• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മലയാളി യുവാവിന്റെയും യുവതിയുടെയും മൃതദേഹം ബെംഗളൂരുവിൽ കണ്ടെത്തി; ജീർണിച്ച്... തല വേർപെട്ട നിലയിൽ!

മലയാളി യുവാവിന്റെയും യുവതിയുടെ മൃതദേഹം ബെംഗളൂരുവിൽ. മൃതദേഹങ്ങൾ ജീർണിച്ച നിലയിലാണ്. ഹെബ്ബഗോഡി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വനമേഖലയിലാണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്. യുവാവിന്റെ തല ശരീരത്തിൽ നിന്ന് വേർപെട്ട നിലയിലായിരുന്നു. ഒന്നരമാസം മുമ്പ് ബെംഗളൂരുവിൽ നിന്ന് കാണാതായവരാണ് ഇരുവരും.

എറണാകുളം സ്വദേശികളായ അഭിജിത് മോഹനും ശ്രീലക്ഷ്മിയുമാണ് മരിച്ചത്. ജോലി ചെയ്തിരുന്ന ഇലക്ട്രോണിക് സിറ്റിയിലുള്ള ഐടി കമ്പനിയിൽ ഒക്ടോബർ പതിനൊന്നിനാണ് ഇവർ അവസാനമായി എത്തിയത്. പുറത്തുപോയ ഇരുവരേയും പിന്നീട് ആരും കണ്ടിട്ടില്ല. സംഭവത്തിൽ ബന്ധുക്കൾ ഉൾപ്പെടെ പോലീസിൽ പരാതി നൽകിയിരുന്നു.

കഴിഞ്ഞ ഒന്നര മാസമായി അന്വേഷണം നടന്നു വരികയായിരുന്നു. എന്നാൽ ഒരു വിവരവും ലഭിച്ചിരുന്നില്ല. കാണാതാകുന്നതിന് തലേ ദിവസം യുവതി വീട്ടുകാരുമായി ഫോണിൽ സംസാരിച്ചിരുന്നു. ഇതിന് പിന്നാലെ ഫോൺ സ്വിച്ച് ഓഫായിരുന്നു. അസ്വാഭിക മരണത്തിന് പോലീസ് കേസെടുത്തു.

English summary
Missing Malayali youths found died in Bengaluru
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X