കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ദാമോദര്‍ജിയ്ക്ക്' പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റാങ്ക്..അപ്പോള്‍'എല്ലാം ശരിയാക്കിയിട്ടുണ്ടല്ലേ'...

Google Oneindia Malayalam News

തിരുവനന്തപുരം: ഇടതുമുന്നണി അധികാരമേറ്റിട്ട് അധിക നാള്‍ ആയിട്ടില്ലെങ്കിലും വിവാദങ്ങള്‍ക്ക് ഒരു കുറവും ഇല്ല. മുന്‍ അഡ്വക്കറ്റ് ജനറലും ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകനും ആയ എംകെ ദാമോദരനെ മുഖ്യമന്ത്രിയുടെ നിയമോപദേശകനായി നിയമിച്ചതാണ് അതിലെ ഏറ്റവും വലിയ വിവാദം.

സര്‍ക്കാരിന് എതിരായ കേസുകളില്‍ എംകെ ദാമോദരന്‍ എതിര്‍ കക്ഷികള്‍ക്ക് വേണ്ടി ഹാജരാകുന്നതാണ് പ്രശ്‌നം. അദ്ദേഹം സര്‍ക്കാരില്‍ നിന്ന് പ്രതിഫലം പറ്റാത്ത സ്ഥിതിയ്ക്ക് ഏത് കേസില്‍ വേണമെങ്കിലും ഹാജരാകാം എന്നാണ് മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞത്.

Damodaran Order

എന്നാല്‍ പ്രതിഫലം പറ്റുന്നുണ്ടോ ഇല്ലയോ എന്നതല്ല ഇപ്പോഴത്തെ വിഷയം. മുഖ്യമന്ത്രിയുടെ നിയമോപദേശകന് ഫയലുകള്‍ വിളിച്ച് വരുത്തി പരിശോധിയ്ക്കാനുള്ള അവകാശമുണ്ടോ എന്നതാണ് ചര്‍ച്ച. അങ്ങനെ ഒരു അധികാരവും എംകെ ദാമോദരന് ഇല്ലെന്ന് പറഞ്ഞ് ദേശാഭിമാനി റെസിഡന്റ് എഡിറ്റര്‍ പിഎം മനോജ് ഫേസ്ബുക്കില്‍ പോസ്റ്റും ഇട്ടു.

MK Damodaran

എന്നാല്‍ എംകെ ദാമോദരനെ മുഖ്യമന്ത്രിയുടെ നിയമ ഉപദേശകനായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് കണ്ടാല്‍ ആര്‍ക്കും ചില സംശയങ്ങള്‍ തോന്നും. പ്രിന്‍സിപ്പല്‍ സെക്രട്ടറിയ്ക്ക് തുല്യമായ റാങ്കും സ്റ്റാറ്റസും അദ്ദേഹത്തിന് ഉണ്ടായിരിക്കും എന്നാണ് ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്.

കോ- ടെര്‍മിനസ് വ്യവസ്ഥയിലാണ് മുഖ്യമന്ത്രിയുടെ ലീഗല്‍ അഡൈ്വസര്‍ തസ്തിക സൃഷ്ടിച്ചിട്ടുള്ളതെന്നും ഉത്തരവില്‍ പറയുന്നുണ്ട്. പൊതുഭരണ വകുപ്പ് സെക്രട്ടറി കെആര്‍ ജ്യോതിലാല്‍ ആണ് ഉത്തരവില്‍ ഒപ്പിട്ടിരിയ്ക്കുന്നത്.

ഇനി ഏതായാലും പിണറായി വിജയനും കൂട്ടരും ഇതിനുള്ള മറുപടി കണ്ടെത്തുമെന്ന് പ്രതീക്ഷിയ്ക്കാം.

English summary
MK Damodaran posted with the rank equal to Principal Secretary as the legal adviser of Chief Minister Pinarayi Vijayan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X