കേരളത്തില്‍ ബീഫ് നിരോധിച്ചു! ശേഷം കാഴ്ചകള്‍ ഇങ്ങനെ, ചിരിപ്പിയ്ക്കുന്ന വീഡിയോ
തിരുവനന്തപുരം: മഹാരഷ്ട്രയില്‍ ബീഫ് നിരോധിച്ചത് പോലെ കേരളത്തിലും ബീഫ് നിരോധനം വന്നാല്‍ എന്താകും അവസ്ഥ. ഒരു പക്ഷേ ബീഫ് നിരോധിച്ചു എന്ന് തന്നെ ഇരിയ്ക്കട്ടേ പിന്നെ നടക്കുന്നത് എന്തൊക്കെയാവും. ബീഫ് മിഷനുമായി ഹോട്ടലുകള്‍ കയറിയിറങ്ങുന്ന പൊലീസുകാര്‍..ബീഫ് കടത്ത് മാഫിയ..എന്ന് വേണ്ട സംഭവ ബഹുലമായ ഒരു 'ബീഫ് രഹിത' കേരളം അല്ലേ?
മഹാരാഷ്ട്രയില്‍ നിരോധനം ഏര്‍പ്പെടുത്തിയതോടെ തന്നെ കേരളത്തിലെ ഫേസ്ബുക്കികള്‍ ഉള്‍പ്പടെ കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തിയത്. ഈ പ്രതിഷേധങ്ങള്‍ക്ക് ഒരുപടി മുന്നിലാണ് ക്രിയേറ്റീവ് റൂം സ്റ്റുഡിയോസിന്റെ 'മിഷന്‍ ബീഫ്' എന്ന വീഡിയോ.

കഞ്ചാവ് വേട്ടയും മറ്റും പോലെ ബീഫ് വേട്ട നടക്കുമെന്നത് ഏറെ രസകരമായിട്ടാണ് വീഡിയോയില്‍ കാണിയ്ക്കുന്നത്. ചുംബന സമരക്കാര്‍ പോത്തിനെ ചുംബിച്ച് നിരോധനത്തിനെതിരെ പ്രതിഷേധിയ്ക്കുമെന്നും വീഡിയോയില്‍ പറയുന്നു. പോത്തിനെ ചുംബിച്ചാല്‍ സമരക്കാരെ പൊതിരെ തല്ലിയിട്ടാണെങ്കിലും പോത്തിന്റെ മാനം രക്ഷിയ്ക്കുമെന്ന് പറയുന്ന സദാചാര നേതാവിനേയും വീഡിയോയില്‍ പരമാര്‍ശിയ്ക്കുന്നു.
കൊക്കെയ്ന്‍ കേസ് പോലെ ചാനലുകളില്‍ ബീഫ് കേസുകള്‍ നിറയുന്നതും ഏറെ രസകരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. ചുരുക്കത്തില്‍ ബീഫ് നിരോധനത്തിന് വേണ്ടി വാദിയ്ക്കുന്നവര്‍ക്കുള്ള ഒരുഗ്രന്‍ മറുപടിയാണ് വീഡിയോ. സാമൂഹിക രാഷ്ട്രീയ അവസ്ഥകള്‍ മനസിലാക്കാതെ എന്തിന്റെ പേരിലായും നിരോധനം ഏര്‍പ്പെടുത്തുന്നര്‍ക്കുള്ള മുന്നറിയിപ്പ് കൂടിയാണ് ഈ വീഡിയോ. മാര്‍ച്ച് ഒന്‍പതിന് അപ്ലോഡ് ചെയ്ത വീഡിയോ ആയിരക്കണക്കിന് പേരാണ് ഇതിനോടകം കണ്ടത്.












Click it and Unblock the Notifications