കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കോടിന്റെ മുഖമായി എംകെ രാഘവന്‍.... കോണ്‍ഗ്രസില്‍ ജനപ്രിയ നേതാവിന് പകരക്കാരില്ല!!

Google Oneindia Malayalam News

Recommended Video

cmsvideo
#LoksabhaElection2019 : കോഴിക്കോട് MK രാഘവൻ തന്നെ സ്ഥാനാർത്ഥിയാവുമോ?| Oneindia Malayalam

കോഴിക്കോട്: കേരളത്തിലെ എല്ലാ ജില്ലകളിലെയും അപേക്ഷിച്ച് കോഴിക്കോടിന് ഒരു പ്രത്യേകതയുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഫലം നിയമസഭാ തിരഞ്ഞെടുപ്പില്‍ കാണാറില്ലെന്നാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ കോഴിക്കോട് ഏറ്റവും വേരോട്ടമുണ്ടാക്കിയ കോണ്‍ഗ്രസ് നേതാവ് എംകെ രാഘവന്‍ ആകുന്നത് അത് കൊണ്ടാണ്. 2009ലാണ് അദ്ദേഹത്തെ കോണ്‍ഗ്രസ് കോഴിക്കോട് നോര്‍ത്തില്‍ സ്ഥാനാര്‍ത്ഥിയാക്കുന്നത്. ഡിവൈഎഫ്‌ഐയുടെ ഉന്നത നേതാവും സിപിഎമ്മിന്റെ യുവനേതാവുമായ മുഹമ്മദ് റിയാസായിരുന്നു അന്ന് അദ്ദേഹത്തിന്റെ എതിരാളി. റിയാസിന് വന്‍ വിജയം പ്രവചിച്ചിരുന്ന മണ്ഡലത്തില്‍ 838 വോട്ടിനാണ് രാഘവന്‍ വിജയിക്കുന്നത്. എന്നാല്‍ 2014ല്‍ അദ്ദേഹം വിജയിക്കുന്നത് 16883 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്. ഈ അഞ്ച് വര്‍ഷം കാലം അദ്ദേഹം കോഴിക്കോട് മണ്ഡലത്തിന്റെ മുഖമായി മാറുകയായിരുന്നു. ഒരു സ്ഥാനാര്‍ത്ഥിയുടെ വിജയ മാര്‍ജിന്‍ വര്‍ധിക്കുന്നതും അപൂര്‍വമായിരുന്നു.

1

2014ന് ശേഷം അദ്ദേഹത്തിന്റെ പ്രകടനം കുത്തനെ ഉയരുന്നതാണ് കണ്ടത്. കോഴിക്കോടിലെ നഗര പ്രദേശങ്ങളിലും ഗ്രാമീണ മേഖലയിലും ഒരുപോലെ ജനപ്രിയനാണ് രാഘവന്‍. കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ വരുന്നതിലുള്ള വിലക്കിനെതിരെ നിരാഹാര സമരമിരുന്നും, ലോക്‌സഭയില്‍ പശുവിന്റെ പേരിലുള്ള കൊലപാതകങ്ങളില്‍ പ്രതിഷേധിച്ചും കോണ്‍ഗ്രസിന്റെ മുഖമായി അദ്ദേഹം ഉയര്‍ന്ന് കഴിഞ്ഞു. പ്രതിഷേധത്തിന്റെ പേരില്‍ അദ്ദേഹത്തിന് സസ്‌പെന്‍ഷന്‍ കിട്ടിയതും പ്രശസ്തി വര്‍ധിപ്പിച്ചിരുന്നു. കോഴിക്കോട്ടെ സാംസ്‌കാരിക നായകര്‍ അദ്ദേഹത്തിന് ഇതിന്റെ പേരില്‍ സ്വീകരണം വരെ നല്‍കിയിരുന്നു. കോഴിക്കോട് നഗരസഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ സിപിഎം വന്‍ വിജയം നേടുമ്പോഴാണ് പാര്‍ലമെന്റ് മണ്ഡലത്തില്‍ അദ്ദേഹത്തിന് എതിരാളികളില്ലാത്ത അവസ്ഥ വരുന്നത്. എംപി ഫണ്ട് സംസ്ഥാനത്ത് ഏറ്റവുമധികം ഉപയോഗിച്ച നേതാക്കളില്‍ ഒരാളും അദ്ദേഹമാണ്. 20.67 കോടി രൂപയാണ് അദ്ദേഹത്തിന് ജില്ലാ ഭരണകൂടം അനുവദിച്ചത്. ഇതില്‍ 15.07 കോടി രൂപ അദ്ദേഹം വിനിയോഗിച്ചിട്ടുണ്ട്. കോഴിക്കോടിന്റെ വികസന പ്രവര്‍ത്തികളില്‍ ആദ്യ വരുന്ന പേരും എംകെ രാഘവന്‍ എംപിയുടേതാണ്.

മലപ്പുറം ലോക്‌സഭ മണ്ഡലം; ശക്തമായ ഇടപെടലുമായി കുഞ്ഞാലിക്കുട്ടി തിളങ്ങിയെന്ന് വിലയിരുത്തല്‍മലപ്പുറം ലോക്‌സഭ മണ്ഡലം; ശക്തമായ ഇടപെടലുമായി കുഞ്ഞാലിക്കുട്ടി തിളങ്ങിയെന്ന് വിലയിരുത്തല്‍

രാഹുലും സോണിയയും തമിഴ്‌നാട്ടിലേക്ക്.... സ്റ്റാലിനെ കാണും... നിര്‍ണായക നീക്കങ്ങള്‍രാഹുലും സോണിയയും തമിഴ്‌നാട്ടിലേക്ക്.... സ്റ്റാലിനെ കാണും... നിര്‍ണായക നീക്കങ്ങള്‍

English summary
mk raghavan face of kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X