കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിസോറാമിൽ 'ഗോ ബാക്ക്' വിളിച്ചവരുടെ വായടപ്പിച്ച് കുമ്മനം രാജശേഖരൻ! മിസോറാം കൊടുത്ത പണിക്ക് മറുപണി!

Google Oneindia Malayalam News

Recommended Video

cmsvideo
മിസോറാം കൊടുത്ത പണിക്ക് മറുപണിയുമായി കുമ്മനം മിസോറാമിലേക്ക്

മിസോറാം ഗവര്‍ണറായി ചുമതലയേറ്റ കുമ്മനം രാജശേഖരന് പക്ഷേ സംസ്ഥാനം മികച്ച വരവേല്‍പ്പല്ല നല്‍കിയത്. വരവേറ്റില്ലെന്ന് മാത്രമല്ല തിരികെ പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. കുമ്മനത്തെ ഗവര്‍ണറാക്കിയതില്‍ വന്‍ പ്രതിഷേധമാണ് മിസോറാമില്‍ ഉയര്‍ന്നത്.

കുമ്മനം രാജശേഖരന്‍ രാഷ്ട്രീയക്കാരനും ഹിന്ദു തീവ്രവാദിയുമാണെന്നും അങ്ങനെയുള്ള ഒരാളെ ഗവര്‍ണറായി നിയമിച്ചത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നുമാണ് മിസോറാമിലെ ജനങ്ങള്‍ പറഞ്ഞത്. അങ്ങനെ തോറ്റ് മടങ്ങാന്‍ പക്ഷേ കുമ്മനം തയ്യാറല്ല. മിസോറാമില്‍ കുമ്മനം ഒരു മറുതന്ത്രം പരീക്ഷിക്കുകയാണ്.

മിസോറാമിലെ പ്രതിഷേധം

മിസോറാമിലെ പ്രതിഷേധം

മിസോറാം ക്രിസ്ത്യന്‍ ഭൂരിപക്ഷം സംസ്ഥാനമാണ്. ബിജെപിക്ക് കാര്യമായ വേരോട്ടം ഇല്ലാത്ത സംസ്ഥാനം. മിസോറാമില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത് വരുന്ന വേളയില്‍ കടുത്ത സംഘപരിവാറുകാരനായ കുമ്മനത്തെ ഗവര്‍ണറാക്കിയത് വഴി കര്‍ണാടയിലേത് പൊലൊരു രാഷ്ട്രീയ നാടകമാണോ ബിജെപി ലക്ഷമിടുന്നതെന്ന് സംശയങ്ങള്‍ ഉയരുന്നു. കുമ്മനം കാല് കുത്തിയത് മുതല്‍ മിസോറാമില്‍ പ്രതിഷേധങ്ങളാണ്.

കുമ്മനത്തെ വേണ്ട

കുമ്മനത്തെ വേണ്ട

രാഷ്ട്രീയ പക്ഷപാതമില്ലാത്ത ഒരാളെ വേണം മിസോറാമില്‍ ഗവര്‍ണറായി നിയമിക്കാന്‍ എന്നാവശ്യപ്പെട്ട് മിസോറാമിലെ ആളുകള്‍ രാഷ്ട്രപതിക്ക് കത്തയയ്ക്കുക പോലുമുണ്ടായി. എന്നാല്‍ മിസോറാമിന്റെ മനസ്സറിഞ്ഞ് തന്നെ ഒരു കളി കളിക്കാനാണ് കുമ്മനത്തിന്റെ നീക്കം. കേരളത്തില്‍ സന്ദര്‍ശനത്തിന് എത്തിയപ്പോള്‍ ചില കരുക്കള്‍ കുമ്മനം ആ വഴിക്ക് നീക്കിക്കഴിഞ്ഞു.

മറുതന്ത്രവുമായി കുമ്മനം

മറുതന്ത്രവുമായി കുമ്മനം

കേരളത്തിലെത്തിയ കുമ്മനം സിറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് മാര്‍ ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എറണാകുളം ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. കുമ്മനം അന്ന് ബിഷപ്പിന് ഭക്ഷണം വിളമ്പിക്കൊടുക്കുക പോലുമുണ്ടായി. ആലഞ്ചേരിയെക്കൊണ്ട് തനിക്ക് വേണ്ടി സംസാരിപ്പിക്കാനും കുമ്മനത്തിന് സാധിച്ചുവെന്നത് ശ്രദ്ധേയമാണ്.

കുമ്മനത്തിന് സർട്ടിഫിക്കററ്

കുമ്മനത്തിന് സർട്ടിഫിക്കററ്

സഭയുമായി നല്ല ബന്ധം കാത്ത് സൂക്ഷിക്കുന്ന വ്യക്തിയാണ് കുമ്മനമെന്നും മിസോറാമില്‍ കുമ്മനത്തിന് എതിരെ നില്‍ക്കുന്നത് പ്രാദേശിക പ്രശ്‌നങ്ങള്‍ മാത്രമാണെന്നും ആലഞ്ചേരി പറഞ്ഞിരുന്നു. മിസോറാമിലെ ക്രിസ്ത്യന്‍ ജന വിഭാഗങ്ങള്‍ ഒന്നിച്ച് നിന്നാല്‍ കുമ്മനത്തിന് എതിരായ പ്രശ്‌നങ്ങള്‍ അവസാനിക്കുമെന്നും മിസോറാമിലെ കാത്തലിക് ബിഷപ്പുമായി അക്കാര്യം താന്‍ സംസാരിച്ചുവെന്നും ആലഞ്ചേരി വ്യക്തമാക്കി.

സഹകരിക്കാൻ നിർദേശം

സഹകരിക്കാൻ നിർദേശം

മിസോറാമിലെ ഗവര്‍ണറായ കുമ്മനവുമായി സഹകരിച്ച് പ്രവര്‍ത്തിക്കണം എന്ന് അവിടുത്തെ കാത്തോലിക് ബിഷപ്പിനോട് ആലഞ്ചേരി ആവശ്യപ്പെടുകയും ചെയ്തുവെന്നത് കുമ്മനത്തിന്റെ വിജയമാണ്. കുമ്മനത്തിന് എതിരെ രംഗത്ത് വന്ന പ്രിസം, ജിസിഐസി പോലുള്ള സംഘടനകളുടെ ശ്രമങ്ങളെല്ലാം ഇതോടെ പരാജയപ്പെടുകയാണ്. വലിയ മെത്രാപ്പൊലീത്ത ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റവുമായും കുമ്മനം കൂടിക്കാഴ്ച നടത്തിയിരുന്നു.

വിമർശകർ വായടയ്ക്കും

വിമർശകർ വായടയ്ക്കും

കേരളത്തിലെ ക്രിസ്ത്യാനികള്‍ക്ക് താന്‍ പ്രിയപ്പെട്ടവനാണ് എന്ന സര്‍ട്ടിഫിക്കറ്റുമായാണ് മിസോറാമിലേക്കുള്ള കുമ്മനത്തിന്റെ മടക്കയാത്ര. അത് മാത്രമല്ല മിസോറാമിലെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ മുഖ്യാതിഥിയായി മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ക്ഷണിക്കാനും കുമ്മനം മറന്നില്ല. ഇതോടെ മിസോറാമില്‍ തനിക്ക് ഗോ ബാക്ക് വിളിച്ചവരുടെ വായടപ്പിക്കാന്‍ കുമ്മനത്തിന് സാധിച്ചേക്കും

English summary
Mixoram Governor Kummanam Rajashekharan going back to Mizoram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X