Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഘവന്റേത് ഒറിജിനൽ വീഡിയോ, ഒന്നും തിരുകി കയറ്റിയിട്ടില്ല.. തെളിയിക്കാം, വെല്ലുവിളിച്ച് മാത്യു സാമുവൽ

കോഴിക്കോട്: യുഡിഎഫ് സ്ഥാനാര്‍ത്ഥി എംകെ രാഘവന്‍ കോഴ ആവശ്യപ്പെട്ടു എന്ന തരത്തില്‍ ടിവി 9 ചാനല്‍ പുറത്ത് വിട്ട വീഡിയോ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. യുഡിഎഫ് നേതാക്കളെല്ലാം രാഘവന് പിന്തുണയുമായി പിന്നില്‍ അണി നിരന്നിട്ടുണ്ട്.

വീഡിയോ വ്യാജമാണെന്നും തന്റെ ശബ്ദം ഡബ്ബ് ചെയ്ത് ചേര്‍ത്തതാണ് എന്നുമാണ് എംകെ രാഘവന്‍ വാദിക്കുന്നത്. കഴിഞ്ഞ ദിവസം കോഴിക്കോട് വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ എംകെ രാഘവനും ടി സിദ്ദിഖും ഇതേ ന്യായമാണ് പറഞ്ഞത്. എന്നാല്‍ ശബ്ദം എഡിറ്റ് ചെയ്തത് അല്ലെന്ന് സമര്‍ത്ഥിച്ച് രംഗത്ത് വന്നിരിക്കുകയാണ് നിരവധി സ്റ്റിംഗ് ഓപ്പറേഷനുകളിലൂടെ ശ്രദ്ധേയനായ മാധ്യമപ്രവര്‍ത്തകൻ മാത്യു സാമുവല്‍.

 വീഡിയോ വ്യാജമാണോ

വീഡിയോ വ്യാജമാണോ

വീഡിയോയിൽ എംകെ രാഘവന്റെ ശബ്ദം എഡിറ്റ് ചെയ്ത് ചേർത്തതാണോ എന്ന് വളരെ എളുപ്പത്തിൽ സോഫ്റ്റ് വെയർ ഉപയോഗിച്ച് കണ്ടെത്താവുന്നതേ ഉളളൂ എന്ന് മാത്യു സാമുവൽ ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാണിക്കുന്നു. ഇത് തെളിയിക്കാൻ ഇന്ത്യയിലെ മൂന്ന് ഫോറൻസിക് ലാബുകളിൽ പരിശോധന നടത്താനും അതിന്റെ ചിലവ് വഹിക്കാനും താൻ തയ്യാറാണെന്നും മാത്യു സാമുവൽ പറയുന്നു.

സിദ്ദിഖിന്റെ വെല്ലുവിളി

സിദ്ദിഖിന്റെ വെല്ലുവിളി

വീഡിയോ സത്യമാണെന്ന് തെളിഞ്ഞാൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞത് പോലെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാൻ ടി സിദ്ദിഖ് തയ്യാറാവണം എന്നും മാത്യു സാമുവൽ ഫേസ്ബുക്ക് പോസ്റ്റിൽ വെല്ലുവിളിക്കുന്നു. പോസ്റ്റ് വായിക്കാം: എം.കെ.രാഘവൻ സ്റ്റിംഗ് വീഡിയോ വിഷയത്തിൽ ബഹുമാന്യനായ ഡിസിസി പ്രസിഡന്റ് റ്റി സിദ്ദിക്ക് വെല്ലുവിളിക്കുന്നത് കണ്ടു. സിപിഎമ്മിന്റെയും സാമൂഹിക മീഡിയയുടെയും കള്ളക്കളികൾ പുറത്തു കൊണ്ടുവരും എന്നും അതും അതിനെ നിയമപരമായി നേരിടും എന്നുമാണ് ഇവർ പറഞ്ഞത്.

വെല്ലുവിളി ഏറ്റെടുക്കുന്നു

വെല്ലുവിളി ഏറ്റെടുക്കുന്നു

സോഷ്യൽ മീഡിയയിൽ ഈയുള്ളവനും എം.കെ രാഘവൻ സാറിനെ പരിഹസിക്കുക മാത്രമല്ല ചില സത്യങ്ങൾ ഒക്കെ പറയുകയും ചെയ്തു. സിദ്ദിക്കിന്റെയും രാഘവൻ സാറിന്റെയും വെല്ലുവിളി ഏറ്റെടുക്കുന്നു. രാഘവൻ സാർ പറയുന്നത് ഇത് 'പാരാ ഡബ്' ആണെന്നാണ്. ആ വാക്കല്ല അവിടെ ഉപയോഗിക്കേണ്ടത്. അതിന്റെ പേര് ഓഡിയോ വീഡിയോ വിഷ്വൽ 'tampered' അല്ലെങ്കിൽ 'doctored' എന്നാണ്. അതുമല്ലെങ്കിൽ manufactured ആണ്. വീണ്ടും പറയാം, ഇത് സ്പൈ ക്യാമറ ഡിവൈസ് iphone -4s ആണ്.

