കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലീഗിന്റെ നിര്‍ദ്ദേശത്തിന് പുല്ല് വില? മുനീറിന്റെ മകന്റെ കല്യാണം 'അത്യാഡംബരം'?

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: വിവാഹ ആഡംബരവും ധൂര്‍ത്തും നിയന്ത്രിയ്ക്കുമെന്ന് പറഞ്ഞത് പണ്ട് എംകെ മുനീര്‍ ആയിരുന്നു. അന്ന് അദ്ദേഹം സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു. പറഞ്ഞത് നിയമസഭയിലും.

വിവാഹ ആഡംബരത്തിനെതിരെ ശക്തമായ കാമ്പയിന്‍ തുടങ്ങിയത് മുസ്ലീം ലീഗ് ആയിരുന്നു. ആഡംബര വിവാഹങ്ങളില്‍ നിന്ന് ലീഗ് നേതാക്കള്‍ വിട്ടുനില്‍ക്കും എന്ന് പ്രഖ്യാപിച്ചത് പികെ കുഞ്ഞാലിക്കുട്ടി ആയിരുന്നു.

2014 ല്‍ ആയിരുന്നു രണ്ട് പേരും ഇക്കാര്യങ്ങള്‍ പറഞ്ഞത്. എന്നാല്‍ 2016 ല്‍ എംകെ മുനീറിന്റെ മകന്റെ കല്യാണം നടന്നപ്പോള്‍ ഈ വാക്കുകള്‍ എല്ലാം എവിടെ പോയി എന്നാണ് ചോദ്യം. വിവാഹത്തിനോടനുബന്ധിച്ച് എംകെ മുനീര്‍ ചെയ്ത നല്ല കാര്യങ്ങള്‍ മറന്നുകൊണ്ടല്ല ഇത് പറയുന്നത്. പക്ഷേ മുനീര്‍ മറുപടി പറയേണ്ട ചോദ്യങ്ങള്‍ ഏറെയുണ്ട്...

മുനീറിന്റെ മകന്‍

മുനീറിന്റെ മകന്‍

എംകെ മുനീറിന്റെ മകന്‍ മുഹമ്മദ് മുഫ്‌ലിഹിന്റെ വിവാഹമാണ് കഴിഞ്ഞ ദിവസം കോഴിക്കോട് വച്ച് നടന്നത്. സ്വപ്‌ന നഗരിയില്‍ വച്ചായിരുന്നു വിവാഹ സത്കാരം.

പതിനയ്യായിരം പേര്‍

പതിനയ്യായിരം പേര്‍

പതിനയ്യായിരം പേരാണ് വിവാഹ സത്കാരത്തില്‍ പങ്കെടുത്തത്. അതില്‍ പാതിയോളം പേര്‍ അനാഥരും നിരാലംബരും ആയിരുന്നു എന്നത് സത്യം. പക്ഷേ...

വിഭവ സമൃദ്ധം

വിഭവ സമൃദ്ധം

വെജിറ്റേറിയനും നോണ്‍ വെജിറ്റേറിയനും ആയി വിഭവ സമൃദ്ധം ആയിരുന്നു സത്കാരം. പതിനയ്യായിരം പേര്‍ക്ക് ഭക്ഷണം ഒരുക്കാന്‍ എത്ര ലക്ഷം ചെലവാക്കിയിട്ടുണ്ടാകും?

പന്തലിന് മാത്രം

പന്തലിന് മാത്രം

കോഴിക്കോട് സ്വപ്‌ന നഗരിയില്‍ ഒരുക്കിയ പന്തലിന് മാത്രം 20 ലക്ഷം രൂപ ചെലവ് വന്നിട്ടുണ്ടെന്നാണ് പലരും പറയുന്നത്. എന്താണ് ഇതിലെ സത്യം.

ഉപ്പയുടെ ഖബറടക്കത്തിന് കടം വാങ്ങിച്ച മുനീര്‍

ഉപ്പയുടെ ഖബറടക്കത്തിന് കടം വാങ്ങിച്ച മുനീര്‍

പിതാവ് സിഎച്ച് മുഹമ്മദ് കോയ അന്തരിച്ചപ്പോള്‍ ഖബറടക്കത്തിന് പോലും പണം കടം വാങ്ങേണ്ടിവന്നിട്ടുണ്ടെന്ന് പറഞ്ഞ ആളാണ് എംകെ മുനീര്‍ എന്നത് ഈ സമയത്ത് പലരും ഓര്‍ത്തെടുക്കുന്നുണ്ട്.

പറഞ്ഞത് മറന്നോ?

പറഞ്ഞത് മറന്നോ?

