കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മാര്‍ക്‌സിന് വൃത്തിയില്ല...പരസ്ത്രീ ബന്ധം, കുളിക്കില്ല, പല്ല് തേക്കില്ല..ഏംഗല്‍സും ലെനിനും കോഴികള്‍'; മുനീര്‍

Google Oneindia Malayalam News

കോഴിക്കോട്: കമ്യൂണിസ്റ്റ് ആചാര്യന്മാര്‍ക്കും നേതാക്കന്‍മാര്‍ക്കും എതിരെ വിവാദ പരാമര്‍ശങ്ങളുമായി മുസ്ലീം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ എം കെ മുനീര്‍ എം എല്‍ എ. കാള്‍ മാര്‍ക്‌സിനും ഫ്രെഡ്‌റിക്ക് ഏംഗല്‍സിനും ലെനിനുമെതിരെയാണ് എം കെ മുനീറിന്റെ വിവാദ പരാമര്‍ശങ്ങള്‍.

എം എസ് എഫിന്റെ നേതൃത്വത്തിലുള്ള 'വേര്' എന്ന കാമ്പയിന്റെ സംസ്ഥാനതല സമാപന സമ്മേളനത്തില്‍ 'മതം, മാര്‍ക്സിസം, നാസ്തികത' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു എം കെ മുനീര്‍. എം കെ മുനീറിന്റെ പ്രസംഗം ഇങ്ങനെയാണ്...

'എത്ര സ്വര്‍ണം കൊടുക്കാമെന്ന് കമല ചോദിച്ചു'; എല്ലാം വീണയുടെ ബിസിനസ്സിന് വേണ്ടി': സ്വപ്ന സുരേഷ്'എത്ര സ്വര്‍ണം കൊടുക്കാമെന്ന് കമല ചോദിച്ചു'; എല്ലാം വീണയുടെ ബിസിനസ്സിന് വേണ്ടി': സ്വപ്ന സുരേഷ്

1

മാര്‍ക്‌സിന്റെ വ്യക്തിപരമായ ജീവിതത്തിലേക്ക് വരികയാണ്. ഇത്രയും വൃത്തിഹീനനായ ഒരു മനുഷ്യന്‍ ഭൂലോകത്തുണ്ടായിട്ടില്ല. കുളിക്കില്ല, പല്ല് തേക്കില്ല, കുപ്പായം മാറ്റില്ല, ഒറ്റ കുപ്പായവും ഇട്ട് നടക്കുന്നയാളാ. അങ്ങേയറ്റം മദ്യത്തിന്റെ അടിമയായിരുന്നു. ഭാര്യക്ക് പുറമെ വീട്ടിലെ ജോലിക്കാരിയുമായിട്ടും ബന്ധമുണ്ടായിരുന്നു. ജോലിക്കാരിയുടെ പേര് എലന്‍ ദെമൂത്ത് ആണ്.

2

വീട്ടില്‍ നയാപൈസ അമ്മക്ക് ചെലവിന് കൊടുക്കൂല. അപ്പോള്‍ വീട്ടില്‍ അമ്മ പറഞ്ഞു. മോനെ നീ എപ്പോഴും മൂലധനം മൂലധനം എന്ന് പറയുന്നുണ്ടല്ലോ. നീ ആദ്യം വീട്ടിലേക്ക് മൂലധനം തന്നിട്ട് പോരെ നാട്ടിലേക്ക് മൂലധനമുണ്ടാക്കുന്നത് എന്ന് അമ്മ ചോദിച്ചിട്ടുണ്ട്. മാത്രമല്ല ഇദ്ദേഹത്തിന്റെ ഒരു സോഷ്യലിസം നിങ്ങള്‍ കാണണം.

3

ഒരേസമയം എലന്‍ ദെമൂത്തും അദ്ദേഹത്തിന്റെ ഭാര്യയും ഗര്‍ഭിണികളായി. ഒരേ വീട്ടില്‍ ഒരേ കൂരക്ക് താഴെ ഭാര്യ ഒരു സ്ഥലത്ത് പണിക്കാരി ഒരു സ്ഥലത്ത്, രണ്ടാളുടേയും ഉത്തരവാദി കാറല്‍ മാര്‍ക്‌സ് ആയിരുന്നു. പക്ഷെ കാറല്‍ മാര്‍ക്‌സിന്റെ മകന്റെ പേരാണ് ഹെന്റി ഫെഡ്രിക് ദെമൂത്ത്. ഇദ്ദേഹം ഇതിനെ ആദ്യം വേറെ ഒരാളുടെ കൈയില്‍ ഏല്‍പ്പിച്ച് കൊടുത്തു.

