മൂടല്‍മഞ്ഞ് വില്ലനായി: കൊച്ചിയില്‍ ഇറങ്ങാനാകാതെ വിമാനങ്ങള്‍, വഴിതിരിച്ചുവിട്ടു
മൂടല്‍മഞ്ഞ് വില്ലനായി: കൊച്ചിയില്‍ ഇറങ്ങാനാകാതെ വിമാനങ്ങള്‍, വഴിതിരിച്ചുവിട്ടു
Recommended Video

അങ്കമാലി: ശക്തമായ മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറങ്ങേണ്ടിയിരുന്ന വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. രാജ്യാന്തര സര്‍വീസുകളും ആഭ്യന്തര സര്‍വീസുകളുമടക്കം ഏഴ് വിമാനങ്ങളാണ് രാവിലെ വഴിതിരിച്ച് വിട്ടത്. എട്ടരയോടെ മൂടല്‍ മഞ്ഞ് മാറിയതോടെ വിമാനങ്ങള്‍ നെടുമ്പാശേരിയില്‍ ഇറക്കി തുടങ്ങി.
അഞ്ച് രാജ്യാന്തര സര്‍വീസുകളും രണ്ട് ആഭ്യന്തര സര്‍വീസുകളുമാണ് വഴിതിരിച്ചുവിട്ടതെന്ന് കൊച്ചി രാജ്യാന്തര വിമാനത്താവള അധികൃതര്‍ അറിയിച്ചു. വിമാനങ്ങള്‍ കോയമ്പത്തൂര്‍,കരിപ്പൂര്‍, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കാണ് വഴിതിരിച്ചുവിട്ടത്. ലാന്‍ഡിങിനെ മാത്രമാണ് ബാധിച്ചത്. എന്നാല്‍ ഇവിടെ നിന്ന് പുറപ്പെടേണ്ട വിമാനങ്ങളെ മൂടല്‍ മഞ്ഞ് ബാധിച്ചിട്ടില്ല. പുറപ്പെടേണ്ട വിമാനങ്ങള്‍ കൃത്യസമയത്തു നിന്നു തന്നെ വിമാനങ്ങള്‍ പുറപ്പെട്ടിരുന്നു. ജെറ്റ് എയര്‍വേസിന്റെ ഷാര്‍ജ- കൊച്ചി വിമാനം, ഒമാന്‍ എയര്‍വേസിന്റെ മസ്കറ്റ്- കൊച്ചി വമാനം, ഇന്‍ഡിഗോയുടെ ദുബായ്- കൊച്ചി വിമാനം, മസ്കറ്റ് -കൊച്ചി, എയര്‍ ഏഷ്യയുടെ ക്വാലാലംപൂര്‍ സര്‍വീസ് എന്നിവയാണ് വഴിതിരിച്ചുവിട്ടത്.

ഇന്‍ഡിഗോയുടെ ദുബായ് വിമാനം കോയമ്പത്തൂരിലാണ് ലാന്‍ഡ് ചെയ്തത്. ഇന്‍ഡിഗോയുടെ ആഭ്യന്തര സര്‍വീസുകളായ പൂനെ- കൊച്ചി, ചെന്നൈ - കൊച്ചി, എന്നീ വിമാനങ്ങള്‍ ഹൈദരാബാദിലേക്കാണ് വഴിതിരിച്ചുവിട്ടത്. കഴിഞ്ഞ ദിവസം എയര്‍ഇന്ത്യയുടെ വിമാനം ലാന്‍ഡിങിനിടെ കാനയില്‍ വീണ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍കരുതലെന്നോണമാണ് വിമാനങ്ങളുടെ ലാന്‍ഡിങ് ഒഴിവാക്കിയത്. മൂടല്‍ മഞ്ഞ് കാഴ്ച മറച്ചതിനെ തുടര്‍ന്നാണ് അപകടമുണ്ടായതെന്നാണ് പൈലറ്റ് പറഞ്ഞത്. 102 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
-
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം












Click it and Unblock the Notifications