കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാക്കിൽ കെട്ടിയ നിലയിൽ യുവാവിന്റെ മൃതദേഹം, ഭാര്യയും റിസോർട്ട് മാനേജറും ഒളിവിൽ, നിർണായക മൊഴി

Google Oneindia Malayalam News

ശാന്തൻപാറ: ഇടുക്കി ശാന്തൻപാറയിൽ യുവാവിന്റെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ. ദുരൂഹ സാഹചര്യത്തിൽ കാണാതായ ശാന്തൻപാറ സ്വദേശി റിജോഷ് എന്നയാളുടെ മൃതദേഹമാണ് കാണാതായത്. രണ്ടാഴ്ചയ്ക്ക് മുമ്പാണ് റിജോഷിനെ കാണാതാകുന്നത്. ഒരു സ്വകാര്യ റിസോർട്ടിന് സമീപത്ത് നിന്നുമാണ് റിജോഷിന്റെ മൃതദേഹം കണ്ടെത്തിയത്.

ആന്റോ ആന്റണി എംപിക്ക് കുരുക്ക്, ഭാര്യയുടെ പ്രസംഗം തിരഞ്ഞെടുപ്പ് അഴിമതിയെന്ന് ഹൈക്കോടതി!ആന്റോ ആന്റണി എംപിക്ക് കുരുക്ക്, ഭാര്യയുടെ പ്രസംഗം തിരഞ്ഞെടുപ്പ് അഴിമതിയെന്ന് ഹൈക്കോടതി!

സംഭവത്തിന് ശേഷം റിജോഷിന്റെ ഭാര്യയേയും റിസോർട്ട് മാനേജറേയും കാണാതായിരുന്നു. ഇരുവരും ചേർന്ന് റിജോഷിനെ കൊലപ്പെടുത്തിയതാകാമെന്നാണ് പോലീസ് നിഗമനം. വ്യക്തമായ ആസൂത്രണത്തോടെയാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് പറയുന്നത്.

 കൊലപാതകം

കൊലപാതകം


റിജോഷിന്റെ ഭാര്യ ലിജിയും കാമുകനായ വസീമും ചേർന്നാണ് കൊലനടത്തിയതെന്നാണ് പ്രാഥമിക നിഗമനം. റിജോഷിന്റെ സുഹൃത്തായിരുന്നു വസീം. കൊലപാതക ശേഷം മൃതദേഹം ചാക്കിൽകെട്ടി വീടിന് സമീപത്തുള്ള റിസോർട്ട് വളപ്പിൽ തന്നെ കുഴിച്ചിടുകയായിരുന്നു എന്നാണ് നിഗമനം. പുത്തടിയിലെ മഷ്റൂം ഹട്ട് റിസോർട്ടിന് സമീപമായിരുന്നു മൃതദേഹം കുഴിച്ചിട്ടിരുന്നത്. ഇരുവർക്കുമായുള്ള അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് പോലീസ്.

 തിരോധാനം

തിരോധാനം

31ാം തീയതി മുതലാണ് റിജോഷിനെ കാണാതാകുന്നത്. റിജോഷിനെ കാണാതായതിന് പിന്നാലെ റിജോഷിന്റെ ഭാര്യ ലിജിയോടൊപ്പം റിസോർട്ട് മാനേജറായിരുന്ന വസീമിനേയും കാണാതായതോടെയാണ് ദുരൂഹത വർദ്ധിക്കുന്നത്. സംശയം തോന്നിയ ബന്ധുക്കൾ പരാതിയുമായി ശാന്തൻപാറ പോലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് നാടിനെ നടുക്കിയ കൊലപാതക വിവരം പുറത്താവുന്നത്. ഈ മാസം നാലാം തീയതി മുതലാണ് ലിജിയേയും വസീമിനേയും കാണാതാകുന്നത്.

 പശുവിനെ മറവ് ചെയ്തു

പശുവിനെ മറവ് ചെയ്തു

കേസിൽ ജെസിബി ഡ്രൈവറുടെ മൊഴിയാണ് നിർണായകമായി മാറിയിരിക്കുന്നത്. റിസോർട്ട് വളപ്പിലുള്ള ഒരു ചെറിയ കുഴിയിൽ പശുവിനെ കുഴിച്ചിട്ടിരുന്നതായും അതിൽ നിന്നും ദുർഗന്ധം വരുന്നതായും വസീം ഇയാളോട് പറഞ്ഞിരുന്നു. കുഴിയിൽ കുറച്ച് കൂടി മണ്ണിട്ട് നന്നായി മൂടണമെന്ന് വസീം ആവശ്യപ്പെടുകയായിരുന്നു. ഇത് പ്രകാരം ഇയാൾ റിസോർട്ടിലെത്തി കുഴി നന്നായി മൂടി മടങ്ങി.. മുഴുവനും മൂടാത്ത അവസ്ഥയിലായിരുന്നു കുഴിയെന്ന് ഇയാൾ പറയുന്നു. ജെസിബി ഡ്രൈവറുടെ മൊഴിയിൽ സംശയം തോന്നിയ പോലീസ് റിസോർട്ടിലെത്തി മണ്ണ് നീക്കി നോക്കിയപ്പോഴാണ് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.

സംശയം തോന്നിയില്ല

സംശയം തോന്നിയില്ല

കുഴി മൂടാനായി എത്തിയപ്പോൾ മൃതദേഹം കണ്ടില്ലെന്നും വസീമിന്റ സംസാരത്തിൽ യാതൊരു സംശയവും തോന്നിയിരുന്നില്ലെന്നും ജെസിബി ഡ്രൈവർ പോലീസിനോട് പറഞ്ഞു. താൻ ഒരിക്കൽ കുഴി മൂടിയിരുന്നെന്നും വൃത്തിയായി മൂടാനായാണ് വിളിക്കുന്നതെന്നുമാണ് വസീം പറഞ്ഞത്. പോലീസ് റിസോർട്ട് ജീവനക്കാരിയേയും വസീമിന്റെ അനുജനേയും ചോദ്യം ചെയ്തതായാണ് വിവരം. ഒളിവിൽ പോയ പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.

English summary
Missing man's dead body found stuffed in sack in Idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X