Get Updates
Get notified of breaking news, exclusive insights, and must-see stories!

മലയാളി പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ കാണാതായ മലയാളി പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. ജാസ്മിന്‍ ജോസഫ് (22) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫെബ്രുവരിയിലാണ് പെണ്‍കുട്ടിയെ കാണാതായത്. വീടിന് അടുത്തുള്ള പാര്‍ക്കിംഗ് ഏരിയയില്‍ കാറിനുള്ളില്‍ മരിച്ച നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഫെബ്രുവരി 24 മുതലാണ് ജാസ്മിനെ കാണാതായത്.

ലോഗ് ഐലന്റിലെ ജെറിക്കോ ടേണ്‍പൈക്കിന് സമീപം സയോസൈറ്റ് പ്ളാസയിലാണ് മൃതദേഹം കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല. ന്യൂയോര്‍ക്ക് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി ക്യാമ്പസിലെ വിദ്യാര്‍ഥിനിയാണ് പെണ്‍കുട്ടിയെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. എന്നാല്‍ കഴിഞ്ഞ 2013 മെയ് മാസത്തിന് ശേഷം കുട്ടി ക്യാമ്പസില്‍ ഇല്ലായിരുന്നെന്നാണ് ക്യാമ്പസ് രേഖകളഴില്‍ നിന്ന് വ്യക്തമാകുന്നത്.

New York

കാണാതാകുന്നതിന് മുന്‍പ് താന്‍ കൊളെജ് ലൈബ്രറിയിലുണ്ടെന്നാണ് പെണ്‍കുട്ടി പറഞ്ഞത്. അതിന് ശേഷം യാതൊരു വിവരവും ഉണ്ടായിരുന്നില്ല. ജാസ്മിന്റെ കൈവശമുണ്ടായിരുന്ന വസ്തുക്കള്‍ പൊലീസ് ബന്ധുക്കളെ ഏല്‍പ്പിച്ചു. ഐസ് മൂടിക്കിടന്നതിലാകാം കാറും അതിനകത്തുണ്ടായിരുന്ന പെണ്‍കുട്ടിയെയും കാണാതിരുന്നതെന്നാണ് പറയുന്നത്. തിരക്കുള്ള മാളിലെ പാര്‍ക്കിംഗ് പ്രദേശത്ത് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍.

1980 കളില്‍ അമേരിയ്ക്കയിലേക്ക് കുടിയേറിയ കോടട്യം സ്വദേശി സോണി ജോസഫാണ് ജാസ്മിന്റെ പിതാവ്. കുറവിലങ്ങാട് സെന്റ് മേരീസ് ഫെറോന ചര്‍ച്ച് ഇടവകാംഗമാണ് ഇദ്ദേഹം. മാതാവ് ലൗലി. സഹോദരന്‍ ആല്‍വിന്‍ ജോസഫ് കരീബിയനില്‍ മെഡിക്കല്‍ വിദ്യാര്‍ഥിയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+