കൊണ്ടോട്ടിയില്‍ കാണാതായ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
മലപ്പുറം: ഒരുമാസം മുമ്പ് കാണാതായ യുവാവിനെ വീടിനടുത്തുള്ള മലയിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊണ്ടോട്ടി ഐക്കരപ്പടി ചെറാപാടം നെച്ചിയില്‍ പരേതനായ പയ്യാനപ്പൊറ്റ ബാലന്റെ മകന്‍ ഷൈജു(ബാബു 34)വിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.കഴിഞ്ഞ മാസം 21നാണ് ഷൈജുവിനെ വീട്ടില്‍നിന്നും കാണാതായത്.
ഇതിനെ തുടര്‍ന്ന് വീട്ടുകാര്‍പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നു ഷൈജുവിന്റെ തീരോധാനത്തെ കുറിച്ച് കൊണ്ടോട്ടി പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു.ഇതിനിടയില്‍ ഇന്നലെ ഉച്ചക്ക് രണ്ടരമണിയോടെയാണ് വീടിന് 300 മീറ്റര്‍ അകലെ ചെറാക്കൊട്ട മലയില്‍ മൃതദേഹം കണ്ടെത്തിയത്.

മരിച്ച ഷൈജു
ആളൊഴിഞ്ഞ മേഖലയാണ് ചെറാക്കൊട്ട മല. ഇവിടുത്തെ ഒരു മരത്തിന് പക്ഷികള്‍ ചുറ്റും കൂടിനല്‍ക്കുന്നത് കണ്ടതിനെ തുടര്‍ന്ന് പരിശോധിച്ച്‌പ്പോഴാണ് ജീര്‍ണ്ണിച്ച മൃതദേഹം മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ വസ്ത്രങ്ങള്‍ സമീപത്ത് നിന്നും കണ്ടെത്തിയിട്ടിണ്ട്. കഴുത്തിലെ മാലയും വസ്ത്രത്തിലുണ്ടായിരുന്ന ആധാര്‍ കാര്‍ഡും മൊബൈല്‍ ഫോണുമാണ് ആളെ തിരിച്ചറിയാന്‍ സഹായിച്ചത്. കൊണ്ടോട്ടി പോലീസെത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.സംസ്‌കാരം ഇന്ന് ഉച്ചക്ക് 12ന് .മാതാവ്.ദേവകി(ശാരദ).സഹോദരി സജ്‌ന.
അതേ സമയം ഷൈജുവിന്റെ മരണത്തിന്റെ നിഗൂഡതയെ കുറിച്ചു അന്വേഷണം നടത്തണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. മരണത്തെ കുറിച്ചുള്ള പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും തുടര്‍ ദിവസങ്ങളില്‍ കൂടുതല്‍പേരുടെ മൊഴിയെടുക്കുമെന്നും പോലീസ് പറഞ്ഞു.












Click it and Unblock the Notifications