കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വടകരയില്‍ കാണാതായ യുവാവ് മതം മാറി ഇസ്ലാം ആയി, കോടതിയില്‍ ഹാജര്‍

  • By Soorya Chandran
Google Oneindia Malayalam News

വടകര: കാണാതായ യുവാവ് നാടകീയമായി കോടതിയില്‍ ഹാജരായി. താന്‍ മതം മാറി ഇസ്ലാം മതം സ്വീകരിച്ചുവെന്ന് യുവാവ് കോടതിയെ അറിയിച്ചു. യുവാവ് കോടതിയില്‍ ഹാജകാരാനെത്തിയ കാര്‍ ഒരു സംഘം അടിച്ചു തകര്‍ത്തു.

വില്യാപ്പിള്ളി സ്വദേശിയായ കളത്തില്‍ മീത്തല്‍ ലിജീഷ് എന്ന യുവാവാണ് ഇസ്ലാം മതം സ്വീകരിച്ചത്. 28 കാരനായ മകനെ കാണാനില്ലെന്ന് പറഞ്ഞ് അമ്മ പോലീസില്‍ പരാതി നല്‍കിയിരുന്നു.

Islam

നവംബര്‍ 15 മുതലാണ് ലിജീഷിനെ കാണാതായത്. താന്‍ കോഴിക്കോട് മുഖദാറില്‍ ഇസ്ലാം മതം സ്വീകരിച്ച് മതപഠനം നടത്തുകയാണെന്നാണ് ലിജീഷ് അറിയിച്ചത്. താന്‍ അബ്ദുള്‍ സലാം എന്ന പേര് സ്വീകരിച്ചതായും ലിജീഷ് കോടതിയെ അറിയിച്ചു.

തന്റെ മതംമാറ്റത്തിന് പിന്നില്‍ ആരുടേയും പ്രേരണയോ ഭീഷണിയോ ഇല്ലെന്നും ലിജീഷ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ആരാണ് ഇയാള്‍ വന്ന വാഹനം അടിച്ചു തകര്‍ത്തത് എന്നത് സംബന്ധിച്ച് പോലീസിന് വ്യക്തത ലഭിച്ചിട്ടില്ലെന്നാണ് സൂചന. കോടതി പരിസരത്ത് വച്ചാണ് കാര്‍ തകര്‍ത്തത്. ലിജീഷ് മതം മാറിയതില്‍ ഉണ്ടായ പ്രാദേശിക പ്രതിഷേധമാണോ എന്നും സംശയിക്കുന്നുണ്ട്.

മകനെ കാണാനില്ലെന്ന് പരാതി നല്‍കിയ അമ്മയെ കാണാന്‍ ലിജീഷ് തയ്യാറായില്ല എന്നതാണ് മറ്റൊരു വസ്തുത. അമ്മയെ മൂന്ന് മാത്തിന് ശേഷം കണ്ടുകൊള്ളാം എന്നാണ് ഇയാള്‍ കോടതിയില്‍ അറിയിച്ചത്.

English summary
Missing youth appeared in court and said that he converted to Islam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X