Get Updates
Get notified of breaking news, exclusive insights, and must-see stories!

പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് കാണാതായ സ്വര്‍ണം ലഭിച്ചു, കിട്ടിയത് ക്ഷേത്ര പരിസരത്ത് നിന്ന് തന്നെ!

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് കാണാതായ സ്വര്‍ണം ക്ഷേത്ര പരിസരത്ത് നിന്ന് തന്നെ കണ്ടെത്തി. ക്ഷേത്രത്തിന് ഉള്ളിലെ മണല്‍പ്പരപ്പില്‍ നിന്നാണ് ദുരൂഹ സാഹചര്യത്തില്‍ സ്വര്‍ണം തിരികെ കിട്ടിയത്. ബോംബ് സ്‌ക്വാഡും പൊലീസും ചേര്‍ന്ന് പരിശോധന നടത്തുന്നതിനിടെയായിരുന്നു സ്വര്‍ണം ലഭിച്ചത്. അതേസമയം സ്‌ട്രോംഗ് റൂമിലെ സ്വര്‍ണം എങ്ങനെയാണ് മണലില്‍ എത്തിയത് എന്ന് കണ്ടെത്താനായിട്ടില്ല.

കഴിഞ്ഞ ദിവസമാണ് 13 പവനോളം വരുന്ന സ്വര്‍ണം ക്ഷേത്രത്തില്‍ നിന്ന് നഷ്ടപ്പെട്ടത്. രാജ്യത്തെ തന്നെ അതീവ സുരക്ഷയുള്ള ക്ഷേത്രമാണ് ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം. ശ്രീകോവിലിലെ വാതിലില്‍ പൂശാനായി കരുതിയിരുന്ന സ്വര്‍ണമാണ് നഷ്ടപ്പെട്ടത്. പ്ലേറ്റിംഗ് ജോലിയുടെ അടുത്ത ഘട്ടത്തിനായി സ്വര്‍ണം എടുക്കാന്‍ സ്‌ട്രോങ് റൂം തുറന്നപ്പോഴാണ് അത് നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.

Padmanabhaswamy Temple

ശനിയാഴ്ച രാവിലെയാണ് സ്വര്‍ണം കാണാതായത് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുന്നത്. പിന്നീട് പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തി. ക്ഷേത്ര ജീവനക്കാരെയടക്കം പൊലീസ് ചോദ്യം ചെയ്തിരുന്നു. സി സി ടി വി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലും മോഷണ ശ്രമങ്ങളെ സംബന്ധിച്ച സൂചനകളൊന്നും ലഭിച്ചിരുന്നില്ല. വ്യാപകമായ അന്വേഷണം തുടരുന്നതിനിടെ ആണ് മണലില്‍ നിന്ന് സ്വര്‍ണം കണ്ടെത്തിയത്.

ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം എങ്ങനെ മണല്‍പ്പരപ്പില്‍ എത്തി എന്നതില്‍ ആണ് ദുരൂഹത തുടരുന്നത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ എക്സിക്യൂട്ടീവ് ഓഫീസര്‍ ഫോര്‍ട്ട് പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ക്ഷേത്രത്തിലെ അറകളില്‍ അമൂല്യമായ നിധികളുടെ സാന്നിധ്യം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ക്ഷേത്രത്തിലെ ആറ് നിലവറകളിലായി സൂക്ഷിച്ചിട്ടുള്ള അമൂല്യ നിധിശേഖരത്തില്‍, പതിനായിരക്കണക്കിന് രത്നങ്ങളും ആയിരക്കണക്കിന് സ്വര്‍ണദണ്ഡുകളും സ്വര്‍ണമാലകളും ഒന്നരയടിയിലേറെ വലിപ്പമുള്ള 1,500-ലധികം സ്വര്‍ണ കലശങ്ങളും പതക്കങ്ങളുള്ള രണ്ടായിരത്തിലധികം ശരപ്പൊളിമാലകളും 850 ഗ്രാം ഭാരമുള്ള പതിനെട്ട് അടി നീളമുള്ള മൂന്ന് സ്വര്‍ണമാലകളും 750 കിലോയിലധികം വരുന്ന സ്വര്‍ണ നാണയങ്ങളും ഒന്നരയടിയോളം പൊക്കമുള്ള രത്‌ന കിരീടവും അമൂല്യരത്‌നങ്ങള്‍ പതിച്ച അരപ്പട്ടയും ഉടയാടയും ഉണ്ട്.

അതേസമയം ഭരതക്കോണിലുള്ള ബി-നിലവറ മാത്രം ഇതുവരെ തുറന്ന് പരിശോധിച്ചിട്ടില്ല. 2011-ല്‍ ക്ഷേത്രത്തിലെ നിലവറകളില്‍ സുപ്രീം കോടതി സമിതി നടത്തിയ പരിശോധനയ്ക്കു ശേഷം നിധിശേഖരത്തിന്റെ മൂല്യമായി കണക്കാക്കിയത് 1,800 കോടി ഡോളര്‍ ഒരുലക്ഷം കോടി രൂപ) എന്നാണ്. നിലവിലെ സ്വര്‍ണത്തിന്റെ വില പ്രകാരം ഇത് 7000 കോടി ഡോളറിലേറെ വരും, അതായത് ഏകദേശം ആറ് ലക്ഷം കോടി രൂപ!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+