കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കട്ടപ്പനയില്‍ കോച്ചിങ് ക്ലാസിന് പോയ പ്ലസ്ടു വിദ്യാര്‍ത്ഥിനി പൊങ്ങിയത് മുംബൈയില്‍!കൂടെ കാമുകനും!

മുംബൈയില്‍ നിന്നും ഇവരോടൊപ്പം മറ്റൊരു പെണ്‍കുട്ടിയെയും യുവാവിനെയും കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

Google Oneindia Malayalam News

തൊടുപുഴ: മുരിക്കാശേരി പതിനാറാംകണ്ടത്ത് നിന്നും കാണാതായ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കാമുകന്റെ കൂടെ മുംബൈയില്‍ നിന്നും കണ്ടെത്തി. പതിനാറാംകണ്ടം സ്വദേശിയായ കോളേജ് വിദ്യാര്‍ത്ഥിയായ യുവാവിനൊപ്പമാണ് പെണ്‍കുട്ടിയെ കണ്ടെത്തിയതെന്നാണ് സൂചന ലഭിച്ചിരിക്കുന്നത്. മാര്‍ച്ച് നാലിനാണ് ഇവരെ കാണാതായത്.

മുംബൈയില്‍ നിന്നും ഇവരോടൊപ്പം മറ്റൊരു പെണ്‍കുട്ടിയെയും യുവാവിനെയും കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. വീട്ടില്‍ നിന്നും കട്ടപ്പനയിലെ കോച്ചിങ് ക്ലാസിലേക്ക് പോയ വിദ്യാര്‍ത്ഥിനിയെ 25 ദിവസങ്ങള്‍ക്ക് ശേഷമാണ് മുംബൈ പോലീസ് കണ്ടെത്തിയത്. മുംബൈ പോലീസ് വിവരമറിയിച്ചതനുസരിച്ച് മുരിക്കാശേരി പോലീസ് മുംബൈയിലേക്ക് യാത്രതിരിച്ചിട്ടുണ്ട്.

വീട്ടില്‍ തിരിച്ചെത്തിയില്ല...

വീട്ടില്‍ തിരിച്ചെത്തിയില്ല...

പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി എല്ലാ ശനി, ഞായര്‍ ദിവസങ്ങളിലും കട്ടപ്പനയിലെ കോച്ചിങ് ക്ലാസില്‍ പോകാറുണ്ടായിരുന്നു. രാവിലെ പോയാല്‍ വൈകീട്ട് അഞ്ചു മണിയോടെ തിരികെയെത്താറാണ് പതിവ്. മാര്‍ച്ച് നാലിനും കോച്ചിങ് ക്ലാസിന് പോയ പെണ്‍കുട്ടി തിരിച്ചെത്താതിനെ തുടര്‍ന്നാണ് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയത്.

സഹോദരന്റെ വീട്ടില്‍ നിന്നും...

സഹോദരന്റെ വീട്ടില്‍ നിന്നും...

കാണാതായ ദിവസം പെണ്‍കുട്ടിയുടെ പിതാവിന്റെ സഹോദരന്റെ വീട്ടില്‍ നിന്നുമാണ് കോച്ചിങ് ക്ലാസിലേക്ക് പോയത്. പെണ്‍കുട്ടിയുടെ വീടിന്റെ ഒരു കിലോമീറ്റര്‍ അകലെയാണ് ഈ വീട്. എന്നാല്‍ സംഭവദിവസം പെണ്‍കുട്ടി കോച്ചിങ് ക്ലാസിലെത്തിയിട്ടില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

മുംബൈ പോലീസ്...

മുംബൈ പോലീസ്...

മുംബൈയിലെ ഒരു എടിഎം കൗണ്ടറില്‍ നിന്നും പണം പിന്‍വലിച്ച് പുറത്തിറങ്ങുന്നതിനിടെയാണ് പെണ്‍കുട്ടിയെയും കാമുകനായ യുവാവിനെയും പോലീസ് കണ്ടെത്തിയത്. ഇവരോടൊപ്പം മറ്റൊരു പെണ്‍കുട്ടിയെയും യുവാവിനെയും പിടികൂടിയിട്ടുണ്ടെന്നും വിവരമുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല...

കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല...

പെണ്‍കുട്ടിയെ മുംബൈയില്‍ നിന്നും കണ്ടെത്തിയതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് മുരിക്കാംശേരി പോലീസ് മുംബൈയിലേക്ക് പോയിട്ടുണ്ട്. അന്വേഷണ സംഘം തിരിച്ചെത്തിയാലെ സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളുവെന്നാണ് പോലീസ് പറയുന്നത്.

English summary
Missing school student found with her lover in mumbai.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X