കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിഷേധങ്ങളെ അധികാരമുപയോഗിച്ച് അടിച്ചമർത്താമെന്ന ധിക്കാരപരമായ സമീപനം അനുവദിക്കില്ല;എംകെ മുനീർ

  • By Aami Madhu
Google Oneindia Malayalam News

തിരുവനന്തപുരം;ജനാധിപത്യ പ്രതിഷേധങ്ങളെ അധികാരമുപയോഗിച്ച് അടിച്ചമർത്താമെന്ന ധിക്കാരപരമായ സമീപനം അനുവദിക്കില്ലെന്ന് എംകെ മുനീർ.ടിയർഗ്യാസും ജലപീരങ്കിയും ഗ്രനേഡും ഉപയോഗിച്ച് പോലീസ് ഏകപക്ഷീയമായ സംഘർഷമാണ് അഴിച്ചുവിട്ടത്.മുഖ്യമന്ത്രിയുടെ ഓഫിസ്സ് കേന്ദ്രീകരിച്ച് നടന്ന സ്വർണക്കടത്തിനെതിരായ എല്ലാ പ്രതിഷേധസ്വരങ്ങളെയും ഇല്ലാതാക്കാനുള്ള സർക്കാരിന്റെ ആസൂത്രിത ശ്രമമാണ് ഇതിന് പിറകിലെന്നും മുനീർ പറഞ്ഞു. അദ്ദേഹത്തിന്റെ പ്രതികരണം വായിക്കാം

മുഖ്യമന്ത്രിയുടെ ഓഫീസ്സ് ഉൾപ്പെട്ട സ്വർണ്ണക്കടത്തിനെതിരെ പ്രതിഷേധിച്ചു കോഴിക്കോട് കളക്‌ട്രേറ്റിലേക്ക് ജനാധിപത്യ രീതിയിൽ യൂത്ത് ലീഗ് നടത്തിയ മാർച്ചിന് നേരെ പോലീസ് നടത്തിയ ആക്രമണത്തിൽ ശക്തമായി പ്രതിഷേധിക്കുന്നു.

mk muneer

നിയമവിരുദ്ധവും രാജ്യ വിരുദ്ധവുമായ ,അധികാര കേന്ദ്രങ്ങളുടെ ഒത്താശയോടെ നടന്ന അനധിക്യത സ്വർണ്ണക്കടത്തിൽ പ്രതിഷേധിക്കാൻ പോലും നിങ്ങൾക്ക് അവകാശമില്ലെന്ന സന്ദേശമാണ് ഇതുവഴി ഗവൺമെന്റ് ജനങ്ങൾക്ക് നൽകുന്നത്. ഇത് സംസ്ഥാനത്തെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ടിയർഗ്യാസും ജലപീരങ്കിയും ഗ്രനേഡും ഉപയോഗിച്ച് പോലീസ് ഏകപക്ഷീയമായ സംഘർഷമാണ് അഴിച്ചുവിട്ടത്.

കോവിഡ് നിർദ്ദേശങ്ങൾ പാലിച്ച് അൻപതിൽ താഴെ പ്രവർത്തകരാണ് മാർച്ചിൽ പങ്കെടുക്കാൻ എത്തിയിരുന്നത്. എന്നാൽ പോലീസ് വൻ സന്നാഹങ്ങളോടെ, ആക്രമണം അഴിച്ചു വിടാനുള്ള തയ്യാറെടുപ്പോടെയാണ് എത്തിയത്. മുഖ്യമന്ത്രിയുടെ ഓഫിസ്സ് കേന്ദ്രീകരിച്ച് നടന്ന സ്വർണക്കടത്തിനെതിരായ എല്ലാ പ്രതിഷേധസ്വരങ്ങളെയും ഇല്ലാതാക്കാനുള്ള സർക്കാരിന്റെ ആസൂത്രിത ശ്രമമാണ് ഇതിന് പിറകിൽ.

ജനാധിപത്യ പ്രതിഷേധങ്ങളെ അധികാരമുപയോഗിച്ച് അടിച്ചമർത്താമെന്ന ധിക്കാരപരമായ സമീപനം അനുവദിക്കുന്ന പ്രശ്നമില്ല. യൂത്ത് ലീഗിന്റെ പ്രതിഷേധം കേരള ജനതയുടെ പ്രതിഷേധമാണ്. അതിനെ കണ്ടില്ലെന്ന് നടിക്കാൻ ഇനിയും നിങ്ങൾക്കാവില്ല. പരിക്കേറ്റ സമര ഭടന്മാർക്ക് ഐക്യദാർഢ്യം !

'ചെന്നിത്തലയോടും മുല്ലപ്പള്ളിയോടും തന്നെ,ജീവിച്ചിരുന്നാലേ തെരഞ്ഞെടുപ്പൊക്കെ മുന്നിലുണ്ടാവൂ''ചെന്നിത്തലയോടും മുല്ലപ്പള്ളിയോടും തന്നെ,ജീവിച്ചിരുന്നാലേ തെരഞ്ഞെടുപ്പൊക്കെ മുന്നിലുണ്ടാവൂ'

കാസർഗോഡ് ആശങ്കയേറുന്നു; 11 പേർക്ക് സമ്പർക്കത്തിലൂടെ രോഗം!! ഇന്ന് 17 പേർക്ക് കൊവിഡ്കാസർഗോഡ് ആശങ്കയേറുന്നു; 11 പേർക്ക് സമ്പർക്കത്തിലൂടെ രോഗം!! ഇന്ന് 17 പേർക്ക് കൊവിഡ്

സമ്പർക്കത്തിലൂടെ രോഗം ഉയരുന്നു; കാസർഗോഡ് പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ!! കർശന നിയന്ത്രണംസമ്പർക്കത്തിലൂടെ രോഗം ഉയരുന്നു; കാസർഗോഡ് പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ!! കർശന നിയന്ത്രണം

പാലക്കാട് വിദേശത്ത് നിന്ന് വന്ന 20 പേർക്ക് കൊവിഡ്; ഇന്ന് രോഗം 28 പേർക്ക്! ചികിത്സയിൽ 244 പേർപാലക്കാട് വിദേശത്ത് നിന്ന് വന്ന 20 പേർക്ക് കൊവിഡ്; ഇന്ന് രോഗം 28 പേർക്ക്! ചികിത്സയിൽ 244 പേർ

English summary
MK Muneer against Pinarayi vijayan govt on smugling case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X