തൃശൂരില്‍ നിന്ന് അപ്രത്യക്ഷയായ ലോലിത കോയമ്പത്തൂരില്‍ മരിച്ചു... മദ്യം നല്‍കി പീഡനം?
കോയമ്പത്തൂര്‍/തൃശൂര്‍ : കഴിഞ്ഞ ദിവസം തൃശൂരില്‍ നിന്ന് കാണാതായ വീട്ടമ്മ കോയമ്പത്തൂരില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. ചേറ്റുപുഴ സ്വദേശിനിയായ ലോലിത (42) ആണ് മരിച്ചത്.
ഓഗസ്റ്റ് മൂന്ന് ബുധനാഴ്ച മുതലാണ് ലോലിതയെ കാണാതായത്. പിന്നീട് പൊള്ളാച്ചിയ്ക്കടുത്ത് റോഡരികിലെ പറമ്പില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.
നാട്ടുകാര്‍ കണ്ടെത്തുമ്പോള്‍ കടുത്ത ലഹരിയില്‍ ആയിരുന്നു ഇവര്‍ എന്നാണ് റിപ്പോര്‍ട്ട്. മദ്യലഹരിയില്‍ ലോലിത പീഡിപ്പിയ്ക്കപ്പെട്ടിരുന്നു എന്നാണ് സൂചന.
(വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്ക്കേണ്ട വിലാസം [email protected])

രണ്ട് ദിവസം മുമ്പ്
ഓഗസ്റ്റ് മൂന്നിനാണ് ലോലിതയെ കാണാതായത്. തുടര്‍ന്ന് അമ്മ പോലീസില്‍ പരാതിപ്പെടുകയായിരുന്നു.

ലോലിത
രണ്ട് കുട്ടികളുടെ അമ്മയാണ് ലോലിത. തൃശൂരിലെ ഒരു ടെസ്‌റ്റൈല്‍ ഷോപ്പിലായിരുന്നു ഇവര്‍ ജോലി ചെയ്തിരുന്നത്.

മദ്യ ലഹരിയില്‍
കോയമ്പത്തൂര്‍- പൊള്ളാച്ചി റൂട്ടില്‍ ആര്‍എസ് കനാല്‍ റോഡിന് സമീപത്താണ് ഇവരെ അബോധാവസ്ഥയില്‍ അവശനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കോയമ്പത്തൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിയ്ക്കുകയായിരുന്നു.

പീഡിപ്പിയ്ക്കപ്പെട്ടോ?
ലോലിതയെ മദ്യം നല്‍കി ക്രൂരമായി പീഡിപ്പിച്ചിരുന്നോ എന്നും സംശയം ഉയരുന്നുണ്ട്.

കൊലപാതകം
ലോലിതയുടെ മരണം കൊലപാതകം ആണെന്നാണ് പ്രാഥമിക നിഗമനം. പ്രതി പിടിയിലായതായും സൂചനയുണ്ട്.

ആഭരണങ്ങള്‍
ലോലിത വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ സ്വര്‍ണാഭരണങ്ങള്‍ കൈവശം വച്ചിരുന്നു. എന്നാല്‍ റോഡരികില്‍ ഇവരെ കണ്ടെത്തിയപ്പോള്‍ കൈവശം ആഭരണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല.

സ്വന്തം ഇഷ്ടപ്രകാരം
ലോലിത വീട് വിട്ട് പോയത് സ്വന്തം ഇഷ്ടപ്രകാരം തന്നെ ആയിരുന്നു എന്നാണ് പറയുന്നത്. വീട്ടിലേയ്ക്ക് ഇനി തിരിച്ചുവരുന്നില്ലെന്ന് അമ്മയെ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നത്രെ.












Click it and Unblock the Notifications