'സംസാരിക്കാൻ എഴുന്നേറ്റപ്പോൾ ചെറിയൊരു തളർച്ച തോന്നി'; സംഭവിച്ചത് എന്താണെന്ന് പറഞ്ഞ് എംകെ മുനീർ
കഴിഞ്ഞദിവസം യു ഡി എഫ് സംഘടിപ്പിച്ച 'സെക്രട്ടറിയേറ്റ് വളയൽ' പ്രതിഷേധ പരിപാടിയിൽ പ്രസംഗിക്കുന്നതിനിടെ എംകെ മുനീർ കുഴഞ്ഞുവീണിരുന്നു. ഇപ്പോൾ എന്താണ് കഴിഞ്ഞദിവസം സംഭവിച്ചതെന്ന് വ്യക്തമാക്കുകയാണ് എംകെ മുനീർ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം സംഭവത്തെക്കുറിച്ച് വിശദീകരിക്കുന്നത്. യു ഡി എഫ് സംഘടിപ്പിച്ച 'സെക്രട്ടറിയേറ്റ് വളയൽ' പ്രതിഷേധ പരിപാടിയിൽ സംസാരിക്കാൻ എഴുന്നേറ്റപ്പോൾ ചെറിയൊരു തളർച്ച പോലെ അനുഭവപ്പെട്ടുവെന്ന് അദ്ദേഹം പറയുന്നു.
വളരെ വേഗത്തിൽ അപകടങ്ങൾ ഒന്നുമില്ലാതെ പൂർവ്വസ്ഥിതിയിലേക്ക് തിരിച്ചുവരാനും സംസാരിക്കാനും സാധിച്ചതിൽ സർവ്വശക്തനോട് നന്ദി പറയുന്നുവെന്നും അദ്ദേഹം കുറിച്ചു. ഈ സ്‌നേഹവും കരുതലും എന്നെ നിങ്ങളിലേക്ക് കൂടുതൽ അടുപ്പിക്കുന്നു. നിങ്ങൾക്ക് വേണ്ടി നിങ്ങൾക്കിടയിലൊരാളായി പ്രവർത്തിക്കാൻ എനിക്കെന്നും ഊർജ്ജം നൽകിയതും ഇതുതന്നെയാണ്. ഇനിയും നിങ്ങളോടൊപ്പം പ്രവർത്തിക്കാനുള്ള ആരോഗ്യവും ആയുസ്സും സർവശക്തൻ നൽകേണമേ എന്ന് മാത്രമാണ് പ്രാർത്ഥന എന്നും അദ്ദേഹം കുറിച്ചു..

എംകെ മുനീറിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
പ്രിയപ്പെട്ടവരെ, നിങ്ങളുടെ ഈ സ്നേഹത്തിനും പ്രാർത്ഥനകൾക്കും എങ്ങിനെയാണ് നന്ദി പറയേണ്ടത്..?
ഈ പ്രാർത്ഥനകളാണ് എന്നെ മുന്നോട്ട് നയിക്കുന്ന ഊർജ്ജം. യു ഡി എഫ് സംഘടിപ്പിച്ച 'സെക്രട്ടറിയേറ്റ് വളയൽ' പ്രതിഷേധ പരിപാടിയിൽ സംസാരിക്കാൻ എഴുന്നേറ്റപ്പോൾ ചെറിയൊരു തളർച്ച പോലെ അനുഭവപ്പെട്ടു. വളരെ വേഗത്തിൽ അപകടങ്ങൾ ഒന്നുമില്ലാതെ പൂർവ്വസ്ഥിതിയിലേക്ക് തിരിച്ചുവരാനും സംസാരിക്കാനും സാധിച്ചതിൽ സർവ്വശക്തനോട് നന്ദി പറയുന്നു.
നിമിഷനേരം കൊണ്ട് എനിക്ക് വന്നിട്ടുള്ള ഫോൺ കോളുകൾ എന്നോടുള്ള നിങ്ങളുടെ സ്നേഹവും കരുതലും എത്രത്തോളം ആഴത്തിൽ ആണെന്നതിന്റെ തെളിവാണ്. ഈ സ്‌നേഹവും കരുതലും എന്നെ നിങ്ങളിലേക്ക് കൂടുതൽ അടുപ്പിക്കുന്നു. നിങ്ങൾക്ക് വേണ്ടി നിങ്ങൾക്കിടയിലൊരാളായി പ്രവർത്തിക്കാൻ എനിക്കെന്നും ഊർജ്ജം നൽകിയതും ഇതുതന്നെയാണ്. ഇനിയും നിങ്ങളോടൊപ്പം പ്രവർത്തിക്കാനുള്ള ആരോഗ്യവും ആയുസ്സും സർവശക്തൻ നൽകേണമേ എന്ന് മാത്രമാണ് പ്രാർത്ഥന...
പ്രാർത്ഥനകളിൽ ഉൾപ്പെടുത്തണം.
ഡോ. എം കെ മുനീർ
എൽഡിഎഫ് സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി ശനിയാഴ്ച രാവിലെ ആണ് തിരുവനന്തപുരത്ത് യു ഡി എഫ് സമരം നടന്നത്. പരിപാടിയിൽ സംസാരിക്കുന്നതിനിടെ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ വേദിയിൽ ഉണ്ടായിരുന്ന നേതാക്കൾ അദ്ദേഹത്തെ താങ്ങിയെടുത്ത് കസേരയിൽ ഇരുത്തി. അൽപനേരം വിശ്രമിച്ച ശേഷംടവീണ്ടും പ്രസംഗം തുടരുകയും ചെയ്തു. ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടെന്ന് അദ്ദേഹം തന്നെ പറഞ്ഞിരുന്നു.












Click it and Unblock the Notifications