കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണയുടെ മറവില്‍ തീവെട്ടികൊള്ള; പിപിഇകിറ്റും തെര്‍മോമീറ്ററും വാങ്ങിയതില്‍ അഴിമതിയെന്ന് മുനീര്‍

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ രേഖാമൂലം അഴിമതി ആരോപണം ഉന്നയിച്ച് പ്രതിപക്ഷ ഉപനേതാവ് എംകെ മുനീര്‍. പിപിഇ കിറ്റും തെര്‍മോ മീറ്ററും വാങ്ങുന്നതിലാണ് അഴിമതി ആരോപണം.

പിപിഇ കിറ്റ് വാങ്ങാന്‍ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ 300 കോടി രൂപ നല്‍കി. എന്നാല്‍ 300 രബപക്ക് കിട്ടുന്ന കിറ്റ് 1550 രൂപക്കാണ് വാങ്ങിയതെന്നും മുനീര്‍ വ്യക്തമാക്കി. ഇന്‍ഫ്രാറെഡ് തെര്‍മോ മീറ്റര്‍ വാങ്ങിയതിലും ക്രമക്കേട് ഉണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. 5000 രൂപ ചെലവിലാണ് തെര്‍മോ മീറ്റര്‍ വാങ്ങിയത്. എന്നാല്‍ പൊതു വിപണിയില്‍ ഇതിന് 1999 രൂപ മാത്രമാണ് വില. കൊവിഡ്-19 രോഗത്തിന്റെ മറവില്‍ സംസ്ഥാനത്ത് തീവെട്ടി കൊള്ളയാണ് നടക്കുന്നതെന്നും മുനീര്‍ ആരോപിച്ചു.

mk muneer

Recommended Video

cmsvideo
ആദ്യ ഡോസ് എടുത്ത് 29-ാം ദിവസം രണ്ടാം ഡോസ് | Oneindia Malayalam

ഒപ്പം മുഖ്യമന്ത്രിക്ക് വിജയന്‍ എന്ന പേര് പരാജയത്തിനാണെന്ന് മുനീര്‍ പറഞ്ഞു. അലന്‍ താഹ വിഷയവും മൂനീര്‍ ഉയര്‍ത്തി. അലന്റേയും താഹയുടേയും കുടുംബം ശപിച്ചിട്ടുണ്ടെങ്കില്‍ ആ ശാപം ഏറ്റിരിക്കുന്നത് കൊണ്ടാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ എന്‍ഐഎ എത്തിയതെന്നും മുനീര്‍ കുറ്റപ്പെടുത്തി.

ഏത് തരത്തിലുള്ള അന്വേഷണം വന്നാലും കുഴപ്പമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹം തന്നെയാണ് സ്വയം എന്‍ഐഎയെ വിളിച്ചു വരുത്തിയത്. മുഖ്യമന്ത്രിയുടെ ഓഫീസിലും അധികാര ഇടനാഴിയിലും സ്വര്‍ണ്ണകടത്ത് കേസില്‍ പ്രതിയായ സ്വപ്‌ന സുരേഷിന് സ്വാധീനമുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് വാദിച്ചു. മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ ശിവശങ്കര്‍ എന്ന വ്യക്തിയെ മുഖ്യമന്ത്രി പലപ്പോഴും ന്യായീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടക്കുന്ന കാര്യങ്ങളൊന്നും അദ്ദേഹം അറിയുന്നില്ലേയെന്നും എംകെ മുനീര്‍ ചോദിച്ചു.

കിം ജോങ് ഉന്‍ വീണ്ടും മരിച്ചു!!! സഹോദരി കിം യോ ജോങ് അധികാരത്തിലേക്ക്... സത്യമോ മിഥ്യയോകിം ജോങ് ഉന്‍ വീണ്ടും മരിച്ചു!!! സഹോദരി കിം യോ ജോങ് അധികാരത്തിലേക്ക്... സത്യമോ മിഥ്യയോ

സോണിയാ ഗാന്ധിയെ മുറിവേൽപ്പിച്ചു, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിൽ പൊട്ടിത്തെറിച്ച് രാഹുല്‍ ഗാന്ധി! സോണിയാ ഗാന്ധിയെ മുറിവേൽപ്പിച്ചു, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിൽ പൊട്ടിത്തെറിച്ച് രാഹുല്‍ ഗാന്ധി!

ആദ്യം തലോടല്‍ പിന്നെ തല്ലല്‍; പിസി ജോര്‍ജിന് കയ്യടിച്ച് വെട്ടിലായി ഭരണപക്ഷവും പ്രതിപക്ഷവുംആദ്യം തലോടല്‍ പിന്നെ തല്ലല്‍; പിസി ജോര്‍ജിന് കയ്യടിച്ച് വെട്ടിലായി ഭരണപക്ഷവും പ്രതിപക്ഷവും

English summary
MK Muneer alleges government is committing massive corruption under cororna virus crisis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X