കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അണികളുടെ രോഷം അണപൊട്ടി; എംകെ മുനീര്‍ മാറ്റിപ്പറഞ്ഞു... മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി വിഷസര്‍പ്പം

Google Oneindia Malayalam News

കോഴിക്കോട്: മുസ്ലിം ലീഗിന്റെ ഇടതുപക്ഷവുമായുള്ള സഹകരണത്തില്‍ നിലപാട് കടുപ്പിച്ച് എംകെ മുനീര്‍ എംഎല്‍എ. മുസ്ലിം ലീഗ് എല്‍ഡിഎഫിലേക്ക് പോകുമോ എന്ന വിഷയത്തില്‍, ഭാവിയില്‍ എന്ത് സംഭവിക്കുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും വ്യത്യസ്ത ആശയങ്ങളുള്ളവര്‍ ഒന്നിക്കുന്നതാണ് ദേശീയ തലത്തില്‍ കാണാന്‍ കഴിയുന്നതെന്നും എംകെ മുനീര്‍ മീഡിയ വണ്ണിനോട് പറഞ്ഞിരുന്നു.

എന്നാല്‍ ഇതിനെതിരെ കടുത്ത പ്രതിഷേധം ലീഗ് അണികളില്‍ നിന്നും മുസ്ലിം ലീഗിന്റെ രണ്ടാംനിര നേതാക്കളില്‍ നിന്നും ഉയര്‍ന്നതോടെ മുനീര്‍ നിലപാട് മാറ്റി. ഒരിക്കലും സിപിഎമ്മുമായി സഹകരിക്കില്ലെന്നും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി എന്ന വിഷ സര്‍പ്പത്തെ മടിയില്‍ വെക്കരുത് എന്നാണ് തന്റെ അഭിപ്രായമെന്നും വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ മുനീര്‍ പറയുന്നു.

m

മുനീറിന്റെ പുതിയ പ്രതികരണം ഇങ്ങനെ- സിഎച്ച് മുഹമ്മദ് കോയയുടെ മകനാണെങ്കില്‍ എനിക്ക് ഒരു നിലപാടുള്ളൂ. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി എന്ന വിഷ സര്‍പ്പത്തെ മടിയില്‍ വെക്കരുത് എന്നാണത്. അവരുമായി ഒത്തുപോകുന്നതിനെ കുറിച്ച് മുസ്ലിം ലീഗ് ആലോചിച്ചിട്ടേയില്ല. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുകയാണ് വേണ്ടത്. അതേപറ്റിയാണ് ഇപ്പോള്‍ മുസ്ലിം ലീഗ് ആലോചിക്കുന്നത്. കോണ്‍ഗ്രസിന് ഒരു പോറല്‍ പോലും ഏല്‍ക്കാന്‍ പാടില്ല...

സോണിയ ഗാന്ധിയെ ഉള്‍പ്പെടെ ഇഡി നിരന്തരമായി പീഡിപ്പിക്കുകയാണ്. ഈ വേളയില്‍ കേന്ദ്രത്തിലെ ഫാഷിസ്റ്റ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യം കോണ്‍ഗ്രസാണ്. ആ കോണ്‍ഗ്രസിനെ പ്രതിരോധിക്കേണ്ട ഉത്തരവാദിത്തം തങ്ങള്‍ക്കുണ്ട്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും അതാലോചിക്കണം. ഇക്കാര്യമാണ് ഞാന്‍ നേരത്തെ പറഞ്ഞത്. ഭാവിയിലെ നീക്കങ്ങള്‍ പ്രവചിക്കാന്‍ പറ്റില്ല എന്ന്. ഇടതുപക്ഷം ചിലപ്പോള്‍ കോണ്‍ഗ്രസിനെ അനുകൂലിച്ച് വരുന്നത് നമുക്ക് കാണാന്‍ കഴിയുമെന്നും മുനീര്‍ പറയുന്നു.

ദിലീപ് കേസില്‍ പ്രതികരിച്ച് കുഞ്ചാക്കോ ബോബന്‍; നടിക്കൊപ്പം എന്നതിനപ്പുറം ഞാന്‍... അള്‍ട്ടിമേറ്റ്‌ലി...ദിലീപ് കേസില്‍ പ്രതികരിച്ച് കുഞ്ചാക്കോ ബോബന്‍; നടിക്കൊപ്പം എന്നതിനപ്പുറം ഞാന്‍... അള്‍ട്ടിമേറ്റ്‌ലി...

മീഡിയവണ്‍ അഭിമുഖത്തില്‍ മുനീര്‍ പറഞ്ഞത്- മാര്‍ക്സ്റ്റിസ്റ്റ് പാര്‍ട്ടിയിലെ ചിലര്‍ക്ക് മുസ്ലിം ലീഗിനെ അങ്ങോട്ട് കിട്ടിയാല്‍ കൊള്ളാമെന്നുണ്ട്. അതേസമയം, നിയമസഭയില്‍ മുസ്ലിം ലീഗിനെ ലക്ഷ്യമിടുന്ന ഒരു വിഭാഗത്തെ കാണാം. വ്യത്യസ്തമായ ആശയമുള്ളവരാണെങ്കില്‍ പോലും മുന്നണി എന്ന നിലയില്‍ മുന്നോട്ട് പോകുന്നതില്‍ പ്രശ്‌നമില്ല. ദേശീയ തലത്തില്‍ വ്യത്യസ്തമായ ആശയമുള്ളവരുടെ പ്രതിപക്ഷ മുന്നണിയല്ലേ ആലോചിക്കുന്നത്...

മുസ്ലിം ലീഗ് ഇടതുപക്ഷത്തേക്ക് ഒരിക്കലും പോകില്ല എന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. ഇന്ത്യയില്‍ മാറി മറിയുകയാണ് രാഷ്ട്രീയം. യശ്വന്ത് സിന്‍ഹ രാഷ്ട്രപതി സ്ഥാനത്തേക്ക് മല്‍സരിക്കുന്നതിന് മുമ്പും ശേഷവുമുള്ള രാഷ്ട്രീയവും വളരെ വ്യത്യാസമുണ്ട്. ഞാന്‍ അന്ധമായ സിപിഎം വിരോധമുള്ള വ്യക്തിയല്ല. എനിക്കുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പറയാന്‍ സ്വാതന്ത്രമുണ്ട്. അവര്‍ക്കും ആ സ്വാതന്ത്ര്യമുണ്ട്. അത് തടയാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ലെന്നും എംകെ മുനീര്‍ പറഞ്ഞു.

Recommended Video

cmsvideo
കരുണാകരനെതിരെ നടത്തിയ ഉള്‍പാര്‍ട്ടി കലാപത്തില്‍ പശ്ചാത്തപിക്കുന്നുവെന്ന് രമേശ് ചെന്നിത്തല |*Kerala

English summary
MK Muneer Clarification About Muslim League Alliance With CPM in Future
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X