പുരുഷന്‍ പ്രസവിച്ചെന്ന് പ്രചരിപ്പിക്കുന്നവര്‍ മൂഢന്മാരുടെ സ്വര്‍ഗത്തില്‍; എംകെ മുനീര്‍

മലപ്പുറം: പുരുഷന്‍ പ്രസവിച്ചു എന്ന് പ്രചരിപ്പിക്കുന്നവര്‍ മൂഢന്മാരുടെ സ്വര്‍ഗത്തിലാണെന്ന് എം കെ മുനീര്‍ എം എല്‍ എ. ട്രാന്‍സ്മാന് ഒരിക്കലും പ്രസവിക്കാനാവില്ലെന്നും പുരുഷന്‍ പ്രസവിച്ചെന്ന പ്രചാരണമാണ് മാധ്യമങ്ങള്‍ നടത്തുന്നതെന്നും എം കെ മുനീര്‍ കുറ്റപ്പെടുത്തി. പുറം തോടില്‍ പുരുഷനായി മാറിയപ്പോഴും യഥാര്‍ത്ഥത്തില്‍ സ്ത്രീയായത് കൊണ്ടാണ് പ്രസവിക്കാന്‍ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന വിസ്ഡം ഇസ്ലാമിക് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുരുഷന്‍ പ്രസവിച്ചുവെന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണെന്നും എം കെ മുനീര്‍ പറഞ്ഞു.
അതേസമയം, ട്രാന്‍സ്‌മെന്‍ സഹദിനും പങ്കാളി സിയയ്ക്കും കുഞ്ഞ് ജനിച്ച പശ്ചാത്തലത്തിലാണ് എം കെ മുനീറിന്റെ പ്രതികരണം. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സിസേറിയനിലൂടെ ട്രാന്‍സ്‌മെന്‍ സഹദാണ് കുഞ്ഞിന് ജന്മം നല്‍കിയത്. മനസുകൊണ്ട് ഒന്നിച്ച് ജീവിച്ച് തുടങ്ങിയ സഹദ് ഫാസില്‍- സിയ പവല്‍ ട്രാന്‍സ് ദമ്പതികളാണ് വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ചത്. ഇതേ കുറിച്ച് സിയ പവല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
കുറിപ്പിനൊപ്പം മെറ്റേണിറ്റി ഫോട്ടോഷൂട്ടും ഇവര്‍ പങ്കുവച്ചിട്ടുണ്ട്. ചിത്രങ്ങളും കുറിപ്പും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. എന്നിലെ കാത്തിരുന്ന സ്വപ്നം പൂവണിയും പോലെ ഞാനും ഒരു അമ്മ എന്ന കുഞ്ഞു ശബ്ദത്തിലുള്ള വിളി കേള്‍ക്കാന്‍ കാത്തിരിക്കുന്നു എന്നാണ് സിയ പങ്കുവച്ച പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.
അതേസമയം, ഇവരുടെ വാര്‍ത്തകള്‍ സംബന്ധിച്ച സോഷ്യല്‍ മീഡിയ പോസ്റ്റിന് താഴെ വ്യക്തി അധിക്ഷേപവും പരിഹാസവും നിറഞ്ഞിരുന്നു. ട്രാന്‍സ് ദമ്പതികളായ അവരുടെ കുഞ്ഞ് ആരെ അച്ഛനെന്നും അമ്മയെന്നും വിളിക്കുമെന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയിലൂടെ ഒരു വിഭാഗം ആളുകള്‍ ഉന്നയിച്ചത്.












Click it and Unblock the Notifications