Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഘവനും കാലുമാറി... കോഴിക്കോട്ടെ കളക്ടറുടെ കാര്യത്തില്‍ അബു കുടുങ്ങി

കോഴിക്കോട്: ജില്ലാ കളക്ടര്‍ പ്രശാന്ത് നായര്‍ക്കെതിരെ കെപിസിസി യോഗത്തില്‍ സംസാരിച്ച ഡിസിസി പ്രസിഡന്റ് കെസി അബു പാര്‍ട്ടിയിലും ഒറ്റപ്പെടുന്നു. കളക്ടറെ കുറിച്ച് തനിയ്ക്ക് മാത്രമല്ല, എംപിയായ എംകെ രാഘവനും അതേ അഭിപ്രായമാണെന്നായിരുന്നു അബു പറഞ്ഞത്.

എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ല കെട്ടോ. എംകെ രാഘന്‍ തന്റെ അഭിപ്രായം അബു കുറ്റം പറഞ്ഞ നവമാധ്യമത്തിലൂടെ തന്നെ പുറം ലോകത്തെ അറിയിച്ചു. കെസി അബു പറഞ്ഞതുപോലെയുള്ള ഒരു അഭിപ്രായം തനിയ്ക്കില്ലെന്നാണ് എംകെ രാഘവന്റെ ഫേസ്ബുക്ക് പോസ്റ്റ് നല്‍കുന്നത്.

MK Raghavan

കെസി അബു അഭിപ്രായം പറഞ്ഞ കെപിസിസി യോഗത്തില്‍ താന്‍ പങ്കെടുത്തിട്ടില്ലെന്ന് എംകെ രാഘവന്‍ പറയുന്നു. തന്റെ അഭിപ്രായം പറയാന്‍ താന്‍ ആരേയും ചുമതലപ്പെടുത്താറില്ലെന്നും അദ്ദേഹം വ്യക്തമാക്കിക്കഴിഞ്ഞു.

കോഴിക്കോട് ജില്ലാ കലക്ടറുടെ സോഷ്യല്‍ മീഡിയ ഉപയോഗവുമായ് ബന്ധപ്പെട്ട് ഇന്ന് ചില നവമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട വാര്‍ത്ത...

Posted by M K Raghavan MP on Thursday, 9 July 2015

അതേ സമയം കെസി അബുവിനെ സുഖിപ്പിയ്ക്കുന്നും ഉണ്ട് രാഘവന്‍. നവ മാധ്യമങ്ങളെ ഏറെ സ്‌നേഹിയ്ക്കുന്ന ആളാണ് കെസി അബു എന്നാണ് രാഘവന്റെ അഭിപ്രായം. ഇങ്ങനെ ഒരു കാര്യം അദ്ദേഹം പറയുമെന്ന് രാഘവന്‍ എംപി പ്രതീക്ഷിയ്ക്കുന്നത് പോലും ഇല്ല.

ജില്ലാ കളക്ടര്‍ പ്രശാന്ത് നായരുമായി നിരന്തരം ബന്ധപ്പെടാറുണ്ട്. വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടാണധികവും. പല പദ്ധതികളെ കുറിച്ചും ആശയ വിനിമയം നടത്താറുണ്ടെന്നും എംകെ രാഘവന്‍ പറഞ്ഞു.

ചുരുക്കിപ്പറഞ്ഞാല്‍ കെസി അബു പറഞ്ഞ എല്ലാ കാര്യങ്ങളെയും നിഷേധിയ്ക്കുകയാണ് എംകെ രാഘവന്‍. നവമാധ്യമങ്ങളില്‍ കളക്ടര്‍ ഷൈന്‍ ചെയ്യാന്‍ ശ്രമിയ്ക്കുകയാണെന്നും ഫോണ്‍ വിളിച്ചാല്‍ എടുക്കാറില്ലെന്നംു ഒക്കെ ആയിരുന്നു പ്രശാന്ത് നായര്‍ക്കെതിരെ കെസി അബു ഉന്നയിച്ച ആക്ഷേപങ്ങള്‍.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+