മുഖ്യമന്ത്രിയെ വാഴ്ത്തി ലീഗ് നേതാക്കള്‍; പിണറായി ഗുരുതുല്ല്യനെന്ന് മുനീര്‍
കോഴിക്കോട്: മുഖ്യമന്ത്രിയെ വാനോളം വാഴ്ത്തി ലീഗ് നേതാക്കള്‍. ലീഗ് സംസ്ഥാന സെക്രട്ടറിയും എംപിയുമായ പിവി അബ്ദുള്‍ വഹാബും ഡോ. എംകെ മുനീര്‍ എംഎല്‍എയുമാണ് പിണറായുടെ മഹത്വങ്ങള്‍ എണ്ണി പറഞ്ഞത്. മുഖ്യമന്ത്രിക്ക് മലബാര്‍ ചേബര്‍ ഓഫ് കൊമേഴ്‌സ് ഒരുക്കിയ സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ലീഗ് നേതാക്കള്‍.
കാന്തപുരം വിഷയവുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗിനെതിരെ കടുത്ത വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി രംഗത്ത് എത്തിയതിനു പിന്നാലെയാണ് മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീര്‍ത്തിച്ച് ലീഗ് നേതാക്കള്‍ എത്തിയിരിക്കുന്നത്. വളരെ നേരത്തെ മുഖ്യമന്ത്രിയാകേണ്ട ആളാണ് പിണറായി വിജയനെന്ന് പിവി അബ്ദുള്‍ വഹാബ് അഭിപ്രായപ്പെട്ടു.

കൂടെ യാത്രചെയ്യുകയും പണമിടപാട് നടത്തുകയും ചെയ്താലാണ് ഒരാളുടെ യഥാര്‍ത്ഥ സ്വഭാവം മനസ്സിലാവുകയെന്ന പ്രവാചക വചനം അനുസ്മരിച്ചാണ് വഹാബ് പിണറായിയെ പ്രശംസിച്ചത്. കൈരളി ചാനലില്‍ പണമിടപാട് നട്തതിയപ്പോള്‍ പിണറായിയുടെ സ്വഭാവ ഗുണം തന്നെ ആകര്‍ഷിച്ചെന്നും അദ്ദേഹം പറഞ്ഞു.
പിണറായി വിജയന്‍ ഉയര്‍ത്തിപ്പിടിച്ച മത നിരപേക്ഷ നിലപാട് പ്രശംസനീയമാണെന്ന് ഡോ. എംകെ മുനീര്‍ എംഎല്‍എ പറഞ്ഞു. രാഷ്ട്രീയമായി വിരുദ്ധ ചേരിയിലാണെങ്കിലും അദ്ദേഹവുമായി തനിക്കുള്ള ബന്ധം വളരെ വലുതാണെന്നും തനിക്ക് ഗുരുതുല്ല്യനാണെന്നും മുനീര്‍ കൂട്ടി ചേര്‍ത്തു. കഴിഞ്ഞ ദിവസം പികെ കുഞ്ഞാലികുട്ടിയും പിവി അബ്ദുള്‍ വഹാബും തിരുവനന്തപുരത്ത് പിണറായിയെ സന്ദര്‍ശിച്ചിരുന്നു.












Click it and Unblock the Notifications