കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കാസ്‌ട്രോ എഫക്ട്' ... എംകെ ദാമോദരന്‍ മുഖ്യമന്ത്രിയുടെ നിയമോപദേശക സ്ഥാനം ഒഴിയും?

Google Oneindia Malayalam News

കൊച്ചി/തിരുവനന്തപുരം: പ്രമുഖ അഭിഭാഷകനും മുന്‍ അഡ്വക്കറ്റ് ജനറലും ആയ എംകെ ദാമോദരന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമോപദേശകന്‍ എന്ന പദവി ഒഴിഞ്ഞേയ്ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി ദാമോദരന്‍ കോടതിയില്‍ ഹാജരായത് വലിയ വിവാദമായിരുന്നു.

മാര്‍ട്ടിന്‍ വിഷയം വിഎസ് അച്യുതാനന്ദന്‍ കൂടി ഏറ്റെടുത്തതോടെയാണ് ഇപ്പോള്‍ ഇങ്ങനെയൊരുനീക്കം എന്നാണ് കരുതുന്നത്. മാര്‍ട്ടിനെ കേസ് കൊടുത്ത് കെട്ടുകെട്ടിച്ചത് താനായിരുന്നുവെന്നാണ് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞത്. അത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് ഗുണകരമായിരുന്നു എന്നും വിഎസ് പറഞ്ഞിരുന്നു.

MK Damodaran

മുഖ്യമന്ത്രിയുടെ നിയമ ഉപദേഷ്ടാവാണെങ്കിലും പ്രതിഫലം പറ്റുന്ന പദവിയല്ല എംകെ ദാമോദരന്റേത്. ഇടത് അനുഭാവിയായ ദാമോദരന്‍ അഡ്വക്കറ്റ് ജനറല്‍ ആകുമെന്ന് പലരും വിലയിരുത്തിയിരുന്നു. മുമ്പ് ഇകെ നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് അദ്ദേഹം അഡ്വക്കറ്റ് ജനറല്‍ ആയിരുന്നു.

ഐസ് ക്രീം പാര്‍ലര്‍ കേസ് അട്ടിമറിയ്ക്കാന്‍ കൂട്ടുനിന്ന ആളാണ് എംകെ ദാമോദരന്‍ എന്നാണ് കഴിഞ്ഞ ദിവസം വിഎസ് അച്യുതാനന്ദന്റെ അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ പറഞ്ഞത്. എംകെ ദാമോദരനോടുള്ള വിഎസിന്റെ നിലപാട് ഇതില്‍ നിന്ന് വ്യക്തവും ആണ്.

എന്നാല്‍ വിഎസിന്റെ നിലപാടുകളേക്കാള്‍ അധികം പ്രതിച്ഛായാ സംരക്ഷണമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് എന്നും സൂചനകളുണ്ട്. ഔദ്യോഗിക ഉപദേഷ്ടാവാകാതെ തന്നെ എംകെ ദാമോദരന് പിണറായി വിജയന് നിയമോപദേശങ്ങള്‍ നല്‍കാന്‍ കഴിയും. അങ്ങനെയെങ്കില്‍ ദാമോദരന്‍ ഹാജരാകുന്ന കേസുകള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിയ്ക്കുകയും ഇല്ല.

കേരളത്തിലെ ഏറ്റവും മികച്ച അഭിഭാഷകരില്‍ ഒരാളാണ് എംകെ ദാമോദരന്‍. അദ്ദേഹം ഏറ്റെടുക്കുന്ന കേസുകളില്‍ പലതും സര്‍ക്കാരിന് എതിരായുള്ളതാണ്. പ്രതിഫലം പറ്റാത്ത ഒരു പദവിയുടെ പേരില്‍ അത്തരം കേസുകള്‍ ഒഴിവാക്കാന്‍ എംകെ ദാമോദരെ നിര്‍ബന്ധിയ്ക്കാനും സിപിഎമ്മിന് കഴിയില്ല.

English summary
MK Damodaran may quit Chief Minister's legal adviser post- report. MK Damadaran appeared for Santiago Marin in court raised controversies in CPM circle also.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X