കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍എസ്എസിനെ പേടിച്ച് ഇന്നേവരെ ഒരു മാളത്തിലും ഒളിച്ചിട്ടില്ല; നിയമസഭയില്‍ തുറന്നടിച്ച് എം കെ മുനീര്‍

Google Oneindia Malayalam News

തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ക്കെതിരായ പ്രമേയം എതിര്‍ക്കുന്നവരെ ഇല്ലാതാക്കുന്ന സര്‍ക്കാരിന്റെ നിലപാടാണെന്ന് എംകെ മുനീല്‍ എംഎല്‍എ. നിയമസഭയില്‍ മുഖ്യമന്ത്രി അവതരിപ്പിച്ച സിഎജി റിപ്പോര്‍ട്ടിനെതിരായ പ്രമേയത്തെ എതിര്‍ത്ത് കൊണ്ട് സംസാരിക്കുകയായിരുന്നു എംകെ മുനീര്‍. കൂടാതെ ബിജെപിയുമായി ഒത്തുകളിക്കുകയാണെന്ന ആരോപണത്തോട് രൂക്ഷമായ ഭാഷയിലാണ് മുനീര്‍ പ്രതികരിച്ചത്.

mk muneer

ആര്‍എസ്എസിനെ പേടിച്ച് ഇന്നേവരെ ഒരു മാളത്തിലും പോയി ഒളിച്ചിട്ടില്ല. പകല്‍ ആര്‍എസ്എസുമായി തല്ലുണ്ടാക്കി, രാത്രി പാലൂട്ടി ഉറക്കുന്നവരാണ് സിപിഎം. കോണ്‍ഗ്രസ് ഇല്ലാത്ത ഭരണം വേണമെന്ന് പറയുന്ന രണ്ടേ രണ്ട് പാര്‍ട്ടിയേ ഉള്ളൂ രാജ്യത്ത്. അത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ബിജെപിയുമാണ്. എന്നിട്ട് ജനങ്ങളോട് സിപിഎം ആവുക അല്ലെങ്കില്‍ ബിജെപി ആവുക എന്ന് പറയും. ആ തിയറി ഇവിടെ നടക്കാന്‍ പോകുന്നില്ലെന്നും ഒറ്റ ശ്വാസത്തില്‍ കോണ്‍ഗ്രസിനെ ഇല്ലാതാക്കാനാകില്ലെന്നും മുനീര്‍ പറഞ്ഞു.

സിഎജി എന്ന് കേള്‍ക്കുമ്പോള്‍ സംഘ പരിവാര്‍ ബന്ധം ആരോപിച്ച് കൈ കഴുകി രക്ഷപ്പെടാന്‍ ശ്രമിക്കേണ്ട. ഇത് സത്യസന്ധമായി പരിശോധിക്കാന്‍ ഈ രാജ്യത്തെ ജനങ്ങള്‍ തയ്യാറാകും. വരുന്ന എല്ലാ സിഎജി റിപ്പോര്‍ട്ടിലും നിങ്ങള്‍ക്കെതിരെ പരാമര്‍ശം ഉണ്ടായാല്‍ പ്രമേയം പാസാക്കി സിഎജി റിപ്പോര്‍ട്ട് തള്ളുന്നു എന്ന് പറഞ്ഞാല്‍ മതിയല്ലോ. അതിലും നല്ലത് സിഎജിയെ പിരിച്ചുവിടുന്നതല്ലേ എന്നും മുനീര്‍ ചോദിച്ചു.

അപ്പത്തിനും മുട്ടക്കറിക്കും എ കെ ആന്റണിയെ പണയം വെച്ച ഉമ്മന്‍ചാണ്ടി;പഴയ കഥ ഓര്‍ത്തെടുത്ത് ഇന്നസെന്‍റ്അപ്പത്തിനും മുട്ടക്കറിക്കും എ കെ ആന്റണിയെ പണയം വെച്ച ഉമ്മന്‍ചാണ്ടി;പഴയ കഥ ഓര്‍ത്തെടുത്ത് ഇന്നസെന്‍റ്

ചെന്നിത്തലയ്ക്ക് പ്രതീക്ഷ നല്‍കി കേന്ദ്രം! ഉമ്മന്‍ ചാണ്ടി നയിക്കും, പക്ഷേ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയല്ലചെന്നിത്തലയ്ക്ക് പ്രതീക്ഷ നല്‍കി കേന്ദ്രം! ഉമ്മന്‍ ചാണ്ടി നയിക്കും, പക്ഷേ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയല്ല

ഉമ്മന്‍ ചാണ്ടി കളിതുടങ്ങി; രഹുലും പ്രിയങ്കയും എത്തും, ഒരൊറ്റ ലക്ഷ്യം, ഗെഹ്ലോട്ട് ഇന്നെത്തുംഉമ്മന്‍ ചാണ്ടി കളിതുടങ്ങി; രഹുലും പ്രിയങ്കയും എത്തും, ഒരൊറ്റ ലക്ഷ്യം, ഗെഹ്ലോട്ട് ഇന്നെത്തും

Recommended Video

cmsvideo
Kerala assembly election 2021: Congress falls back on Chandy to lead Assembly charge

English summary
MK Muneer MLA against the resolution presented in the Assembly against the CAG report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X