     വീട്ടുകാര്‍ എതിര്‍ത്തു

    വീട്ടുകാര്‍ എതിര്‍ത്തു

    സയനയും ദൃശ്യയും ചെറുപ്പം മുതലേയുള്ള കൂട്ടുകാരാണ് ഇരുവരുടേയും സൗഹൃദത്തെ വീട്ടുകാര്‍ ശാസിച്ചിരുന്നു. ഇരുവരും മണിക്കൂറുകളോളം ഫോണ്‍ ചെയ്യാറുണ്ടായിരുന്നെന്നും പറയപ്പെടുന്നു. ഇത് വീട്ടുകാര്‍ പലപ്പോഴും എതിര്‍ത്തിരുന്നു.

     വിവരം ലഭിച്ചു

    വിവരം ലഭിച്ചു

    ഇതിനിടെ ദൃശ്യയുടെ വിവാഹം വീട്ടുകാര്‍ നിശ്ചയിച്ചിരുന്നു. ഇതാകാം ഇരുവരുടേയും തിരോധാനത്തിന് പിന്നിലെന്നുള്ള തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. സയനയുടെ സ്കൂട്ടറിലാണ് ഇരുവരും പാനൂരില്‍ അവസാനമായി എത്തിയത്.റോഡരികില്‍ നിര്‍ത്തിയിട്ട നിലയിലാണ് സ്കൂട്ടര്‍ കണ്ടെത്തിയത്. അന്വേഷണത്തിനിടെ പാനൂര്‍ സിഐക്ക് തിരൂരില്‍ നിന്ന് പെണ്‍കുട്ടികളെ കണ്ടതായി വിവരം ലഭിക്കുകയായിരുന്നു.

     ടൂറിസ്റ്റ് ഹോമുകള്‍

    ടൂറിസ്റ്റ് ഹോമുകള്‍

    19 ന് വീട് വിട്ട് ഇറങ്ങിയ ഇരുവരും തിരൂരിലെ മൂന്ന് ടൂറിസ്റ്റ് ഹോമുകളിലായി മാറി മാറി നില്‍ക്കുകയായിരുന്നു. പിഎസ്സി പരീക്ഷ എഴുതാന്‍ എത്തിയതാണെന്ന് പറഞ്ഞായിരുന്നു ഇവര്‍ ഹോട്ടലില്‍ മുറി എടുത്തത്. ശനിയാഴ്ച തിരൂരില്‍ നിന്ന് ഇവര്‍ താനൂരിലേക്ക് പോയി.

    മുറി ലഭിച്ചില്ല

    മുറി ലഭിച്ചില്ല

    എന്നാല്‍ താനൂരില്‍ നിന്ന് ഇവര്‍ക്ക് മുറി ലഭിച്ചില്ല. തുടര്‍ന്ന് വീണ്ടും തിരൂരിലേക്ക് അവര്‍ തിരിച്ചു വന്നു. വൈകീട്ട് അഞ്ച് മണിയോടെ തിരൂര്‍ ടൂറിസ്റ്റ് ഹോമില്‍ എത്തിയ ഇവര്‍ക്ക് മുറി നല്‍കിയ ഹോട്ടല്‍ ജീവനക്കാര്‍ക്ക് സംശയം തോന്നി പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

     ലോഡ്ജില്‍

    ലോഡ്ജില്‍

    ഇരുവര്‍ക്കുമായി പോലീസ് അന്യ സംസ്ഥാനങ്ങളിലടക്കം പരിശോധന നടത്തിയിരുന്നു. ഇതിനിടയിലാണ് ഇരുവരേയും തിരൂരിലെ ലോഡ്ജി്‍ താമസിക്കുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് തിരൂര്‍ പോലീസ് ഇവരെ കസ്റ്റഡിയില്‍ എടുത്ത് പാനൂര്‍ പോലീസിന് കൈമാറി.

     ബന്ധുക്കള്‍ക്കൊപ്പം

    ബന്ധുക്കള്‍ക്കൊപ്പം

    ഇന്നലെ വൈകീട്ടോടെ ഇരുവരേയും തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ പോലീസ് ഹാജരാക്കി. തുടര്‍ന്ന് ഇരുവരും ബന്ധുക്കള്‍ക്കൊപ്പം പോകണമെന്ന് കോടതിയെ അറിയിക്കുകയായിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+