വീട്ടമ്മയ്ക്കൊപ്പം ഒളിച്ചോട്ടം... ഇപ്പോള്‍ താല്‍പ്പര്യം മകളോട്, അമ്മയുടെ സാന്നിധ്യത്തില്‍ പീഡനം
വീട്ടമ്മയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു
കോഴിക്കോട്: വീട്ടമ്മയ്‌ക്കൊപ്പം ഒളിച്ചോടിയ യുവാവ് ഇവരുടെ മകളെ പീഡിപ്പിച്ചതിന് പോലീസ് പിടിയിലായി. ഏഴു വയസ്സുള്ള വീട്ടമ്മയുടെ മകളാണ് തന്നെ അമ്മയുടെ കാമുകന്‍ പീഡിപ്പിച്ചതായി പോലീസില്‍ പരാതി നല്‍തിയത്.
കോഴിക്കോട് സ്വദേശിനിയായ വീട്ടമ്മ മാസങ്ങള്‍ക്ക് മുമ്പാണ് കൊല്ലം സ്വദേശിയായ അജിത്തിനോടൊപ്പം ഒളിച്ചോടിയത്. ഏഴു വയസ്സുള്ള മകളെയും അന്നു യുവതി ഒപ്പം കൂട്ടിയിരുന്നു.

ഫേസ്ബുക്ക് പ്രണയം
ഫേസ്ബുക്കിലൂടെയാണ് രണ്ടു കുട്ടികളുടെ അമ്മയായ യുവതി അജിത്തിനെ പരിചയപ്പെടുന്നത്. പിന്നീടത് പ്രണയമായി മാറുകയായിരുന്നു. വീട്ടമ്മയെ കാണാന്‍ അജിത്ത് ഇടയ്ക്ക് കോഴിക്കോട് വരികയും ചെയ്തിരുന്നു.

പണം തട്ടിയെടുത്തു
കോഴിക്കോട്ട് വന്ന് വീട്ടമ്മയെ സ്വാകാര്യമായി കണ്ട അജിത്ത് പല കാരണങ്ങളും പറഞ്ഞ് മൂന്നു ലക്ഷത്തില്‍ കൂടുതല്‍ രൂപയും 25 പവനോളം സ്വര്‍ണവും കൈക്കലാക്കി.

ഒളിച്ചോട്ടം
ഭര്‍ത്താവിനെയും മൂത്ത മകനെയും ഉപേക്ഷിച്ച് അജിത്തിനോടൊപ്പം വീട്ടമ്മ ഒളിച്ചോടുകയായിരുന്നു. ഏഴു വയസ്സുള്ള മകളെയും യുവതി ഒപ്പം കൂട്ടിയിരുന്നു.

വിവരം ലഭിച്ചില്ല
നാലു മാസങ്ങള്‍ക്കു മുമ്പാണ് വീട്ടമ്മയെയും മകളെയും കാണാതായത്. ഇരുവരെയും കുറിച്ച് പോലീസ് അന്വേഷണം നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചില്ല.

വേളാങ്കണ്ണിയില്‍ താമസിച്ചു
അജിത്തിനോടൊപ്പം വേളാങ്കണ്ണിയിലാണ് വീട്ടമ്മയും മകളും താമസിച്ചിരുന്നത്. ഇതിനിടെ അജിത്തിന് താല്‍പ്പര്യം ഏഴു വയസ്സുള്ള വീട്ടമ്മയുടെ മകളോടായി.

അമ്മയുടെ സാന്നിധ്യത്തില്‍ പീഡനം
അമ്മയുടെ സാന്നിധ്യത്തില്‍ അജിത്ത് തന്നെ പീഡിപ്പിച്ചിരുന്നതായി പെണ്‍കുട്ടി പോലീസില്‍ മൊഴി നല്‍കി. തുടര്‍ന്ന് പോക്‌സോ നിയമപ്രകാരം അജിത്തിനെയും വീട്ടമ്മയെയും പോലീസ് അറസ്റ്റ് ചെയ്തു.

പെണ്‍കുട്ടി അച്ഛനോടൊപ്പം പോയി
അച്ഛനോടൊപ്പം പോവാനാണ് തനിക്കു താല്‍പ്പര്യമെന്ന് പെണ്‍കുട്ടി അറിയിച്ചതിനെ തുടര്‍ന്ന് കുട്ടിയെ അച്ഛനോടൊപ്പം പോലീസ് വിട്ടയക്കുകയായിരുന്നു.












Click it and Unblock the Notifications