വിവാഹ ആഡംബരവും ധൂര്‍ത്തും നിയന്ത്രിയ്ക്കുമെന്ന് രണ്ട് വര്‍ഷം മുമ്പ് നിയമസഭയില്‍ പറഞ്ഞത് എംകെ മുനീര്‍ മറന്നുപോയോ?

ലീഗിന്റെ ഫത് വ

ലീഗിന്റെ ഫത് വ

മുസ്ലീം ലീഗ് നേതാക്കളും പ്രവര്‍ത്തകരും ആഡംബര വിവാഹങ്ങളില്‍ പങ്കെടുക്കരുതെന്ന് പാര്‍ട്ടി തീരുമാനം ഉണ്ടായിരുന്നു. ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലി തങ്ങളും കുഞ്ഞാലിക്കുട്ടിയും എംകെ മുനീറും എല്ലാം ചേര്‍ന്ന് എടുത്ത തീരുമാനമായിരുന്നു അത്.

തങ്ങളും കുഞ്ഞാലിക്കുട്ടിയും

തങ്ങളും കുഞ്ഞാലിക്കുട്ടിയും

ഈ തീരുമാനം എടുത്തവരുടെ കൂട്ടത്തിലുള്ള മുനീര്‍ തന്നെ ആഡംബര വിവാഹം നടത്തി. ഹൈദരലി തങ്ങളും കുഞ്ഞാലിക്കുട്ടിയും അടങ്ങുന്ന ലീഗ് നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തു.

ലീഗിലും ചര്‍ച്ച?

ലീഗിലും ചര്‍ച്ച?

മുനീറിന്റെ മകന്റേത് ആഡംബര വിവാഹമായിരുന്നോ എന്നതില്‍ മുനീര്‍ തന്നെ വ്യക്തത വരുത്തട്ടെ. പക്ഷേ പാര്‍ട്ടി അണികള്‍ക്ക് പോലും ഇക്കാര്യത്തില്‍ ചില എതിരഭിപ്രായങ്ങള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

അംഗീകരിക്കണം

അംഗീകരിക്കണം

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും വിവാഹത്തോടനുബന്ധിച്ച് മുനീര്‍ ചെയ്ത നല്ല കാര്യങ്ങളെ അംഗീകരിയ്ക്കാതിരിക്കാന്‍ ആര്‍ക്കും കഴിയില്ല.

പത്ത് പേര്‍ക്ക് സഹായം

പത്ത് പേര്‍ക്ക് സഹായം

തന്റെ മണ്ഡലത്തിലെ നിര്‍ധനരായ പത്ത് പേര്‍ക്കാണ് മകന്റെ വിവാഹത്തോടനുബന്ധിച്ച് എംകെ മുനീര്‍ സാമ്പത്തിക സഹായം നല്‍കിയത്.

 ഭക്ഷണം കഴിയ്ക്കാന്‍

ഭക്ഷണം കഴിയ്ക്കാന്‍

വിവിഐപികളേയും വിഐപികളേയും മാത്രമല്ല മുനീര്‍ മകന്റെ വിവാഹ സത്കാരത്തിന് ക്ഷണിച്ചത്. കോഴിക്കോട്ടെ അനാഥാലയങ്ങളിലെ അന്തേവാസികളേയും ക്ഷണിച്ചിരുന്നു.

മാലിന്യ നിര്‍മാര്‍ജ്ജനം

മാലിന്യ നിര്‍മാര്‍ജ്ജനം

പതിനയ്യായിരത്തോളം ആളുകള്‍ ഭക്ഷണം കഴിച്ച് പിരിഞ്ഞിട്ടും സ്വപ്‌ന നഗരിയില്‍ ഒരു മാലിന്യ പ്രശ്‌നവും ഉണ്ടായില്ല. പ്ലാസ്റ്റിക്, ജൈവ മാലിന്യങ്ങളെല്ലാം തന്നെ അപ്പപ്പോള്‍ തന്നെ പ്രത്യേകം നീക്കി. ഇത് മറ്റുള്ളവര്‍ക്ക് ഒരു മാതൃക തന്നെയാണ്.

എങ്കിലും

എങ്കിലും

എല്ലാ നല്ല കാര്യങ്ങളേയും അംഗീകരിയ്ക്കുമ്പോള്‍ തന്നേയും മുനീര്‍ പണ്ട് പറഞ്ഞ കാര്യങ്ങളും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ നയവും സൗകര്യ പൂര്‍വ്വം മറന്നതിനെ പലര്‍ക്കും അംഗീകരിയ്ക്കാന്‍ കഴിഞ്ഞിട്ടില്ല.

English summary
MK Muneer's Son's luxurious marriage makes controversy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X