Get Updates
Get notified of breaking news, exclusive insights, and must-see stories!

കാസര്‍കോട് ഐസിസ് ബന്ധം; ദില്ലിയില്‍ യുവതി അറസ്റ്റില്‍

കാസര്‍കോട്: കാസര്‍കോടുനിന്നും ഐസിസില്‍ ചേര്‍ന്നെന്നു കരുതുന്ന സംഘത്തെ സഹായിച്ച ദില്ലി സ്വദേശിയായ യുവതി കേരള പോലീസിന്റെ പിടിയിലായി. ജാസ്മി എന്ന സ്ത്രീയാണ് പിടിയിലായത്. ഇവര്‍ രാജ്യംവിടാന്‍ ശ്രമിക്കവെ വിമാനത്താവളത്തില്‍ വെച്ചാണ് പിടിയിലായതെന്നാണ് റിപ്പോര്‍ട്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.

ഐസിസ് തീവ്രവാദി സംഘടനയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ തൃക്കരിപ്പൂര്‍ ഉടുമ്പുന്തല സ്വദേശി അബ്ദുല്‍ റാഷിദുമായി ജാസ്മിക്ക് ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഇവര്‍ നിരീക്ഷണത്തിലായിരുന്നു. പോലീസ് അന്വേഷിക്കുന്നുണ്ടെന്ന് അറിഞ്ഞതോടെ ജാസ്മി രഹസ്യമായി രാജ്യം വിടാന്‍ ശ്രമിക്കുകയായിരുന്നു.

women-isis

ഇവരില്‍ നിന്നും നിര്‍ണായക വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്. കാസര്‍കോടുനിന്നുള്‍പ്പെടെ കഴിഞ്ഞമാസം ഏതാണ്ട് ഇരുപതോളം പേരെ കാണാതായിരുന്നു. ഇവര്‍ ഇറാന്‍ വഴി ഐസിസില്‍ ചേര്‍ന്നതായാണ് അന്വേഷണസംഘം സംശയിക്കുന്നത്. സംഭവവുമായി ബന്ധമുള്ള രണ്ടുപേരെ കഴിഞ്ഞദിവസം മുംബൈയില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു.

വ്യാപകമായതോതില്‍ മതം മാറ്റം നടത്താനും ഐസിസ് പോലുള്ള തീവ്രവാദ സംഘടനകളിലേക്ക് അവരെ ആകര്‍ഷിക്കാനും ജാസ്മിയും കൂട്ടു നിന്നതായാണ് പോലീസിന് ലഭിച്ച വിവരം. ഇവരെ ചോദ്യം ചെയ്യുന്നതോടെ ഐസിസുമായി ബന്ധപ്പെട്ട് കാസര്‍കോടുനിന്നും കാണായാതവരുടെ വിവരം പോലീസിന് ലഭ്യമായേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+