ഐസിസ് ഭീകരരുടെ പിടിയിലായ മലയാളിയുടെ വീഡിയോ പുറത്ത്, ഐസിസ് ക്രൂരതയുടെ...
തിരുവനന്തപുരം: യെമനില്‍ നിന്ന് ഐസിസ് ഭീകരര്‍ തട്ടിക്കൊണ്ടു പോയ വൈദികനെ മര്‍ദ്ദിയ്ക്കുന്ന വീഡിയോ പുറത്ത്. നരച്ച താടിയും മുടിയും നീട്ടി വളര്‍ത്തിയ വൈദികന്റെ ചിത്രം നേരത്തെ ഫേസ്ബുക്കിലും പ്രത്യക്ഷപ്പെട്ടിരുന്നു.ഭീകരരില്‍ നിന്നും തന്റെ ജീവന്‍ രക്ഷിയ്ക്കണമെന്ന് ആവശ്യപ്പെടുന്ന വൈദികന്റെ പോസ്റ്റ് അദ്ദേഹത്തിന്റെ ഔദ്യോഗിക പേജിലാണ് കണ്ടത്.
താടിയും മുടിയും നീട്ടി വളര്‍ത്തിയ ചിത്രം സഹിതമാണ് പോസ്റ്റ്. വൈദികനെ ഐസിസുകാര്‍ കൊന്നുവെന്ന് മുന്‍പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം ഇപ്പോഴും ജീവനോടെയുണ്ടെന്ന ആശ്വാസമാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ലഭിയ്ക്കുന്നത്.

വൈദികന് കണ്ണുകെട്ടി മര്‍ദ്ദിയ്ക്കുന്ന വീഡിയോ ട്വിറ്ററിലാണ് പ്രത്യക്ഷപ്പെട്ടത്. ടാജിമോന്‍ എന്ന പേരിലുള്ള അക്കൗണ്ടിലൂടെയാണ് വീഡിയോ ദൃശ്യം പുറത്ത് വന്നിരിയ്ക്കുന്നത്. ഫാദര്‍ ടോമിന്റെ ഫേസ്ബുക്ക് അക്കൗണ്ടുമായി അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോഴാണത്രേ വീഡിയോ ലഭിച്ചത്.












Click it and Unblock the Notifications