'സിപിഎം എന്ന കുളത്തില്‍ മുക്കിയെടുത്താല്‍ എല്ലാവരും വിശുദ്ധരാവും; അല്ലെങ്കില്‍ അഴിമതിക്കാര്‍'
കോഴിക്കോട്: കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെക്കുറിച്ചുള്ള സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്റെ പ്രസ്താവനക്ക് മറുപടിയുമായി പ്രതിപക്ഷ ഉപനേതാവും മുസ്ലീം ലീഗ് നേതാവുമായി എംകെ മുനീര്‍. മറ്റ് പാര്‍ട്ടികളെ കുറിച്ച് സിപിഎം നടത്തുന്ന അഭിപ്രായങ്ങള്‍ വിലകല്‍പ്പിക്കുന്നില്ലെന്ന് എംകെ മുനീര്‍ പറഞ്ഞു.
'സിപിഎം എന്ന കുളത്തില്‍ മുക്കിയെടുത്താല്‍ എല്ലാവരും വിശുദ്ധരാവും. യുഡിഎഫില്‍ നില്‍ക്കുകയാണെങ്കില്‍ മാണി വിഭാഗം ഏറ്റവും വലിയ അഴിമതിക്കാരനും തൊട്ട് കൂടാന്‍ പറ്റാത്തവരുമാണ്. ബജറ്റ് അവതരിപ്പാക്കാന്‍ പോലുമുള്ള അവകാശം മാണിക്കില്ലെന്ന് പറഞ്ഞവരാണ്. തങ്ങളുടെ പക്ഷത്തേക്ക് വരാന്‍ തുനിഞ്ഞാല്‍ സിപിഎം അവരെ വിശുദ്ധരാക്കും.' മുനീര്‍ പറഞ്ഞു.

സിപിഎമ്മിനൊപ്പം കൂടിയാല്‍ ഏത് പാര്‍ട്ടിക്കാരെയും അവര്‍ മതേ തര ജനാധിപത്യമുള്ളവരാക്കി വാഴ്ത്തും. സിപിഎമ്മിന്റെ സംശുദ്ധ രാഷ്ട്രീയത്തിന്റെ നിര്‍വചനം അനുസരിച്ച് നിലപാടെടുക്കാന്‍ യുഡിഎഫിനെ കിട്ടില്ലെന്നും മുനീര്‍ പറഞ്ഞു. വരാനിരിക്കുന്ന തദ്ദേശ തെരഞഞെടുപ്പില്‍ ലീഗ് വെല്‍ഫയര്‍ പാര്‍ട്ടികളുമായി നടത്തുന്ന ചര്‍ച്ചകളെ കുറിച്ചായിരുന്നു മുനീറിന്റെ മറുപടി.
Recommended Video
യുഡിഎഫിന് ആരെയും പുറത്താക്കുകയെന്ന ചിന്തയില്ല. കേരള കോണ്‍ഗ്രസിനെ തിരിച്ചെടുക്കുന്നതിനായി ജോസ് കെ മാണി തന്നെ മുന്‍കൈ എടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്തുകയെന്ന യുഡിഎഫ് നീക്കമാണ് പൊളിഞ്ഞതെന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന. യുഡിഎഫില്‍ കഴിഞ്ഞ കുറച്ച് നാളായി നിലനിന്നിരുന്ന ആഭ്യന്തര സംഘര്‍ശത്തിന്റെ പ്രതിഫലനമാണ് ജോസ് കെ മാണി വിഭാഗത്തിന്റ പുറത്താക്കലില്‍ കലാശിച്ചത്. തമ്മിലടി യുഡിഎഫിന്റെ സഹജസ്വഭാവമാണ്. ചെന്നിത്തലയും ഘടകകക്ഷികളും ഹെഡ്മാറ്ററും കുട്ടികളും കളിക്കുകയാണ്. യുഡിഎഫ് വലിയ പ്രതിസന്ധിയിലാണെന്നും കോടിയേരി പറഞ്ഞിരുന്നു.












Click it and Unblock the Notifications