കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ പ്രശാന്തിനെതിരെ എംകെ രാഘവന്‍ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി

  • By Neethu
Google Oneindia Malayalam News

കോഴിക്കോട്: ജില്ലാ കളക്ടര്‍ എന്‍ പ്രശാന്തിനെതിരെ എംപി എംകെ രാഘവന്‍ മുഖ്യമന്ത്രി പിണറായി വിജയനും ചീഫ് സെക്രട്ടറി എസ്എം വിയാനന്ദിനും പരാതി നല്‍കി. എംപി ഫണ്ട് വൈകിക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ ഇരുവരും രണ്ട് ദിവസമായി നടക്കുന്ന പരസ്യ തര്‍ക്കങ്ങള്‍ക്ക് ഒടുവിലാണ് പരാതി.

റാഗിംങിന് ഇരയായ അശ്വതിയ്ക്ക് കേരളത്തില്‍ പഠനത്തിന് സൗകര്യമൊരുക്കും, പഠനശേഷം സര്‍ക്കാര്‍ ജോലിയുംറാഗിംങിന് ഇരയായ അശ്വതിയ്ക്ക് കേരളത്തില്‍ പഠനത്തിന് സൗകര്യമൊരുക്കും, പഠനശേഷം സര്‍ക്കാര്‍ ജോലിയും

ജനപ്രതിനിധിയായ തന്നെ കളക്ടര്‍ അവഹേളിച്ചു എന്നും അതിരു കടന്ന രീതിയില്‍ വിമര്‍ശിച്ചു എന്നും പരാതിയില്‍ പറയുന്നുണ്ട്. ഇത്തരത്തില്‍ അപക്വമായി പെരുമാറുന്നവര്‍ വേറെ ഉണ്ടാകില്ല എന്നാണ് പരാതിയില്‍ പറയുന്നത്. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കളക്ടര്‍ തടസം നില്‍ക്കുകയാണെന്നും പരാതിയില്‍ പറയുന്നു. മുഖ്യമന്ത്രിയെയും ചീഫ് സെക്രട്ടറിയെയും നേരില്‍ കണ്ടാണ് പരാതി ബോധിപ്പിച്ചത്.

 raghavan

എംപി ഫണ്ട് വഴി ചെയ്ത പദ്ധതികള്‍ക്ക് അനാവശ്യമായി പുനപരിശോധന നടത്തണം എന്ന് കളക്ടര്‍ ഉത്തരവിട്ടതിനെ തുടര്‍ന്നാണ് ഇവരുവരും തമ്മില്‍ തര്‍ക്കം ആരംഭിച്ചത്. കളക്ടര്‍ മൂലം 35 ബില്ലുകള്‍ പാസാകാതെ കിടക്കുന്നു എന്നും പരിശോധന നടത്താതെ ഉടന്‍ ബില്‍ പാസാക്കണമെന്നും പറഞ്ഞ് കളക്ടറെ ഭീഷണിപ്പെടുത്തിയതായും വാര്‍ത്തകള്‍ വന്നിരുന്നു.

കളക്ടര്‍ മാപ്പ് പറയണം എന്നാവശ്യപ്പെട്ടപ്പോള്‍ കുന്നുകുളത്തില്‍ മാപ്പ് ഫേസ്ബുക്കില്‍ ഇട്ടതും വിവാദങ്ങള്‍ക്ക് വഴി തെളിച്ചു. കളക്ടറെയും എംപിയെയും പിന്തുണച്ച് കൊണ്ട് നിരവധി ആളുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കുന്നത്. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ എങ്ങനെ പ്രതികരിക്കും എന്നും വ്യക്തമല്ല.

English summary
mk raghavan complaint against kozhikode district collector
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X