കുടുംബത്തെ 'ഐസിസിന്റെ പുണ്യഭൂമി'യിലേക്ക് ക്ഷണിച്ച് കേരളത്തില്‍ നിന്നും കാണാതായ യുവാവിന്റെ സന്ദേശം
കോഴിക്കോട്: കേരളത്തില്‍ നിന്നും കാണാതായ 21 പേര്‍ക്കുള്ള തിരച്ചില്‍ കേരള പോലീസും അന്വേഷണ ഏജന്‍സികളും ശക്തമാക്കുമ്പോള്‍ ഇവര്‍ ഐസിസില്‍ ചേര്‍ന്നു എന്നുള്ളതിന് ശക്തമായ തെളിവുകള്‍.
കാസര്‍കോട് പടന്നയില്‍ നിന്നും കാണാതായ അഷ്ഫാഖ് മജീദ് എന്ന ചെറുപ്പക്കാരന്‍ തന്റെ സഹോദരിയ്ക്ക് അയച്ച സന്ദേശത്തില്‍ കുടുംബത്തെ മുഴുവന്‍ ഐസിസിലേക്ക് ക്ഷണിക്കുകയായിരുന്നു.

ഐസിസിന്റെ പുണ്യഭൂമിയിലേക്ക് വരൂ
കാസര്‍കോട് പടന്നയില്‍നിന്നും കാണാതായ അഷ്ഫാഖ് എന്ന യുവാവാണ് തന്റെ സഹോദരിയ്ക്ക് മെയില്‍ വഴി സന്ദേശമയച്ചത്. ഐസിസിന്റെ പുണ്യഭൂമിയിലേക്ക് കുടുംബത്തെ ക്ഷണിച്ചു കൊണ്ടായിരുന്നു സന്ദേശം.

സന്ദേശം എത്തിയത്
ഓണ്‍ലൈന്‍ കമ്മ്യൂണിക്കേഷന്‍ പ്ലാഫ്‌ഫോമിലൂടെ വന്ന സന്ദേശം സൈബര്‍ വിദഗ്ദര്‍ ട്രാക്ക് ചെയ്തിരുന്നു. കിഴക്ക് അഫ്ഗാനിസ്ഥാനില്‍ നിന്നാണ് സന്ദേശം വന്നിരിക്കുന്നത്.

സന്ദേശത്തില്‍ പറഞ്ഞത്
വീട്ടുക്കാര്‍ക്കും ബന്ധുക്കള്‍ക്കും സുഖമാണോ എന്ന് ചോദിച്ചു കൊണ്ടായിരുന്നു സന്ദേശത്തിന്റെ തുടക്കം. വീട്ടുകാര്‍ക്ക് വരുത്തിവെച്ച പ്രശ്‌നങ്ങളെക്കുറിച്ച് സഹോദരി പറഞ്ഞപ്പോള്‍ ഐസിസിന്റെ ഗുണങ്ങളെക്കുറിച്ച് രോഷാകുലനായി സംസാരിക്കുകയായിരുന്നു.

ഒരാഴ്ച മുന്‍പ് മറ്റൊരു യുവാവിന്റെ സന്ദേശത്തില്‍
കേരളത്തില്‍ നിന്നും കാണാതായ മുഹമദ്ദ് മര്‍വാന്‍(23)എന്ന യുവാവ് വീട്ടുകാര്‍ക്ക് അയച്ച സന്ദേശം ഇങ്ങനെയായിരുന്നു' അല്ലാഹുവിന്റെ നാമത്തില്‍ യുദ്ധം ചെയ്യുന്നത് തീവ്രവാദമാണെങ്കില്‍ നിങ്ങള്‍ക്ക് എന്നെ തീവവാദിയെന്ന് വിളിക്കാം' എന്നായിരുന്നു.

കഴിഞ്ഞ ദിവസത്തില്‍ അറസ്റ്റിലായി
കേരളത്തില്‍ നിന്നും കാണാതെ പോയ മലയാളികളിൽ ഒരാളായ റിസ്വാന്‍ ഖാന്‍ താനെയില്‍ നിന്നും പോലീസ് പിടിയിലായിരുന്നു.












Click it and Unblock the Notifications