Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെന്നിത്തലയുടെ കേരള യാത്രയില്‍ എംകെ മുനീറിനെ തഴഞ്ഞു, പ്രതിഷേധവുമായി യൂത്ത് ലീഗ്

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന കേരള യാത്രയെക്കുറിച്ച് ആക്ഷേപവുമായി യൂത്ത് ലീഗ്. ചെന്നിത്തലയുടെ കേരള യാത്രയില്‍ നിന്നും പ്രതിപക്ഷ ഉപനേതാവ് എംകെ മുനീറിനെ ഒഴിവാക്കി എന്നാണ് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് ആഷിഖ് ചെലവൂര്‍ ആരോപിക്കുന്നത്.

ജനുവരി 31നാണ് രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫിന്‌റെ കേരള യാത്ര. കേരള യാത്രയുടെ പോസ്റ്ററില്‍ എംകെ മുനീറിന്റെ പേരോ ചിത്രമോ ഉള്‍പ്പെടുത്തിയിട്ടില്ല. അതേസമയം ലീഗ് സംസ്ഥാന പ്രസിഡണ്ട് ഹൈദരലി തങ്ങള്‍ പോസ്റ്ററിലുണ്ട്. എന്നാല്‍ തങ്ങള്‍ക്ക് അര്‍ഹിച്ച പ്രാധാന്യം നല്‍കിയില്ലെന്നും ആഷിഖ് ചെലവൂര്‍ കുറ്റപ്പെടുത്തുന്നു.

mk

ആഷിഖ് ചെലവൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: '' ജനുവരി മുപ്പത്തി ഒന്ന് മുതൽ ആരംഭിക്കാനിരിക്കുന്ന യു.ഡി.എഫ് ഐശ്വര്യ കേരള യാത്രയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ക്യാപ്റ്റൻ. സ്വഭാവികമായും പ്രതിപക്ഷ ഉപനേതാവും മുസ്ലിം ലീഗ് നിയമസഭാ പാർട്ടി ലീഡർ ആയ ഡോ.എം.കെ. മുനീറിനെയും ജാഥയുടെ ഉപനായകൻ ആക്കിയില്ലെങ്കിലും ആ ജാഥയുടെ കോ-ഒർഡിനേറ്റർ മാരിലെങ്കിലും ഉൾപ്പെടുത്തേണ്ടതല്ലേ. ജാഥയുടെ പോസ്റ്റർ ഡിസൈൻ ഇപ്പോൾ പ്രതിപക്ഷ നേതാവ് തന്നെ പുറത്തിറക്കിയിട്ടുണ്ട്.

സാധാരണ ഗതിയിൽ ബഹുമാന്യരായ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ചിത്രം വെക്കേണ്ട സ്ഥാനത്തല്ല വെച്ചത്. കോൺഗ്രസ് പാർട്ടിയുടെ സമുന്നത നേതാക്കളുടെ എല്ലാവരുടെയും പേരുകൾ ഉൾപ്പെടുത്താവുന്നതാണ്. കൂട്ടത്തിൽ മുസ്ലിം ലീഗിൽ നിന്ന് കഴിഞ്ഞ നാലരവർഷക്കാലം പ്രതി പക്ഷ നിരയിൽ ശക്തമായ സാന്നിധ്യവും പോരാട്ടവും നടത്തിയ മുനിർ സാഹിബിനെ ഉൾക്കൊള്ളിക്കാതിരിക്കുന്നത് അനീതിയല്ലേ. അത് ഉൾക്കൊള്ളിക്കാൻ യു.ഡി.എഫ് നേതൃത്വം തയ്യാറാവണം'.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+