കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസ് ബന്ധം; കാണാതായവര്‍ ടെഹ്‌റാനില്‍?

Google Oneindia Malayalam News

കാസര്‍ഗോഡ്: കാസര്‍ഗോഡ് ജില്ലയില്‍ നിന്നും കാണാതായ 17 പേരില്‍ 12 പേര്‍ ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനില്‍ എത്തിയതായി റിപ്പോര്‍ട്ട്. കോഴിക്കോടുള്ള ഒരു ട്രാവല്‍ ഏജന്‍സിയുടെ സഹായത്തോടെ ബെംഗളൂരു, ഹൈദരാബാദ് വഴിയാണ് പോയതെന്നാണ് സൂചന.

കേരളത്തില്‍ മുസ്ലീം വിരുദ്ധ വികാരം ഉണ്ടാക്കാന്‍ ശ്രമിയ്ക്കുന്നുവെന്ന് പിണറായി... ആരാണ് പിന്നില്‍?കേരളത്തില്‍ മുസ്ലീം വിരുദ്ധ വികാരം ഉണ്ടാക്കാന്‍ ശ്രമിയ്ക്കുന്നുവെന്ന് പിണറായി... ആരാണ് പിന്നില്‍?

അതേസമയം മുംബൈയില്‍ നിന്നും കാണാതായവരില്‍ ഒരാള്‍ പിടിയിലായി. ഇയാളെ സെന്‍ട്രല്‍ ഇന്റലിജന്‍സ് വിഭാഗം ചോദ്യം ചെയ്ത് വരികയാണ്. മുസ്ലീം മതം മാറിയുള്ള തിരോധാനം രാഷ്ട്രീയമുതലെടുപ്പിന് എടുക്കുകയാണ് ബിജെപി. തൃക്കരിപ്പൂര്‍, പടന്ന എന്നിവിടങ്ങളില്‍ നിന്നും കാണാതായവര്‍ക്ക് ഐസിസ് ബന്ധം ആരോപിക്കപ്പെട്ട സാഹചര്യത്തില്‍ ഹിന്ദു സംഘടനകള്‍ പ്രിതഷേധത്തിന് ഒരുങ്ങുകയാണ്.

ISIS

കാണാതായവരില്‍ ചിലര്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലേക്ക് ഹിന്ദു ഐക്യ വേദിയും, കാണാതായവരിലെ ചില വിദ്യാര്‍ത്ഥികള്‍ പോകും മുമ്പ് പഠിച്ചിരുന്ന പടന്നയിലെ ദന്തല്‍ കോളേജിലേക്ക് എബിവിപിയും പ്രതിഷേധ മാര്‍ച്ച് നടത്തും. കാസര്‍ഗോഡ് ജില്ലയിലെ പടന്ന, തൃക്കരിപ്പൂര്‍ എന്നീ സ്ഥലങ്ങളില്‍ നിന്നാണ് ആളുകള്‍ ഐസിസിലേക്ക് ചേരാന്‍ പോയിരിക്കുന്നത്.

കേരളത്തിലെ ഐസിസ് ബന്ധം അന്വേഷിക്കാന്‍ എന്‍ഐഎ ; എഡിജിപി ശ്രീലേഖ റോ അധികൃതരുമായി ചര്‍ച്ചനടത്തും...കേരളത്തിലെ ഐസിസ് ബന്ധം അന്വേഷിക്കാന്‍ എന്‍ഐഎ ; എഡിജിപി ശ്രീലേഖ റോ അധികൃതരുമായി ചര്‍ച്ചനടത്തും...

കാണാതായവരെ കുറിച്ച് വീട്ടുകാര്‍ നല്‍കിയ പരാതികള്‍ പ്രത്യേക സംഘത്തെ രൂപീകരിച്ച് അന്വേഷിക്കാനൊരുങ്ങുകയാണ് പോലീസ്. കാസര്‍ഗോഡ് നിന്നും 17 പേരെ കാണാതായ പരാതികള്‍ ഒമ്പത് വിഭിന്ന കേസായിട്ടാണ് പോലീസ് അന്വേഷിക്കുക. ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരിക്കും പ്രത്യേക സംഘത്തെ രൂപീകരിക്കുക.

English summary
ISIS relation; Missing persons enter Tehran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X