കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓഖി ഫണ്ട് ദുര്‍വിനിയോഗം: ബിജെപി നിയമനടപടിക്ക്

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ദുരന്ത നിവാരണ നിയമം ലംഘിച്ചുകൊണ്ട് ഓഖി ദുരിതാശ്വാസ ഫണ്ട് ദുര്‍വിനിയോഗം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയനും ഉത്തരവിറക്കിയ റവന്യൂ സെക്രട്ടറി പി. എച്ച് കുര്യനും എതിരെ ബിജെപി നിയമ നടപടിക്ക്. ഇതിന്റെ മുന്നോടിയായി ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം വി. മുരളീധരന്‍ ചീഫ് സെക്രട്ടറിക്കും അഡീഷണല്‍ ചീഫ് സെക്രട്ടറിക്കും നിയമ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കി.

2005 ലെ ദുരന്ത നിവാരണ നിയമത്തിലെ 53-ാം വകുപ്പിന്റെ ലംഘനമാണ് മുഖ്യമന്ത്രി ചെയ്തിരിക്കുന്നതെന്ന് വി. മുരളീധരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പ്ലാസ്റ്റിക് ഷഡിങ് യൂനിറ്റിനെതിരെ അനിശ്ചിതകാല സമരം ആരംഭിച്ചു പ്ലാസ്റ്റിക് ഷഡിങ് യൂനിറ്റിനെതിരെ അനിശ്ചിതകാല സമരം ആരംഭിച്ചു

ദുരന്ത പ്രതിരോധത്തിനു വേണ്ടിയുള്ള ഫണ്ട് വക മാറ്റി ചെലവഴിക്കുന്നതും അതിന് പ്രേരിപ്പിക്കുന്നതും കുറ്റകരമാണ്. നിയമ പ്രകാരം 30 ദിവസം മുമ്പ് നോട്ടീസ് നല്‍കണമെന്ന ചട്ടമനുസരിച്ചാണ് നോട്ടീസയക്കുന്നത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് നല്‍കിയ വിശദീകരണത്തിലും എട്ടു ലക്ഷം രൂപ ചെലവഴിച്ചതില്‍ തെറ്റില്ലെന്നാണ് സര്‍ക്കാരിന്റെ പക്ഷം. നിയമ ലംഘനത്തിനുള്ള തെളിവാണിത്.

murali

ഇത്തരം നിയമ ലംഘനങ്ങള്‍ ഭാവിയിലുണ്ടാവാതിരിക്കാന്‍ ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണം. 30 ദിവസത്തിനകം നടപടി സ്വീകരിച്ചില്ലെങ്കില്‍ ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സര്‍ക്കാരിനോടാവശ്യപ്പെടാന്‍ സുപ്രിം കോടതിയേയോ ഹൈക്കോടതിയേയോ സമീപിക്കും.

കേന്ദ്ര സംഘത്തെ സന്ദര്‍ശിക്കാനാണ് തിരുവനന്തപുരത്ത് പോയത് എന്ന മുഖ്യമന്ത്രിയുടെ വാദം നില നില്‍ക്കുന്നതല്ല. കേന്ദ്ര സംഘം മുഖ്യമന്ത്രിയുടെ സമയം ചോദിച്ചിട്ടാണ് സന്ദര്‍ശനം തീരുമാനിച്ചത്. മുഖ്യമന്ത്രി തൃശൂരിലാണ് സമയം നല്‍കിയതെങ്കില്‍ അവിടെവെച്ച് കേന്ദ്ര സംഘം മുഖ്യമന്ത്രിയെ സന്ദര്‍ശിക്കുമായിരുന്നു. തിരുവനന്തപുരത്ത് നിന്ന് തിരിച്ച് തൃശൂരിലേക്ക് മുഖ്യമന്ത്രി പറന്നത് സിപിഎം സമ്മേളനത്തില്‍ പങ്കെടുക്കാനാണ്.

ദുരന്ത നിവാരണ നിയമത്തിന്റെ ചട്ടങ്ങള്‍ ലംഘിച്ച മുഖ്യമന്ത്രി കുറ്റക്കാരനാണ്. അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന വക്താവ് പി. രഘുനാഥ്, ജില്ലാ പ്രസിഡന്റ് ടിപി ജയചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

English summary
missuse of ockhi fund-bjp under action
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X