'എത്തേണ്ടിടത്ത് എത്തി'; ഒളിച്ചോടിയ പെണ്‍കുട്ടി പിതാവിന് എസ്എംഎസ് അയച്ചു
കാസര്‍കോട്: ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ പഴയകാല പെണ്‍കുട്ടികളെക്കാള്‍ വളരെ സ്മാര്‍ട് ആണ്. പഠനകാര്യത്തിലായാലും പാഠ്യേതര കാര്യത്തിലായാലും പ്രണയത്തിന്റെ കാര്യത്തിലായാലും അവര്‍ ഒരുപാടുദൂരം സഞ്ചരിച്ചു കഴിഞ്ഞു. മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും ടെലിവിഷനുമെല്ലാം പെണ്‍കുട്ടികളുടെ മാറ്റത്തിന് കാരണമായിട്ടുണ്ട്.
മൊബൈല്‍ ഫോണിന്റെയും ഫേസ്ബുക്ക് വാട്‌സ് ആപ്പ് പോലുള്ള സോഷ്യല്‍ മീഡിയയുടെ കടന്നുവരവും പെണ്‍കുട്ടികള്‍ക്കിടയിലെ പ്രണയവും ഒളിച്ചോട്ടവും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ മുതല്‍ പ്രായമായ വീട്ടമ്മമാര്‍വരെ ഇക്കാര്യത്തില്‍ പിന്നിലല്ല. ഒളിച്ചോടെയെന്ന വാര്‍ത്തയില്ലാത്ത ഒറ്റദിവസംപോലുമില്ലെന്നായിരിക്കുന്നു.

ഇത്തരത്തില്‍, കാസര്‍കോട് സ്വദേശിനിയായ കോളേജ് വിദ്യാര്‍ത്ഥിനിയെ ഡിസംബര്‍ ഏഴുമുതലാണ് കാണാതായത്. കാസര്‍കോട് കടപ്പുറത്തെ ഗണേശന്റെ മകള്‍ ആതിര രാത്രി ഉറങ്ങാന്‍ കിടന്നതാണ്, എന്നാല്‍, രാവിലെ വീട്ടുകാര്‍ ഉണര്‍ന്നപ്പോള്‍ മകളെ കാണാനില്ല. ബന്ധുവീട്ടിലും സുഹൃത്തുക്കളുടെ വീടുകളിലുമെല്ലാം അന്വേഷിച്ചശേഷം പോലീസിലും പരാതിയെത്തി.
രാവും പകലുമില്ലാതെ മാതാപിതാക്കള്‍ മകളെയോര്‍ത്ത് വിഷമിക്കുമ്പോഴാണ് പിതാവിന്റെ മൊബൈല്‍ ഫോണിലേക്ക് ഒരു എസ്എംഎസ്. 'അച്ഛാ, ഞാന്‍ എത്തേണ്ടിടത്ത് എത്തി' എന്നായിരുന്നു മെസേജ്. മകള്‍ ഒളിച്ചോടിയതാണെങ്കിലും സുരക്ഷിതയായിരിക്കുന്നെന്ന് അറിഞ്ഞതോടെയാണ് മാതാപിതാക്കള്‍ക്ക് സമാധാനമായത്.












Click it and Unblock the Notifications