കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാണാതായ കോളേജ് വിദ്യാര്‍ത്ഥിയെ ഗോവ ബീച്ചില്‍ കണ്ടതായി വിവരം; കാര്‍ ഉപേക്ഷിച്ച നിലയില്‍

Google Oneindia Malayalam News

കാസര്‍കോട്: കാണാതായ കോളേജ് വിദ്യാര്‍ത്ഥിയെ ഗോവ കലങ്കുട്ടെ ബീച്ചില്‍ കണ്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. വിദ്യാര്‍ത്ഥി സഞ്ചരിച്ച മാരുതി 800 കാര്‍ ഉഡുപ്പിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മംഗളൂരു പി.എ. കോളേജിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയും അണങ്കൂര്‍ പച്ചക്കാട്ടെ സലീമിന്റെ മകനുമായ മുഹമ്മദ് ഷാമിലി(18)നെയാണ് കല്ലങ്കോട് ബീച്ചില്‍ ഒരു ബന്ധു കണ്ടതായി വിവരം ലഭിച്ചത്. ചൊവ്വാഴ്ചയാണ് ഷാമിലിനെ കാണാതായത്.

സുഹൃത്തിനെ കാണാനെന്ന് പറഞ്ഞ് മാരുതി കാറില്‍ യാത്രതിരിച്ച ഷാമില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കര്‍ണാടക പൊലീസിന്റെ സഹകരണത്തോടെ കാസര്‍കോട് ടൗണ്‍ പൊലീസും ബന്ധുക്കളും വ്യാപകമായി തിരച്ചില്‍ നടത്തുന്നതിനിടയിലാണ് ഷാമില്‍ ചൊവ്വാഴ്ച രാവിലെ പി.എ. കോളേജില്‍ വന്ന് അല്‍പസമയത്തിനകം മടങ്ങിയതായി സി.സി. ടി.വി. ദൃശ്യങ്ങളില്‍ വ്യക്തമായത്.

kasarcode

പിന്നീട് ചില ടോള്‍ ബൂത്തുകളിലെ സി.സി. ടി.വി.ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഷാമില്‍ ഓടിച്ച കാര്‍ മുല്‍കി വഴി പോകുന്നതായി കണ്ടെത്തി. തുടര്‍ന്ന് ആ ഭാഗങ്ങളില്‍ അന്വേഷണം നടത്തുന്നതിനിടെയാണ് ഷാമിലിനെ ഗോവയിലെ കലങ്കുട്ടെ ബീച്ചില്‍ ബന്ധുവായ തളങ്കര ഗസാലി നഗര്‍ സ്വദേശി കണ്ടത്. വിദ്യാര്‍ത്ഥി സഞ്ചരിച്ച മാരുതി കാര്‍ പിന്നീട് ഉഡുപ്പിയില്‍ മണിപ്പാല്‍ റൂട്ടിലെ റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള ഒരു പള്ളിക്ക് മുന്നില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.

English summary
missing youth from kasarkode is in goa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X