ആ പ്രതീക്ഷയും പൊലിഞ്ഞു... ഡോ ദീപക്കും ഡോ ഇര്‍ഷാദും മരിച്ചു
കാഠ്മണ്ഡു: കാഠ്മണ്ഡുവില്‍ കാണാതായ രണ്ട് മലയാളി ഡോക്ടര്‍മാരും മരിച്ചതായി റിപ്പോര്‍ട്ട്. ഡോ ദീപക്കും ഡോ ഇര്‍ഷാദും ആണ് മരിച്ചത്. ബന്ധുക്കളാണ് ഇത് സംബന്ധിച്ച വിവരം മാധ്യമങ്ങള്‍ക്ക് നല്‍കിയത്.

രണ്ട് പേരും കാഠ്മണ്ഡുവിലെ ടീച്ചിംഗ് ആശുപത്രിയില്‍ ചികിത്സയിലാണെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ആ പ്രതീക്ഷകളെല്ലാം ഇപ്പോള്‍ അസ്ഥാനത്തായിരിയ്ക്കുകയാണ്. ഏപ്രില്‍ 28 ന് ആണ് ഇവരുടെ മൃതദേഹങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളില്‍ നിന്ന് പുറത്തെടുത്തത്.

ദീപക്കിന്റേയും ഇര്‍ഷാദിന്റേയും ബന്ധുക്കള്‍ ആശുപത്രി മോര്‍ച്ചറിയില്‍ എത്തി മൃതദേഹങ്ങള്‍ തിരിച്ചറിയുകയായിരുന്നു. ഇവര്‍ താമസിചച്ചിരുന്ന ഹോട്ടല്‍ ഭൂചലനത്തില്‍ പൂര്‍ണമായും തകര്‍ന്നിരുന്നു.

ഗുരുതരമായ പരിക്കുകളാണ് രണ്ട് പേരുടേയും ശരീരങ്ങള്ക്കുളളതെന്നാണ് ദൃശ്യമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മൃതദേഹങ്ങള്‍ ആദ്യം ദില്ലിയിലേക്കും പിന്നീട് കേരളത്തിലേയ്ക്കും എത്തിയ്ക്കും എന്നാണ് വിവരം.
കേളകം സ്വദേശിയാണ് ഡോ ദീപക് തോമസ്. ഡോ ഇര്‍ഷാദ് മലപ്പുറം സ്വദേശിയും. ഇവര്‍ക്കൊപ്പം നേപ്പാളിലെത്തിയ ഡോ അബിന്‍ സൂരി പരിയ്ക്കുകളോടെ രക്ഷപ്പെട്ടിരുന്നു. അബിന്‍ സൂരിയെ ദില്ലിയിലെ എയിംസ് ആശുപത്രിയിലേക്ക് എപ്രില്‍ 28 ന് തന്നെ എത്തിയ്ക്കും.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications