• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൊല്ലപ്പെടുമ്പോൾ സുചിത്ര ഗര്‍ഭിണി, മൃതദേഹം മറവ് ചെയ്തത് കാലുകൾ അറുത്തുമാറ്റി; വൻ വെളിപ്പെടുത്തൽ

പാലക്കാട്: കൊല്ലത്ത് നിന്ന് കാണാതായ ബ്യൂട്ടീഷനെ പാലക്കാട് കൊല്ലപ്പെട്ട നിലയില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കൊല്ലം കൊട്ടിയം മുഖത്തല തൃക്കോവില്‍ വട്ടം നടുവിലക്കരയില്‍ നിന്നും കാണാതായ സുചിത്ര എന്ന യുവതിയെയാണ് പാലക്കാട് മണലിയിലെ വാടക വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കോഴിക്കോട് സ്വദേശിയായ യുവാവിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. കേസില്‍ അന്വേഷണവുമായി ബന്ധപ്പെട്ട് നിര്‍ണായകെ വെളിപ്പെടുത്തലാണ് പൊലീസിന് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. കൊല്ലപ്പെടുമ്പോള്‍ സൂചിത്ര ഗര്‍ഭിയായിരുന്നെന്നാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കേസില്‍ അറസ്റ്റിലായ പ്രതി പ്രശാന്ത് ഭാര്യയുടെ സുഹൃത്തും അകന്ന ബന്ധുവുമായ സുചിത്രയുമായി ബന്ധം സ്ഥാപിച്ചത്. സോഷ്യല്‍ മീഡിയ വഴിയാണെന്നും പറയുന്നു. വിശദാംശങ്ങളിലേക്ക്...

ഗര്‍ഭചിദ്രത്തിന് തയ്യാറായില്ല

ഗര്‍ഭചിദ്രത്തിന് തയ്യാറായില്ല

കൊല്ലപ്പെടുമ്പോള്‍ സുചിത്ര ഗര്‍ഭിണിയായിരുന്നു. ഇതേ തുടര്‍ന്ന് പ്രതി ഗര്‍ഭഛിദ്രത്തിന് സുചിത്രയെ നിര്‍ബന്ധിച്ചിരുന്നു. ഇതിന് സമ്മതിക്കാത്തതിനെ തുടര്‍ന്നാണ് പ്രതി കൊലയ്ക്ക് മുതിര്‍ന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൂടാതെ സുചിത്രയുമായി സാമ്പത്തിക ഇടപാടുണ്ടെന്നും രണ്ടര ലക്ഷത്തോളം രൂപ പ്രതി നല്‍ക്കാനുണ്ടെന്നും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

കാലുകള്‍ മുറിച്ചുമാറ്റി

കാലുകള്‍ മുറിച്ചുമാറ്റി

മാര്‍ച്ച് 17നാണ് യുവതിയെ കാണാതാവുന്നത്. തുടര്‍ന്ന് പ്രതി വാടകയ്ക്ക് താമസിക്കുന്ന വീടിന് സമീപം കാട് പിടിച്ചു കിടക്കുന്ന സ്ഥലത്ത് നിന്നാണ് മൃതദേഹം കണ്ടെടുത്തത്. അഴുകിത്തുടങ്ങിയ മൃതദേഹത്തില്‍ കാലുകള്‍ മുറിച്ചുമാറ്റിയ നിലയിലായിരുന്നു. കൊലയ്ക്ക് ശേഷം മൃതദേഹം മറവ് ചെയ്യുന്നതില്‍ ആശയക്കുഴപ്പം ഉണ്ടായി. പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്നാണ് വീടിന് സമീപത്ത് കുഴിയെടുത്ത് മൂടുകയായിരുന്നു. എന്നാല്‍ കുഴി ചെറുതായതിനെ തുടര്‍ന്ന് കാല് മുറിച്ചു മാറ്റുകയായിരുന്നെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.

വീട്ടില്‍ പറഞ്ഞത്

വീട്ടില്‍ പറഞ്ഞത്

മാര്‍ച്ച് 17 നാണ് ബ്യൂട്ടീഷന്‍ ട്രെയിനറായ സുചിത്രയെ കൊല്ലത്തെ വീട്ടില്‍ നിന്നും ഇറങ്ങുന്നത്. പള്ളിമുക്കിലെ സ്ഥാപനത്തിലേക്കാണ് സുചിത്ര പോയത്. അന്നേ ദിവസം വൈകീട്ട് നാല് മണിക്ക് സ്ഥാപനത്തില്‍ നിന്ന് ഇറങ്ങിയ സുചിത്ര പിറ്റേ ദിവസം വീണ്ടും ഉടമയ്ക്ക് മെയില്‍ അഴിച്ച് 5 ദിവസത്തെ അവധി വേണമെന്ന് അറിയിച്ചു. എറണാകുളത്ത് ക്ലാസ് എടുക്കാന്‍ പോകുന്നുവെന്നായിരുന്നു സൂചിത്ര വീട്ടില്‍ പറഞ്ഞത്. ആദ്യത്തെ രണ്ട് ദിവസം വീട്ടുകാരെ ഫോണില്‍ വിളിച്ചിരുന്നു. പിന്നീട് വിവരം ഒന്നുമില്ലാതായിരുന്നതോടെയാണ് വീട്ടുകാര്‍ പാര്‍ലറില്‍ കാര്യങ്ങള്‍ തിരക്കുന്നത്. അപ്പോള്‍ മാത്രം വീട്ടുകാരോടും പാര്‍ലര്‍ ഉടമയോടും രണ്ടു രീതിയിലാണ് കാര്യങ്ങള്‍ അറിയിച്ചതെന്ന് മനസ്സിലാവുന്നത് .

പോലീസില്‍

പോലീസില്‍

പിന്നീടാണ് വീട്ടുകാര്‍ കൊട്ടിയം പോലീസില്‍ പരാതി നല്‍കുന്നത്. തുടര്‍ന്ന് നടത്തിയ വിശദ പരിശോധനയിലാണ് കോഴിക്കോട് സ്വദേശിയായ സുഹൃത്തിനെ കുറിച്ചുള്ള വിവരം ലഭിക്കുന്നത്. പാലക്കാട് മണലിയില്‍ താമസിച്ചിരുന്ന സംഗീത അധ്യാപകന്‍ കൂടിയായ യുവാവുമായി ഇവര്‍ അടുപ്പത്തിലായതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഫേസ്ബുക്കിലൂടെ

ഫേസ്ബുക്കിലൂടെ

ഫേസ്ബുക്കിലൂടെയാണ് ഇരുവരും പരിചയത്തിലായതെന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം. സ്ഥാപനത്തില്‍ നിന്നും ഇറങ്ങിയ സുചിത്ര യുവാവിന് അടുത്തേക്കാണ് എത്തിയത്. പിന്നീട് തങ്ങള്‍ തമ്മില്‍ തര്‍ക്കം ഉണ്ടായെന്നും യുവതി ആത്മഹത്യ ചെയ്‌തെന്നുമായിരുന്നു യുവാവ് പോലീസിനോട് ആദ്യം പറഞ്ഞത്. പിന്നീട് വിശദമായ ചോദ്യം ചെയ്യലില്‍ കൊലപാതകം നടത്തിയെന്നു സമ്മതിക്കുകയായിരുന്നു.

English summary
Missing women Suchitra was pregnant when she was killed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X