റെക്കോർഡ് ചെയ്യുന്നതിങ്ങനെ

റെക്കോർഡ് ചെയ്യുന്നതിങ്ങനെ

അതിൽ 'stealth spy' ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. റെക്കോർഡ് ചെയ്യുമ്പോൾ ഇത് 'ഫ്ലൈറ്റ്' മോഡിലേക്ക് പോകും. iphone മുഴുവനായി ഓഫ് മോഡിലാകും. എന്നിരുന്നാലും റെക്കോഡിങ് വൈഡ് ആംഗിളിൽ നടക്കും. അതായത് ഇതിന്റെ പിക്ചർ ക്വാളിറ്റി ഐഫോൺ ക്യാമറയുടേതാണ്. sound visuals ഒരു പോലെ റെക്കോർഡ് ചെയ്യും.അതിനു ശേഷം അത് ലാപ്ടോപ്പിലേക്കു മാറ്റും, എന്നിട്ട് അതിനെ പെൻഡ്രൈവിലാക്കി എഡിറ്റ് ചെയ്യും.

രണ്ട് മിനുറ്റ് മതി

രണ്ട് മിനുറ്റ് മതി

ഇവിടെ അദ്ദേഹം പറഞ്ഞ പോലെ അതേ ശബ്ദത്തിൽ അതുപോലെ പാരാ ഡബ് ചെയ്താൽ വളരെവേഗം കണ്ടുപിടിക്കാൻ കഴിയുന്നതേ ഉള്ളൂ. ഗൂഗിളിൽ സെർച്ച് അത് ടെസ്റ്റ് ചെയ്യുന്ന സോഫ്റ്റ്‌വെയർ കാണാം. രണ്ടു മിനിട്ടു കൊണ്ട് അത് കണ്ടുപിടിക്കാം. ഇനി രാഘവൻ സാറിനോട്, ഈ പറയുന്ന പാരാ ഡബ് അത്ര നിസാരമായി ചെയ്യാൻ കഴിയില്ല. ഡബ് ചെയ്ത വോയിസ് സിങ്ക് ചെയ്‌തെടുക്കാൻ ശരിക്കും പണിപ്പെടണം.

ഇത് ഒറിജിനൽ ഫൂട്ടേജ്

ഇത് ഒറിജിനൽ ഫൂട്ടേജ്

അതു ചെയ്തിട്ടുണ്ടെങ്കിൽ വളരെ നിസ്സാരമായി കണ്ടുപിടിക്കാനും കഴിയും. മോഡുലേഷൻ മാറുമ്പോൾ ഉടനെ അറിയാം.അതിനു ഫോറൻസിക് ലാബിൽ പോകേണ്ട ആവശ്യമില്ല, ഇന്നത്തെ സാഹചര്യത്തിൽ. ഞാൻ കണ്ടിടത്തോളം ഇത് ഒറിജിനൽ ഫൂട്ടേജ് ആണ്. എഡിറ്റ് ചെയിതിട്ടുണ്ട്‌, പക്ഷെ ഒന്നും തിരുകി കയറ്റിയിട്ടില്ല. ഒറിജിനൽ sound track ആണ്, tampered അല്ല ഇത്.

വാഗ്ദാനം നിറവേറ്റണം

വാഗ്ദാനം നിറവേറ്റണം

ഞാൻ ഈ ചാനലുകാരിൽ നിന്നും അവരുടെ ഒറിജിനൽ അൺ എഡിറ്റഡ് ഫുറ്റേജ് വാങ്ങാം. നിങ്ങൾ പറയുന്ന ഇന്ത്യയിലെ മൂന്ന് ഫോറൻസിക് ലാബിൽ കൊടുക്കാം. അതിനു 20000 രൂപ ചിലവ് വരും. അതും ഈയുള്ളവൻ കൊടുക്കാം. ഒരിടത്തു നിന്നല്ല മൂന്നിടത്ത് നിന്നും തെളിഞ്ഞാൽ മാത്രം നിങ്ങൾ പറഞ്ഞ വാഗ്ദാനം നിറവേറ്റണം- അതായത് രാഷ്ട്രീയം പൂർണ്ണമായും വിടണം- തയ്യാറുണ്ടോ?

ജേർണലിസം ചെയ്യില്ല

ജേർണലിസം ചെയ്യില്ല

ഇനി അല്ലെന്നു തെളിഞ്ഞാൽ ഞാൻ ജീവിതത്തിൽ ഇനി ജേർണലിസം ചെയ്യുകയില്ല. ഒരു കാര്യം ഓർമിപ്പിക്കുന്നു- രാഹുലിന് വേണ്ടി സീറ്റു ഒഴിഞ്ഞു കൊടുത്തതിനാൽ ഉറപ്പായിട്ടും സിദ്ദിഖിന് ഒരു ഓഫർ കാണും. രാഹുൽ പ്രധാനമന്ത്രിയായാൽ അയാൾ ഒരു മിനിസ്റ്റർ ഫോർ സ്റ്റേറ്റ് ആകാനുള്ള ഭാഗ്യമുണ്ട്. വെറുതെ അത് തട്ടി തെറിപ്പിക്കരുത്'' എന്നാണ് ഫേസ്ബുക്ക് പോസ്റ്റ്.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

അവസാന ലാപ്പിൽ കോഴിക്കോട് മണ്ഡലത്തിൽ വൻ ട്വിസ്റ്റുകൾ, ഫലം മാറി മറിഞ്ഞേക്കാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+