കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബേപ്പൂരും കുന്ദമംഗലവുമടക്കം 6 മണ്ഡലങ്ങളില്‍ ലീഡ്: 25000 വോട്ടുകള്‍ക്ക് രാഘവന്‍ വിജയിക്കും: യുഡിഎഫ്

Google Oneindia Malayalam News

കോഴിക്കോട്: നിയമസഭാ തിരഞ്ഞടുപ്പുകളില്‍ ഇടതുപക്ഷത്തിനാണ് കൂടുതല്‍ പിന്തുണ നല്‍കാറുള്ളതെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോടുകാരുടെ മനസ്സ് കഴിഞ്ഞ രണ്ട് തവണയായി യുഡിഎഫിനൊപ്പമാണ് നിലയുറപ്പിക്കുന്നത്. എംകെ രാഘവന്‍ എന്ന മികച്ച നേതാവിന്‍റെ സ്ഥാനാര്‍ത്ഥിത്വവും 2009ലും 2014 ലും യുഡിഎഫിന്‍റെ വിജയത്തില്‍ നിര്‍ണ്ണായകമായി.

<strong> 'മലര്‍ന്നു കിടന്ന് തുപ്പുന്നവര്‍'; സി ദിവാകരന് ശക്തമായ മറുപടിയുമായി വിഎസ് അച്യുതാനന്ദന്‍</strong> 'മലര്‍ന്നു കിടന്ന് തുപ്പുന്നവര്‍'; സി ദിവാകരന് ശക്തമായ മറുപടിയുമായി വിഎസ് അച്യുതാനന്ദന്‍

ഇത്തവണയും എംകെ രാഘവനിലൂടെ മണ്ഡലം നിലനിര്‍ത്താന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. എന്നാല്‍ എ പ്രദീപ് കുമാര്‍ എന്ന ജനകീയ നേതാവ് രാഘവനെ മലര്‍ത്തിയടിക്കുമെന്ന് തന്നെയാണ് ഇടതുപക്ഷം ഉറച്ചു വിശ്വിസിക്കുന്നുത്. ഒളിക്യാമറാ വിവാദം രാഘവന് തിരിച്ചടിയായെന്നും ഇടതുമുന്നണി കണക്ക് കൂട്ടുന്നു. അതേസമയം എന്തൊക്കെ സംഭവിച്ചാലം 25000 വോട്ടിന് രാഘവന്‍ വിജയിക്കുമെന്നാണ് യുഡിഎഫ് നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. വിശദാംശങ്ങള്‍ ഇങ്ങനെ..

25000 കടക്കും

25000 കടക്കും

കഴിഞ്ഞ വര്‍ഷത്തെ ഭൂരിപക്ഷം നേടാന്‍ കഴിയില്ലെങ്കിലും എംകെ രാഘവന്‍ 15000 വോട്ടുകള്‍ക്ക് വിജയിക്കുമെന്നാണ് നിയമസഭാ മണ്ഡലം കമ്മിറ്റികള്‍ നല്‍കിയ കണക്കുകള്‍ പരിശോധിച്ച് യുഡിഎഫ് വിലിയിരുത്തുന്നുന്നത്. അതേസമയം രാഘവന്‍റെ ഭൂരിപക്ഷം 25000 കടക്കുമെന്നാണ് യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ പിഎം നിയാസിന്‍റെ കണക്ക് കൂട്ടല്‍.

എലത്തൂര്‍ ഒഴികെ

എലത്തൂര്‍ ഒഴികെ

എലത്തൂര്‍ ഒഴികെയുള്ള ആറ് മണ്ഡലങ്ങളിലും രാഘവ് ഭൂരിപക്ഷം ലഭിക്കും. കഴിഞ്ഞ തവണ എലത്തൂര്‍, ബേപ്പൂര്‍, കുന്നമംഗലം മണ്ഡലങ്ങളില്‍ എല്‍ഡിഎഫിനായിരുന്നു ഭൂരിപക്ഷം. ഇക്കുറി ബേപ്പൂരിലും കുന്ദമംഗലത്തും യുഡിഎഫ് ലീഡ് നേടും. ഇടതിന്‍റെ മേല്‍ക്കൈ ആലത്തൂരില്‍ മാത്രം ഒതുങ്ങുമെന്നാണ് യുഡിഎഫിന്‍റെ വിലയിരുത്തല്‍.

എലത്തൂരില്‍

എലത്തൂരില്‍

എലത്തൂരില്‍ രാഘവന് ഭൂരിപക്ഷം നേടാനായില്ലെങ്കിലും എല്‍ഡിഎഫിന്‍റെ ഭൂരിപക്ഷം നന്നായി കുറയ്ക്കാന്‍ സാധിക്കും. എ പ്രദീപ് കുമാറിന്‍റെ നിയമസഭാ മണ്ഡ‍ലമാണെങ്കിലും കോഴിക്കോട് നോര്‍ത്തിലും ലീഗിന്‍റെ കൈവശമുള്ള കോഴിക്കോട് സൗത്തിലും കൊടുവള്ളിയിലും രാഘവന്‍ ലീഡ് നേടും.

ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം

ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം

സൗത്തിലും കൊടുവള്ളിയിലുമാണ് യുഡിഎഫ് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നത്. ന്യൂനപക്ഷ വോട്ടുകള്‍ യുഡിഎഫിന് അനുകൂലമായി കേന്ദ്രീകരിച്ചിട്ടുണ്ടെന്ന വിലയിരുത്തലുകളാണ് രാഘവനിലുള്ള പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നത്.

ശബരിമല വിഷയത്തില്‍

ശബരിമല വിഷയത്തില്‍

ശബരിമല വിഷയത്തില്‍ സിപിഎമ്മും സര്‍ക്കാറും സ്വീകരിച്ച നിലപാട് സിപിഎമ്മിന് തിരിച്ചടിയാവും. ഹിന്ദു മതവിശ്വാസികളില്‍ നിന്ന് സിപിഎമ്മിന് ഇത്തവണ വലിയ വോട്ടുചോര്‍ച്ചയായിരിക്കും ഉണ്ടാവുക. ബേപ്പൂരിലും കുന്ദമംഗലത്തും സിപിഎമ്മിന്‍റെ പ്രകടനത്തെ നിശ്ചയിക്കുക ശബരിമല വികാരം കൂടിയായിരിക്കും.

അനുകൂല ഘടകം

അനുകൂല ഘടകം

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയായി എത്തിയതും യുഡിഎഫ് അനുകൂല ഘടകമായി കാണുന്നു. വയനാടുമായി അതിര്‍ത്തി പങ്കിടുന്ന ലോക്സഭാ മണ്ഡലമാണ് കോഴിക്കോട്. 2014 ല്‍ മോദി തരംഗത്തില്‍ നിക്ഷപക്ഷ ഭൂരിപക്ഷ വോട്ടുകളില്‍ വലിയൊരു ശതമാനം ബിജെപിക്ക് പോയിരുന്നു.

മോദി തരംഗമില്ല

മോദി തരംഗമില്ല

എന്നാല്‍ മോദി തരംഗമില്ലാത്ത ഇത്തവണ കഴിഞ്ഞ തവണ ബിജെപിക്ക് പോയ ഭൂരിപക്ഷ നിക്ഷ്പക്ഷ വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തും. കേന്ദ്ര-സംസ്ഥാന ഭരണത്തിനെതിരായ വോട്ടുകള്‍ യുഡിഎഫിന് ലഭിക്കുമെന്നും നേതാക്കള്‍ അവകാശപ്പെടുന്നു. ഇടത് സ്ഥാനാര്‍ത്ഥി എ പ്രദീപ് കുമാറിനെതിരെ സിപിഎമ്മിനുള്ളില്‍ എതിര്‍പ്പ് ഉണ്ടായിരുന്നെന്ന ആരോപണവും യുഡിഎഫ് ചൂണ്ടിക്കാട്ടുന്നു.

ചലനമുണ്ടാക്കിയെങ്കിലും

ചലനമുണ്ടാക്കിയെങ്കിലും

തിരഞ്ഞെടുപ്പിന് പിന്നാലെ ബുത്തുകളില്‍ നിന്ന് നിയോജക മണ്ഡലം കമ്മറ്റികള്‍ മുഖേന ശേഖരിച്ച കണക്കുകളാണ് യുഡിഎഫിന്‍റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നത്. ചില കേന്ദ്രങ്ങളില്‍ പ്രദീപ് കുമാറ്‍ ചലനമുണ്ടാക്കിയെങ്കിലും രാഘവനെ മറികടക്കാന്‍ അതുകൊണ്ട് കഴിയില്ലെന്ന് തന്നെയാണ് യുഡിഎഫ് നേതാക്കള്‍ ഉറച്ച് വിശ്വസിക്കുന്നത്.

ഒളിക്യാമറ വിവാദം

ഒളിക്യാമറ വിവാദം

എംകെ രാഘവനെതിരെ ഒളിക്യാമറ വിവാദം ജനം തള്ളക്കളഞ്ഞെന്നാണ് നിയാസ് പറയുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വന്ന കേസുകളും ഒളിക്യാമറാ വിവാദങ്ങളുമൊന്നും കണക്കിലെടുക്കാതെ പ്രചാരണം മുന്നോട്ട് നയിക്കാന്‍ കഴിഞ്ഞുവെന്നും ആരോപണങ്ങല്‍ ജനങ്ങള്‍ തള്ളികളഞ്ഞെന്നുമാണ് സ്ഥാനാര്‍ത്ഥി എംകെ രാഘവനും അഭിപ്രായപ്പെടുന്നത്.

മൂന്നാമതും

മൂന്നാമതും

വിവാദങ്ങളെല്ലാം ജനങ്ങള്‍ തള്ളിക്കളയുമെന്നും വന്‍ഭൂരിപക്ഷത്തോടെ ജയിച്ച് മൂന്നാമതും കോഴിക്കോട് എംപിയായി താന്‍ പാര്‍ലമെന്‍റില്‍ എത്തുമെന്നും എംകെ രാഘവനും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. സിപിഎം കെട്ടിച്ചമച്ച ആരോപണങ്ങള്‍ക്ക് മെയ് 23 ഫലം പുറത്തുവരുമ്പോള്‍ തിരിച്ചടി ലഭിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.

English summary
MK Raghavan will win from Kozhikode Lok Sabha constituency: udf
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X