ബ്രോയും എംപിയും പോര് മുറുകുന്നു; കലക്ടര്‍ക്കെതിരെ വീണ്ടും എംകെ രാഘവന്‍
കോഴിക്കോട്: കോഴിക്കോട് കലക്ടര്‍ എന്‍ പ്രശാന്തും എംകെ രാഘവനും തമ്മിലുള്ള പോര് മുറുകുന്നു. പ്രശാന്ത് അവിവേകിയും അപക്വമതിയും അധാര്‍മ്മികനുമാണെന്ന് എംകെ രാഘവന്‍ പറഞ്ഞു. ജില്ലാ കലക്ടര്‍ സ്ഥാനത്തിരിക്കാന്‍ പ്രശാന്ത് യോഗ്യനല്ലെന്നും എംകെ രാഘവന്‍ എംപി രൂക്ഷമായി വിമര്‍ശിച്ചു.
കലക്ടറെ പിന്തുണയ്ക്കുന്ന സിപിഎമ്മിന് നിലപാട് തിരുത്തേണ്ടി വരുമെന്നും സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന് കാര്യങ്ങള്‍ മനസ്സിലായിട്ടില്ലെന്നും അദ്ദേഹം കാര്യങ്ങളൊക്കെ മനസിലാക്കുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും എംകെ രാഘവന്‍ എംപി പറഞ്ഞു.

അവിവേകിയും അധാര്‍മ്മികനും അപക്വമതിയും
കോഴിക്കോട് ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത് അവിവേവിയും അവിവേകിയും അപക്വമതിയും അധാര്‍മ്മികനുമാണെന്ന് എംകെ രാഘവന്‍ എംപി പറഞ്ഞു. പ്രശാന്ത് ജില്ലാ കലക്ടര്‍ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്നും എംപി പറഞ്ഞു.

കഴിഞ്ഞ സര്‍ക്കാരിന്റെ തെറ്റായ തീരുമാനം?
പ്രശാന്തിനെ കോഴിക്കോട് ജില്ലാ കലക്ടറാക്കിയത് കഴിഞ്ഞ സര്‍ക്കാരിന്റെ തെറ്റായ തീരുമാനമാണോ എന്ന ചോദ്യത്തിന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയോടും അഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയോടുമാണ് ചോദിക്കേണ്ടതെന്ന് എംകെ രാഘവന്‍ എംപി മറുപടി പറഞ്ഞു.

നിലപാട് തിരുത്തും
കോഴിക്കോട് ജില്ലാ കലക്ടറെ പിന്തുണയ്ക്കുന്ന സിപിഎമ്മിന് ആ നിലപാട് തിരുത്തേണ്ടിവരുമെന്ന് എംകെ രാഘവന്‍ പറഞ്ഞു. സിപിഎമ്മിന് കാര്യങ്ങള്‍ മനസിലായിട്ടില്ല. കാര്യങ്ങള്‍ മനസിലാകുമ്പോള്‍ അവര്‍ നിലപാട് തിരുത്തുമെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

ശീതസമരത്തില്‍ നിന്ന് തുറന്ന യുദ്ധത്തിലേക്ക്
എംപി ഫണ്ടില്‍ നിന്നുള്ള നിര്‍മ്മാണ പ്രവൃത്തികളുടെ ബില്ലുകള്‍ പാസാക്കുന്നത് കോഴിക്കോട് ജില്ലാകലക്ടര്‍ അകാരണമായി വൈകിപ്പിക്കുന്നു എന്ന് എംകം രാഘവന്‍ എംപി പരസ്യമായി പറഞ്ഞതോടെയാണ് ഇരുവരും തമ്മിലുള്ള ശീതസമരം തുറന്ന യുദ്ധത്തിലേക്ക് കടന്നത്.

കുന്നംകുളം മാപ്പ്
ബില്ലുകള്‍ പാസ്സാക്കാന്‍ വൈകുന്നതിന്റെ പേരില്‍ എംപി ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്ന് കലക്ടര്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഇത് അടിസ്ഥാന രഹിതമാണെന്നും കലക്ടര്‍ മാപ്പ് പറയണമെന്നും പറഞ്ഞ എംപിക്ക് കുന്നംകുളം മണ്ഡലത്തിന്റെ മാപ്പ് ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ചാണ് കലക്ടര്‍ മറുപടി നല്‍കിയത്.












Click it and Unblock the Notifications