Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായി ഇരട്ടച്ചങ്കനല്ല,ഒരു ശിക്കാരി ശംഭു! ബിജിമോളെ മറന്നു, മുഖ്യമന്ത്രിക്കിട്ട് താങ്ങി എംകെ മുനീര്‍

യുഡിഎഫിന് മുഖ്യമന്ത്രിയെ പേടിയുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുന്നതിനിടെയാണ് മുഖ്യമന്ത്രി ശിക്കാരി ശംഭുവാണെന്ന് എംകെ മുനീര്‍ പറഞ്ഞത്.

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് എംകെ മുനീര്‍. മുഖ്യമന്ത്രി ഇരട്ടച്ചങ്കനല്ല, ഒരു ശിക്കാരി ശംഭുവാണെന്നാണ് എംകെ മുനീര്‍ പറഞ്ഞത്. പ്രതിപക്ഷ ഉപനേതാവായി തിരഞ്ഞെടുക്കപ്പെട്ട ശേഷം കോഴിക്കോടെത്തിയ മുനീര്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതിനിടെയാണ് മുഖ്യമന്ത്രിയെ പരിഹസിച്ചത്.

യുഡിഎഫിന് മുഖ്യമന്ത്രിയെ പേടിയുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുന്നതിനിടെയാണ് മുഖ്യമന്ത്രി ശിക്കാരി ശംഭുവാണെന്ന് എംകെ മുനീര്‍ പറഞ്ഞത്. മുഖ്യമന്ത്രിക്ക് ഉദ്യോഗസ്ഥരെ പേടിയാണെന്നും, മുഖ്യമന്ത്രി ഇരട്ടച്ചങ്കനല്ല, ശിക്കാരി ശംഭുവിനെ പോലെ മറ്റുള്ളവരുണ്ടാക്കുന്ന നേട്ടങ്ങള്‍ മുഖ്യമന്ത്രിയില്‍ വന്നുചേരുകയാണെന്നും അദ്ദേഹം പറഞ്ഞു.

എംഎല്‍എയെ അവഗണിക്കുന്നു...

എംഎല്‍എയെ അവഗണിക്കുന്നു...

മൂന്നാര്‍ ഒഴിപ്പിക്കലില്‍ നടപടിയെടുക്കും മുന്‍പ് മന്ത്രിയോടും എംഎല്‍എയോടും ആലോചിക്കണമെന്ന് പറഞ്ഞ മുഖ്യമന്ത്രി അവിടെ ബിജിമോള്‍ എന്ന ഒരു എംഎല്‍എ കൂടിയുണ്ടെന്ന കാര്യം അവഗണിക്കുകയാണെന്നും മുനീര്‍ ആരോപിച്ചു.

എംഎം മണിയുമായല്ല ആലോചിക്കേണ്ടത്...

എംഎം മണിയുമായല്ല ആലോചിക്കേണ്ടത്...

റവന്യൂ വകുപ്പിന്റെ എല്ലാ പ്രസക്തിയും എടുത്ത് കളയാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഇ ചന്ദ്രശേഖരന്‍ കൈകാര്യം ചെയ്യുന്ന റവന്യൂ വകുപ്പിന്റെ കാര്യങ്ങള്‍ മണിയുമായി ആലോചിച്ചല്ല അദ്ദേഹം തീരുമാനിക്കേണ്ടതെന്നും മുനീര്‍ അഭിപ്രായപ്പെട്ടു.

മണി വിലവെയ്ക്കുന്നില്ല...

മണി വിലവെയ്ക്കുന്നില്ല...

പാര്‍ട്ടി അന്ത്യശാസനം നല്‍കിയിട്ടും മന്ത്രി മണി വിലവയ്ക്കുന്നില്ലെന്നും, മണിയെ നിയന്ത്രിക്കാന്‍ പാര്‍ട്ടിക്ക് പോലും സാധിക്കുന്നില്ലെന്നും മുനീര്‍ പറഞ്ഞു.

സര്‍ക്കാരിന്റെ ദൗര്‍ബല്യം...

സര്‍ക്കാരിന്റെ ദൗര്‍ബല്യം...

ചിലയിടങ്ങളില്‍ പോലീസിന്റെ അമിത ഇടപെടലും, ചിലയിടങ്ങളില്‍ പോലീസ് നിഷ്‌ക്രിയവുമാണ്. എക്‌സിക്യൂട്ടിവ് നിഷ്‌ക്രിയമാകുമ്പോഴാണ് ജുഡീഷ്യറി ഇടപെടുന്നത്. കോടതിക്ക് എല്ലാ കാര്യങ്ങളിലും ഇടപെടേണ്ടി വരുന്നത് സര്‍ക്കാരിന്റെ ദൗര്‍ബല്യമാണ് ചൂണ്ടിക്കാണിക്കുന്നതെന്നും മുനീര്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+