കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുഞ്ഞാലിക്കുട്ടി ഭയന്നത് സംഭവിച്ചു! എംകെ മുനീര്‍ ലീഗ് നിയമസഭ കക്ഷി നേതാവ്; തന്ത്രങ്ങള്‍ പാളുന്നു?

പാണക്കാട് ചേര്‍ന്ന മുസ്ലീം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് മുനീറിനെ നിയമസഭ കക്ഷി നേതാവായി തിരഞ്ഞെടുത്തത്.

Google Oneindia Malayalam News

മലപ്പുറം: വേങ്ങര ഉപതിരഞ്ഞെടുപ്പ് വരെ കാത്തിരിക്കാതെ മുസ്ലീം ലീഗ് നിയമസഭ കക്ഷിനേതാവിനെ പ്രഖ്യാപിച്ചു. കോഴിക്കോട് സൗത്ത് എംഎല്‍എയായ എംകെ മുനീറിനെയാണ് മുസ്ലീം ലീഗിന്റെ നിയമസഭ കക്ഷി നേതാവായി തിരഞ്ഞെടുത്തിരിക്കുന്നത്. പാണക്കാട് ചേര്‍ന്ന മുസ്ലീം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് മുനീറിനെ നിയമസഭ കക്ഷി നേതാവായി തിരഞ്ഞെടുത്തത്.

വികെ ഇബ്രാഹിം കുഞ്ഞിനെ ഉപനേതാവായും, എം ഉമ്മറിനെ വിപ്പായും തിരഞ്ഞെടുത്തിട്ടുണ്ട്. മുസ്ലീം ലീഗ് നിയമസഭ കക്ഷി നേതാവായിരുന്ന പികെ കുഞ്ഞാലിക്കുട്ടി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് പുതിയ നേതാവിനെ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ പാര്‍ട്ടിയില്‍ കുഞ്ഞാലിക്കുട്ടിയുടെ എതിര്‍ചേരിയിലുള്ള എംകെ മുനീറിനെ നിയമസഭ കക്ഷി നേതാവായി തീരുമാനിച്ചതിന് പികെ കുഞ്ഞാലിക്കുട്ടിയുടെ പൂര്‍ണ്ണ പിന്തുണയുണ്ടായിരുന്നോ എന്ന കാര്യം വ്യക്തമല്ല.

എംകെ മുനീര്‍ നിയമസഭ കക്ഷി നേതാവ്...

എംകെ മുനീര്‍ നിയമസഭ കക്ഷി നേതാവ്...

പാണക്കാട് ചേര്‍ന്ന പാര്‍ട്ടി പാര്‍ലമെന്ററി യോഗത്തിലാണ് എംകെ മുനീറിനെ നിയമസഭ കക്ഷി നേതാവാക്കാന്‍ തീരുമാനമെടുത്തത്. വികെ ഇബ്രാഹിം കുഞ്ഞിനെ ഉപനേതാവായും എം ഉമ്മറിനെ വിപ്പായും തിരഞ്ഞെടുത്തിട്ടുണ്ട്. ടിഎ അഹമ്മദ് കബീറാണ് പാര്‍ലമെന്ററി ബോര്‍ഡ് സെക്രട്ടറി. കെഎം ഷാജിയെ ട്രഷററായും തിരഞ്ഞെടുത്തിട്ടുണ്ട്.

പാണക്കാട് തങ്ങളുടെ തീരുമാനം...

പാണക്കാട് തങ്ങളുടെ തീരുമാനം...

പാണക്കാട് ചേര്‍ന്ന യോഗത്തില്‍ ഓരോ എംഎല്‍എമാരും അവരവരുടെ നിലപാട് പാണക്കാട് ഹൈദരലി തങ്ങളെ അറിയിച്ചിരുന്നു. ഭൂരിപക്ഷം എംഎല്‍എമാരുടെയും പിന്തുണ എംകെ മുനീറിന് ലഭിച്ചുവെന്നാണ് സൂചന. തുടര്‍ന്നാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ തീരുമാനം പ്രഖ്യാപിച്ചത്.

വേങ്ങര ഉപതിരഞ്ഞെടുപ്പിന് ശേഷം മാറ്റം?

വേങ്ങര ഉപതിരഞ്ഞെടുപ്പിന് ശേഷം മാറ്റം?

പാര്‍ട്ടിയില്‍ കുഞ്ഞാലിക്കുട്ടിയും മുനീറും രണ്ട് ചേരികളിലായാണെന്നത് വാസ്തവമാണ്. താന്‍ ലോക്‌സഭയിലേക്ക് പോകുമ്പോള്‍ മുനീര്‍ നിയമസഭ കക്ഷി നേതാവായി വരുമോ എന്നതായിരുന്നു കുഞ്ഞാലിക്കുട്ടി ഭയപ്പെട്ടിരുന്നത്. വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ തന്റെ വിശ്വസ്തനായ രണ്ടത്താണിയെയോ കെപിഎ മജീദിനെയോ മത്സരിപ്പിച്ച് മുനീറിനെ കക്ഷി നേതാവാക്കുന്നത് തടയുകയെന്നത് കുഞ്ഞാലിക്കുട്ടിയുടെ ലക്ഷ്യമായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

വേങ്ങരയില്‍ പ്രാഥമിക ചര്‍ച്ച...

വേങ്ങരയില്‍ പ്രാഥമിക ചര്‍ച്ച...

ലോക്‌സഭയിലേക്ക് വിജയിച്ച പികെ കുഞ്ഞാലിക്കുട്ടി ഏപ്രില്‍ 27ന് എംഎല്‍എ സ്ഥാനം രാജിവെയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വേങ്ങര ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും യോഗത്തില്‍ ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം മാത്രം സ്ഥാനാര്‍ത്ഥി ചര്‍ച്ചകളും പ്രഖ്യാപനവും മതിയെന്നാണ് യോഗത്തിലുയര്‍ന്ന അഭിപ്രായം.

രണ്ടത്താണിയും പരിഗണനയില്‍...

രണ്ടത്താണിയും പരിഗണനയില്‍...

മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെപിഎ മജീദിനാണ് വേങ്ങരയില്‍ മുന്‍ഗണനയുള്ളത്. അതേസമയം, താനൂരില്‍ കഴിഞ്ഞ തവണ പരാജയപ്പെട്ട അബ്ദുറഹിമാന്‍ രണ്ടത്താണി, യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്.

കുഞ്ഞാലിക്കുട്ടിയുടെ ബന്ധു

കുഞ്ഞാലിക്കുട്ടിയുടെ ബന്ധു

വേങ്ങരയിലെ പ്രാദേശിക ലീഗ് നേതാവും കുഞ്ഞാലിക്കുട്ടിയുടെ സഹോദരപുത്രനുമായ പികെ അസ്ലുവിനെ സ്ഥാനാര്‍ത്ഥിക്കണമെന്ന ആവശ്യവും പാര്‍ട്ടിക്കുള്ളിലുണ്ട്. കെപിഎ മജീദിനെയോ രണ്ടത്താണിയെയോ നിയമസഭയിലെത്തിച്ച് മുനീറിനെ നിയമസഭ കക്ഷി നേതാവാക്കുന്നത് തടയുക എന്നതായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ ലക്ഷ്യം. എന്നാല്‍ മുനീറിനെ നേതാവായി തിരഞ്ഞെടുത്തതോടെ പികെ അസ്ലുവിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെ കുഞ്ഞാലിക്കുട്ടിയും പിന്തുണയ്ക്കുമെന്നാണ് സൂചന.

English summary
mk muneer elected as muslim league's leader of the legislative assembly.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X