Get Updates
Get notified of breaking news, exclusive insights, and must-see stories!

48 -ആം മണിക്കൂറില്‍ കണ്ണീർ വാർത്ത: ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി. 48 മണിക്കൂറിലേറെ നീണ്ട പരിശോധനകള്‍ക്കൊടുവിലാണ് മൃതദേഹം കണ്ടെത്താന്‍ സാധിച്ചത്. തകരപ്പറമ്പിലെ ചിത്രാ ഹോമിന്റെ പിറകിലെ കനാലിലാണ് മൃതദേഹം കണ്ടെത്തിയതെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. റെയില്‍വേ സ്റ്റേഷന്‍ ഭാഗത്ത് നിന്നും വെള്ളം ഒഴുകിയെത്തുന്ന മേഖലയാണ് ഇത്.

ജോയിക്കായുള്ള പരിശോധനകള്‍ മൂന്നാം ദിവസവും തുടരുന്നതിനിടെയാണ് കനാലില്‍ മൃതദേഹം കണ്ടത്. മൃതദേഹം ജീർണിച്ച അവസ്ഥയിലായിരുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. ശനിയാഴ്ച വൈകീട്ടായിരുന്നു മാരായമുട്ടം സ്വദേശി ജോയിയെയാണ് കാണാതായത്.കോര്‍പറേഷന്റെ താല്‍ക്കാലിക തൊഴിലാളിയാണ് ഇദ്ദേഹം.

joy

ശനിയാഴ്ച വൈകീട്ട് മുതല്‍ തന്നെ ജോയിക്കായുള്ള പരിശോധന തുടർന്ന് വരികയായിരുന്നു. ഫയർഫോഴ്സ്, എൻ ഡി ആർ എഫ് സംഘങ്ങൾ റെയിൽവേയുടെ ഭാഗത്ത് തന്നെയായിരുന്നു പ്രധാനമായും തെരച്ചിൽ നടത്തിയത്. രക്ഷാദൗത്യത്തിന് ഇന്നലെ റോബോട്ടിക്ക് സംവിധാനവും ഉപയോഗിച്ചിരുന്നു. ഇന്ന് കൊച്ചിയിൽ നിന്നുളള നേവി സംഘവും സ്ഥലത്ത് തെരച്ചിലിനെത്തിയിരുന്നു.

ശനിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് ജോയിയും മറ്റു 3 തൊഴിലാളികളും തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്നുള്ള ഭാഗത്തെ തോട് വൃത്തിയാക്കാനിറങ്ങുന്നത്. കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പാച്ചിലില്‍ മറ്റ് മൂന്ന് പേർ രക്ഷപ്പെട്ടപ്പോള്‍ ജോയിയെ കാണാതാകുകയായിരുന്നു. റെയില്‍ പാളത്തിന് അടിയിലൂടെ തോട് കടന്നുപോകുന്ന തുരങ്ക സമാനമായ സ്ഥലത്ത് മാലിന്യക്കൂമ്പാരങ്ങൾക്കിടയിൽ വളരെ പ്രയാസപ്പെട്ടാണ് സ്കൂബാ ഡൈവിംഗ് സംഘമടക്കമിറങ്ങി തെരച്ചിൽ നടത്തിയെങ്കിലും ജോയിയെ കണ്ടെത്താന്‍ സാധിച്ചില്ല.

മാലിന്യം നീക്കാൻ കരാറെടുത്ത ഏജൻസിയുടെ താൽക്കാലിക തൊഴിലാളിയായ ജോയി 1500 രൂപയ്ക്കാണ് ജോലിക്ക് എത്തിയത്. മാരായമുട്ടം വടകര മലഞ്ചരിവ് വീടിൽ പരേതനായ നേശമണിയുടെയും മെൽഹിയുടെയും മകനാണ് ജോയ്. ഏക ആശ്രയമായ മകന്‍ തിരിച്ച് വരുമെന്ന അമ്മയുടെ പ്രതീക്ഷകള്‍ കൂടിയാണ് ഇല്ലാതായിരിക്കുന്നത്. മകന് അപകടമൊന്നും പറ്റിയിട്ടുണ്ടാകില്ലെന്നും രക്ഷപ്പെടുത്താൻ സാധിക്കുമെന്നുമായിരുന്നു അമ്മ കഴിഞ്ഞ ദിവസങ്ങളില്‍ പറഞ്ഞത്.

ദിവസക്കൂലി അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന വ്യക്തിയാണ് ജോലി. ഏത് ജോലിക്കും ആര് വിളിച്ചാലും ജോയി പോകും. ജോലി ഇല്ലാത്ത ദിവസങ്ങളില്‍ ആക്രി പെറുക്കും. കുടുംബത്തിന് ഇതുവരെ വാസയോ​ഗ്യമായ ഒരു വീട് പോലും പണിയാന്‍ സാധിച്ചിട്ടുമില്ല. വീട്ടിലേക്കുള്ള വഴി മോശമായതിനാൽ സഹോദരന്റെ വീട്ടിലാണ് ജോയിയും അമ്മയും താമസിക്കുന്ന

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+