കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ട്രാക്ടര്‍മാരുമായി ബന്ധമുണ്ടെന്ന് തെളിയിക്ക്; കളക്ടര്‍ ബ്രോയ്ക്ക് എംപിയുടെ വെല്ലുവിളി!!!

  • By Vishnu
Google Oneindia Malayalam News

കോഴിക്കോട് : കോണ്‍ട്രാക്ടര്‍മാരുമായി ബന്ധമുണ്ടെന്ന് തെളിയിക്ക്... അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ നടത്തരുത്, കോഴിക്കോട് കളക്ടറെ വെല്ലുവിളിച്ച് എംകെ രാഘവന്‍ എംപിയുടെ ഫേസ്ബുക്ക് പോസസ്റ്റ്. കോഴിക്കോട് കളക്ടര്‍ എന്‍ പ്രശാന്തിനെതിരെ എംകെ രാഘവന്‍ എംപി നടത്തിയ ആരോപണങ്ങളും കളക്ടറുടെ മാപ്പ് പറച്ചിലുമൊക്കെ വലിയ വിവാദമായിരിക്കുകയാണ്.

എംപി ഫണ്ട് വിനിയോഗിച്ച് നടത്തുന്ന പദ്ധതികള്‍ക്ക് പണം അനുവദിക്കാതെ തടഞ്ഞ് വച്ചിരിക്കുകയാണെന്നാണ് എംപി ആരോപിക്കുന്നത്. കളക്ടര്‍ വ്യക്തിവിരോധം തീര്‍ക്കുകയാണെന്നും മാപ്പ് പറയണമെന്നും എംപി ആരോപിച്ചു. ഫെയ്‌സ്ബുക്കില്‍ കുന്ദം കുളത്തിന്റെ മാപ്പ് പോസ്റ്റ് ചെയ്താണ് കളക്ടര്‍ എംപിയ്ക്ക് മറുപടി നല്‍കിയത്. ഇതോടെയാണ് സോഷ്യല്‍ മീഡിയയിലൂടെ താരമായ കളക്ടര്‍ ബ്രോയെ വെല്ലുവിളിച്ച് എംകെ രാഘവന്‍ എംപി രംഗത്തുവന്നത്.

കളക്ടറേറ്റില്‍ എന്താണ് സംഭവിച്ചത് എന്ന് വിശദീകരിക്കുന്ന പോസ്റ്റില്‍ കളക്ടര്‍ക്കെതിരെ കടുത്ത ആരോപണങ്ങളാണ് എംപി ഉന്നയിക്കുന്നത്. കോണ്‍ട്രാക്ടര്‍മാരുടെ പണം വാങ്ങുന്ന എംപിയായി തന്നെ ചിത്രീകരിക്കുകയാണ് കളക്ടര്‍ എന്‍ പ്രശാന്ത്. എംപിയായ ശേഷം നടത്തിയ 32 പദ്ദതികളില്‍ 27 വര്‍ക്കുകളും നടത്തിയത് ഗുണഭോക്തൃ സമിതികളാണ്.

മൂന്നെണ്ണമാണ് കോണ്‍ട്രാക്ടര്‍മാര്‍ക്ക് നല്‍കിയ പദ്ധിതകള്‍. അവര്‍ ആരാണെന്ന് പോലും അറിയില്ല. ഫോണ്‍കോള്‍ ലിസ്റ്റ് പരിശോധിച്ച് കോണ്‍ട്രാക്ടറുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കാന്‍ കളക്ടറെ വെല്ലുവിളിക്കുന്നുവെന്നും എംപി പറയുന്നു.

കോഴിക്കോട്ടെ മറ്റ് എംപിമാര്‍ക്ക് പദ്ധതിയ്ക്ക് പണം അനുവദിക്കുന്നു. എന്നാല്‍ തന്റെ 35 ഓളം പദ്ധതികളുടെ ഭരണാനുമതി ഒരു മാസത്തോളം വൈകിപ്പിച്ചുവെന്നും എംപി ആരോപിക്കുന്നു. ചട്ടപ്രകാരം എംപി ഫണ്ട് റിവ്യു മീറ്റിങ്ങിനു ഫയലില്‍ തീരുമാനിച്ച് ക്ഷണക്കത്ത് നല്‍കിയ ശേഷം സ്ഥലത്തില്ലാതിരുന്ന കളക്ടറുടെ അസാന്നിധ്യത്തില്‍ ഓഫീസില്‍ കയറി ഞാന്‍ ഭീഷണിപ്പെടുത്തി എന്നാണ് കളക്ടറുടെ ആരോപണം.

ഇത്‌ പിആര്‍ഡി യെ ദുരുപയോഗം ചെയ്ത് കളക്ടര്‍ ഔദ്യോഗിക പ്രസ് റിലീസ് ആക്കി ഇറക്കി. കളക്ടറുടെ വീട്ടിലോ ഓഫീസിലോ പോയി ഭീഷണിപ്പെടുത്തിയിട്ടില്ല. അത് തന്റെ സംസ്‌കാരമല്ല. അങ്ങനെയൊന്നുണ്ടായെഹ്കില്‍ തെളിയിക്കണമെന്നും എംപി കളക്ടറെ വെല്ലുവിളിച്ചു.

English summary
MK Raghavan MP gives reply to kozhikode district collector N prasanth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X