Englishবাংলাગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
Filmibeat Telugu

പെണ്‍കുട്ടികളെ എംഎല്‍എമാരും ദുരുപയോഗം ചെയ്തതായി ബിജെപി നേതാവ്

Posted by:
Published: Tuesday, November 24, 2015, 14:05 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

കൊച്ചി: ചുംബന സമരത്തില്‍ പങ്കെടുത്ത യുവതിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലിനു പിന്നാലെ ബിജെപി നേതാക്കളും വിമര്‍ശനവുമായി രംഗത്ത്. ചുംബന സമരത്തിന് നേതൃത്വം നല്‍കാന്‍ നേതാക്കളോ രാഷ്ട്രീയ പാര്‍ട്ടികളോ ഇല്ലെന്ന് നടിയും സാമൂഹ്യപ്രവര്‍ത്തകയുമായ അരുന്ധതി പറഞ്ഞിരുന്നു. എന്നാല്‍, എംഎല്‍എമാരും ഇതിനു പിന്നിലുണ്ടെന്നാണ് ഇപ്പോഴത്തെ വിവരം.

ചുംബന സമരത്തില്‍ പങ്കെടുത്ത യുവതികളെ എംഎല്‍എമാരും ദുരുപയോഗം ചെയ്തിട്ടുണ്ടെന്നാണ് ബിജെപി നേതാവായ വിവി രാജേഷ് വ്യക്തമാക്കിയത്. എംഎല്‍എമാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പലര്‍ക്കും അറിയാമെന്നും രാജേഷ് പറയുന്നു. ഉദ്യോഗസ്ഥരും മാധ്യമങ്ങളും ഇതു മറച്ചുവെക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

rajesh

ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസ് രാഹുല്‍ പശുപാലിലും രശ്മി ആര്‍ നായരിലും മാത്രം ഒതുക്കി തീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അന്വേഷണം അട്ടിമറിക്കപ്പെടുകയാണെന്നും ബിജെപി നേതാവ് ആരോപിക്കുന്നു.

ബെംഗളൂരുവില്‍ നിന്നും ഒട്ടേറെ പെണ്‍കുട്ടികളെ ഇതിനായി കേരളത്തില്‍ എത്തിച്ചിട്ടുണ്ട്. ഉപയോഗം കഴിഞ്ഞാല്‍ പെണ്‍കുട്ടികളെ തിരിച്ചയക്കുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

English summary
mla also involved in online sexracket says bjp leader vv rajesh

Please read our comments policy before posting

പ്രതികരണം എഴുതൂ
Subscribe Newsletter
Videos You May Like