4

അയാള്‍ വീണ്ടും ഏംഗല്‍സിന്റെ കൈയില്‍ കൊണ്ട് കൊടുത്തു കുട്ടിയെ. ഈ കുട്ടി സ്വന്തം അമ്മയെ കാണാന്‍ വേണ്ടി അടുക്കള വഴിയാണ് എപ്പോഴും വരാറുള്ളത്. പക്ഷെ ആ മോനെ കണ്ടാല്‍ വാര്‍ത്ത് വെച്ചിരിക്കുന്നു കാറല്‍ മാര്‍ക്‌സ് എന്നാണ് ചരിത്ര പുസ്തകം പറയുന്നത്. ഈ പുസ്തകം നിങ്ങള്‍ എടുത്ത് വായിക്കണം.

5

ഞാന്‍ ഇത് പറഞ്ഞപ്പോഴെ നമ്മുടെ സ്വരാജ് പറഞ്ഞു അങ്ങനെ ഒരു ബുക്ക് ഉണ്ടെങ്കില്‍ ആ ബുക്കൊന്ന് നിങ്ങള്‍ കാണിക്ക് എന്ന്. ആ ബുക്കാണ് ഇത് ഇന്റ്വലക്ചല്‍ എന്ന് പറയുന്ന പോള്‍ ജോണ്‍സണ്‍ എഴുതിയ ഈ പുസ്തകത്തിലെ കാറല്‍ മാര്‍ക്‌സ് എന്ന് പറയുന്ന അധ്യായം വായിച്ചാല്‍ നിങ്ങള്‍ക്കാരാണ് കാറല്‍ മാര്‍ക്‌സ് എന്ന് മനസിലാകും. ലെനിനും ഏംഗല്‍സുമെല്ലാം സമാന ജീവിതം നയിച്ചവരാണ് എന്നാണ് മുനീര്‍ പറയുന്നത്.

'ദിലീപ് ഒരിക്കലും അതിജീവിതയെ അപകീര്‍ത്തിപ്പെടുത്തില്ല, അവരൊക്കെ ഒരു ഗ്യാംഗായിരുന്നു...' രാഹുല്‍ ഈശ്വര്‍'ദിലീപ് ഒരിക്കലും അതിജീവിതയെ അപകീര്‍ത്തിപ്പെടുത്തില്ല, അവരൊക്കെ ഒരു ഗ്യാംഗായിരുന്നു...' രാഹുല്‍ ഈശ്വര്‍

6

നേരത്തെ ജെന്‍ഡര്‍ ന്യൂട്രാലിറ്റിയുമായി ബന്ധപ്പെട്ട് എം കെ മുനീര്‍ നടത്തിയ പ്രസ്താവനയും വിവാദമായിരുന്നു. ലിംഗ സമത്വത്തിന്റെ പേരില്‍ സ്‌കൂളുകളില്‍ മതനിഷേധം നടപ്പാക്കാനാണ് സി പി ഐ എം ശ്രമിക്കുന്നത് എന്നായിരുന്നു എം കെ മുനീര്‍ പറഞ്ഞത്. സ്ത്രീയുടെ സ്വകാര്യതയെ മറികടക്കുന്നതിന് വേണ്ടി മതമില്ലാത്ത ജീവന്‍ എന്ന് പറഞ്ഞ് മതനിഷേധത്തെ കടത്തിയ പോലെ ജെന്‍ഡര്‍ ന്യൂട്രാലിറ്റിയെന്ന പേരില്‍ വീണ്ടും മതനിഷേധത്തെ സ്‌കൂളുകളിലേക്ക് കൊണ്ടുവരാനുള്ള പാഠ്യപദ്ധതി തയാറായിക്കഴിഞ്ഞു എന്നായിരുന്നു മുനീര്‍ പറഞ്ഞത്.

7

പെണ്‍കുട്ടികള്‍ പാന്റും ഷര്‍ട്ടും ഇടണം ആണ്‍കുട്ടികളെപ്പോലെ എന്നാണ് പറയുന്നത്. എന്നാല്‍ എന്തുകൊണ്ട് തിരിച്ചായിക്കൂടാ. ആണ്‍കുട്ടികള്‍ക്കെന്താ ചുരിദാര്‍ ചേരൂലേ? പിണറായി വിജയനും ഭാര്യയും യാത്ര ചെയ്യുമ്പോള്‍ എന്തിനാണ് ഭാര്യയെക്കൊണ്ട് പാന്റ് ഇടീക്കുന്നത് എന്ന് അദ്ദേഹം ചോദിച്ചിരുന്നു. പിണറായി വിജയന് സാരിയും ബ്ലൗസും ഇട്ടാല്‍ എന്താണ് കുഴപ്പം എന്നും മുനീര്‍ ചോദിച്ചതും ഇതേ പരിപാടിയിലായിരുന്നു.

സാധിക ഇതിപ്പോ എന്ത് ഭാവിച്ചാ...എല്ലാം കലക്കന്‍ ഫോട്ടോയാണല്ലോ

English summary
MK Muneer's controversial remarks against Karl Marx, Friedrich Engels and Vladimir Lenin
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X