Get Updates
Get notified of breaking news, exclusive insights, and must-see stories!

കാണാതായ പത്താം ക്ലാസുകാരന്റെ മൃതദേഹം റെയിൽവേ ട്രാക്കിൽ! നാല് കൂട്ടുകാർ കസ്റ്റഡിയിൽ...

കുളനാട് റെയിൽവേ ഓവർ ബ്രിഡ്ജിന് സമീപത്തുള്ള റെയിവേ ട്രാക്കിൽ ഓവുചാലിനോട് ചേർന്നാണ് ജാസിറിന്റെ മൃതദേഹം കണ്ടത്.

കാസർകോട്: കുളനാട് മാങ്ങാട് നിന്നും ദുരൂഹ സാഹചര്യത്തിൽ കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിയെ റെയിൽവേ ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തി. മാങ്ങാട് ചോയിച്ചിങ്കലിൽ താമസിക്കുന്ന കീഴൂർ സ്വദേശി ജാഫറിന്റെ മകൻ മുഹമ്മദ് ജാസിറിനെ(15)യാണ് തിങ്കളാഴ്ച പുലർച്ചെ റെയിൽവേ ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

കുളനാട് റെയിൽവേ ഓവർ ബ്രിഡ്ജിന് സമീപത്തുള്ള റെയിവേ ട്രാക്കിൽ ഓവുചാലിനോട് ചേർന്നാണ് ജാസിറിന്റെ മൃതദേഹം കണ്ടത്. മാർച്ച് ഒന്നാം തീയതി വ്യാഴാഴ്ചയാണ് 15കാരനായ ജാസിറിനെ കാണാതാകുന്നത്. തുടർന്ന് മൂന്നു ദിവസമായി വിദ്യാർത്ഥിയ്ക്കായി പോലീസും ബന്ധുക്കളും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

 വിദ്യാർത്ഥി...

വിദ്യാർത്ഥി...

ചട്ടഞ്ചാൽ ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്ന ജാസിറിനെ മാർച്ച് ഒന്നാം തീയതി മുതലാണ് ദുരൂഹ സാഹചര്യത്തിൽ കാണാതാകുന്നത്. സ്കൂളിലെ സെന്റ് ഓഫ് പാർട്ടിക്ക് തൊട്ടു തലേദിവസമായിരുന്നു സംഭവം.

 വീട്ടിൽ നിന്ന്...

വീട്ടിൽ നിന്ന്...

സ്കൂളിലെ സെന്റ് ഓഫ് പാർട്ടിക്ക് പുതിയ വസ്ത്രങ്ങളെടുക്കാൻ പോകുന്നുവെന്ന് പറഞ്ഞാണ് ജാസിർ വ്യാഴാഴ്ച വൈകീട്ട് വീട്ടിൽ നിന്നിറങ്ങിയത്. എന്നാൽ ഇതിനുശേഷം ജാസിറിനെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല.

 പലയിടങ്ങളിൽ...

പലയിടങ്ങളിൽ...

ജാസിറിനെ കാണാതായത് മുതൽ ബന്ധുക്കളും നാട്ടുകാരും വിവിധയിടങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ജാസിറിന്റെ മാതാപിതാക്കളുടെ പരാതിയിൽ പോലീസും അന്വേഷണം തുടങ്ങി.

 പോലീസും...

പോലീസും...

കഴിഞ്ഞ നാല് ദിവസമായി പോലീസും നാട്ടുകാരും സന്നദ്ധ സംഘടനാ പ്രവർത്തകരും ജാസിറിനെ കണ്ടെത്താനുള്ള അന്വേഷണത്തിലായിരുന്നു. കുട്ടിയെ തട്ടിക്കൊണ്ട് പോയിരിക്കാമെന്ന നിഗമനത്തിലാണ് ഇവരെല്ലാം വിവിധയിടങ്ങളിൽ അന്വേഷണം നടത്തിയത്.

മൃതദേഹം..

മൃതദേഹം..

ജാസിറിനു വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെ തിങ്കളാഴ്ച പുലർച്ചെയോടെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുളനാട് ഓവർ ബ്രിഡ്ജിന് സമീപത്തെ റെയിൽവേ ട്രാക്കിൽ നിന്നാണ് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം.

 കസ്റ്റഡിയിൽ...

കസ്റ്റഡിയിൽ...

ജാസറിന്റെ മരണവുമായി ബന്ധപ്പെട്ട് നാല് കൂട്ടുകാരെ പോലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം. ഇവരെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+